അതെ അവൻ പോയി
ഒരു പഴുത്ത ഇല വീണു പോകും പോലെ
ഒരു പട്ടം പറന്നു പോകുമ്പോലെ
ഒരു മത്സ്യം അകന്നു പോകും പോലെ
അവൻ പോയി
ഇനി വരില്ലായിരിക്കാം
ഇനിയൊരിക്കലും വരില്ലായിരിക്കാം
ഇനിയൊരിക്കലും
ഇനിയൊരിക്കലും
അവൻ പറഞ്ഞ നുണകൾ
അവന്റെ കള്ളച്ചിരി
അവന്റെ ഗന്ധം
അവന്റെ ശ്വാസം
അവന്റെ ശബ്ദം
അവന്റെ സ്പർശം
പ്രീയനെ, മറക്കാൻ കഴിയില്ല
കണ്ണീരേറെ ഒഴുക്കേണ്ടി വരും
പലരും പറഞ്ഞതാണ്
അവനെ കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കരുതെന്ന്
അവൻ ചിരിച്ചതേയുള്ളൂ
പത്തൊൻപതുകാരനായ ഒരു കുട്ടി
ചിലപ്പോൾ വാക്കു പാലിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല
അത്രയേ ചിന്തിച്ചുള്ളൂ
എന്ത് കൊണ്ടാണ് അവനെ കുറിച്ച്
ഇത്ര മോശമായി പറയുന്നതെന്ന്
അന്വേഷിച്ചില്ല
അതിന്റെ ആവശ്യമുണ്ടെന്നു തോന്നിയില്ല
എന്നും അവൻ പറഞ്ഞതെല്ലാം വിശ്വസിച്ചു
അവനെ വിശ്വസിച്ചു
അവനെ മാത്രം വിശ്വസിച്ചു
ഇന്ന്
അവൻ നഷ്ടമായി
അവൻ പോയി
അല്ല, എങ്ങും പോയിട്ടില്ല
അവൻ ഇവിടെയൊക്കെ ഉണ്ട്
അവൻ ഇനി എന്നെ കാണാൻ വരില്ല
അവനു ഒരു ഗൾഫുകാരനെ സുഹൃത്തായി കിട്ടി
ഇപ്പോൾ അയാളോടൊപ്പം കറങ്ങാൻ പോകുന്നു
പോയ്ക്കോട്ടെ
എന്നാൽ എന്നെ കുറിച്ച് മറ്റുള്ളവരോട്
ഇത്ര മോശം ആയി സംസാരിക്കണമോ?
ഒരു പഴുത്ത ഇല വീണു പോകും പോലെ
ഒരു പട്ടം പറന്നു പോകുമ്പോലെ
ഒരു മത്സ്യം അകന്നു പോകും പോലെ
അവൻ പോയി
ഇനി വരില്ലായിരിക്കാം
ഇനിയൊരിക്കലും വരില്ലായിരിക്കാം
ഇനിയൊരിക്കലും
ഇനിയൊരിക്കലും
അവൻ പറഞ്ഞ നുണകൾ
അവന്റെ കള്ളച്ചിരി
അവന്റെ ഗന്ധം
അവന്റെ ശ്വാസം
അവന്റെ ശബ്ദം
അവന്റെ സ്പർശം
പ്രീയനെ, മറക്കാൻ കഴിയില്ല
കണ്ണീരേറെ ഒഴുക്കേണ്ടി വരും
പലരും പറഞ്ഞതാണ്
അവനെ കുടിക്കുന്ന വെള്ളത്തിൽ പോലും വിശ്വസിക്കരുതെന്ന്
അവൻ ചിരിച്ചതേയുള്ളൂ
പത്തൊൻപതുകാരനായ ഒരു കുട്ടി
ചിലപ്പോൾ വാക്കു പാലിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല
അത്രയേ ചിന്തിച്ചുള്ളൂ
എന്ത് കൊണ്ടാണ് അവനെ കുറിച്ച്
ഇത്ര മോശമായി പറയുന്നതെന്ന്
അന്വേഷിച്ചില്ല
അതിന്റെ ആവശ്യമുണ്ടെന്നു തോന്നിയില്ല
എന്നും അവൻ പറഞ്ഞതെല്ലാം വിശ്വസിച്ചു
അവനെ വിശ്വസിച്ചു
അവനെ മാത്രം വിശ്വസിച്ചു
ഇന്ന്
അവൻ നഷ്ടമായി
അവൻ പോയി
അല്ല, എങ്ങും പോയിട്ടില്ല
അവൻ ഇവിടെയൊക്കെ ഉണ്ട്
അവൻ ഇനി എന്നെ കാണാൻ വരില്ല
അവനു ഒരു ഗൾഫുകാരനെ സുഹൃത്തായി കിട്ടി
ഇപ്പോൾ അയാളോടൊപ്പം കറങ്ങാൻ പോകുന്നു
പോയ്ക്കോട്ടെ
എന്നാൽ എന്നെ കുറിച്ച് മറ്റുള്ളവരോട്
ഇത്ര മോശം ആയി സംസാരിക്കണമോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ