2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

ജോസ് പോയ്കോട്ടേ

അനന്തുവിന്  ആവശ്യത്തിലധികം മാംസം
ശരീരത്തിൽ ഉണ്ടായിരുന്നു
തടിച്ച തുടകൾ കാലുറകൾക്കുള്ളിൽ
തിങ്ങി നിന്നു
തടിച്ച നിതംബം
തിങ്ങി നില്ക്കുന്ന തടിച്ച മുലകൾ
രോമഹീനമായ മുഖവും ശരീരവും
ഒരു കുഴപ്പമേയുള്ളൂ
എന്നെ തുറിച്ചു നോക്കും
എന്നിട്ട് ഓടിക്കളയും
എന്നോട് സംസാരിക്കില്ല
എന്തെങ്കിലും ചോദിച്ചാൽ
മറുപടിയില്ല
വേണ്ട, പൊയ്കൊട്ടെ
അല്ലാതെന്താ


അന്നൊക്കെ എനിക്ക് ജോസ്  ഉണ്ടായിരുന്നു
അവൻ മാത്രം
അക്കാര്യത്തിൽ അവനു നിർബന്ധം ഉണ്ടായിരുന്നു
വേറെ ആരും പാടില്ല
എനിക്ക് അവനും
അവനു ഞാനും
അതായിരുന്നു ഞങ്ങൾ തമ്മിലുള്ള കരാർ
ഗൾഫിൽ നിന്നും അയാൾ എത്തുന്നത് വരെ


അയാൾ ഗൾഫിൽ നിന്നും വന്നു
കറുത്തു തടിച് കുട്ടിയാന
അലെക്സ്
കഴുത്തിൽ കട്ടിയുള്ള സ്വർണ്ണ മാല
കണ്ണുകൾക്ക്‌ മേൽ കറുത്ത കട്ടി കണ്ണട
വിരലുകൾക്കിടയിൽ സിഗരട്ട്
കറുത്ത പല്ലുകൾ കാട്ടിയുള്ള ചിരി
ജോസ് അയാൾക്കൊപ്പം കൂടി
അയാളില്ലാതെ ജോസിനെ കാണാൻ പറ്റില്ല
ജോസില്ലാതെ അയാളെ കാണാൻ പറ്റില്ല


ജോസ് കഴിഞ്ഞ ദിവസം ചോദിച്ച ചോദ്യം
തനിക്ക് തരാനുള്ള കാശു തന്നില്ലേ ?
ഞാൻ അവനെ മൊബയിലിൽ വിളിച്ചതായിരുന്നു
എന്തിന് ?
അറിയില്ല
വിളിക്കണമെന്ന് തോന്നി
വിളിച്ചു
അവൻ  ചോദിച്ചു
തരാനുള്ള കാശു തന്നില്ലേ ?
ഞാൻ മൊബയിൽ കട്ട് ചെയ്തു
ഇനി വിളിക്കില്ല എന്ന് തീരുമാനിച്ചു


ജോസ് ഒന്നേയുള്ളൂ
സ്വവർഗ പ്രേമം പാപമെന്നു കരുതുന്നവരുടെ ലോകം
ഒക്കെ നടക്കുന്നില്ലേ ?
ഉവ്വ്
രഹസ്യമായി
എല്ലാം രഹസ്യമാണ്
രഹസ്യക്കാർക്കിടയിൽ
നാറാൻ വേറെ കാര്യം വേണ്ട
സംഗതി പുറത്തറിഞ്ഞാൽ
പരിഹസിക്കാൻ ഇതൊക്കെ ചെയ്യുന്നവരും ഉണ്ടാവും
അതറിയാവുന്ന യേശു പറഞ്ഞു
നിങ്ങളിൽ പാപം ചെയ്യാത്തവൻ
കല്ലെറിയട്ടെ !
യേശുവിന്റെ നാട്ടുകാർ മരമണ്ടന്മാർ
ഒരുത്തനും കല്ലെറിഞ്ഞില്ല
എല്ലാവനും പാപികളായി
എന്റെ നാട്ടുകാരോട് യേശു ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ
മഗ്ദലന മറിയം ഏറുകൊണ്ട് ചത്തേനെ
താൻ പാപം ചെയ്തിട്ടില്ലെന്ന് നാട്ടാർ അറിയണമല്ലോ
യേശുവും അറിയണം


ജോസിനെ കണ്ടെത്തിയത്
യാദൃശ്ചികം ആയിരുന്നു
എന്റെ നോട്ടം കണ്ടപ്പോൾ അവനു കാര്യം പിടികിട്ടി
രണ്ടു മൂന്നു ദിവസം തുടരെ കണ്ടു
കാണുമ്പോൾ ചിരിച്ചു
എന്നിട്ടൊരു ദിവസം കണ്ടപ്പോൾ
അവൻ വെട്ടിത്തുറന്നു പറഞ്ഞു
പഴയ ലുംഗിയോ
അത്യാവശ്യത്തിനു പത്തോ ഇരുപതോ രൂപയോ തന്നാൽ മതി
ഞാൻ തയാർ
എന്നിട്ട് മുഖത്ത് ചുംബിച്ചു
വീട്ടില് ആരുമില്ല; വാ
അവൻ കൈപിടിച്ച് നടന്നു


അവനു എല്ലാം സമ്മതമായിരുന്നു
അവനു പണം വേണമായിരുന്നു
വസ്ത്രങ്ങളും
അങ്ങനെ ഒരു ബന്ധം ഉടലെടുത്തു
മറ്റാരും പാടില്ല
അതായിരുന്നു
അവന്റെ ഒരേ ഒരു വ്യവസ്ഥ
മൂന്നു വർഷങ്ങൾ നീണ്ടു നിന്ന ബന്ധം
ആ ബന്ധമാണ്
ഒരു ഗൾഫുകാരൻ തകർത്തത്


ജോസ് പോയ്കോട്ടേ
വെളുത്തു മെലിഞ്ഞ ജോസ്
ഇനി ജോസ് എന്റേതല്ല
ഇനി ജോസ് ഗൽഫുകാരന്റെതാണ്
ഗൽഫുകാരനെ പോലെ സ്വർണ്ണവും പണവും ബൈക്കും കൊടുക്കാൻ
എനിക്ക് കഴിയില്ലല്ലോ
ജോസ് പൊയ്കൊട്ടെ
എന്നാൽ മറ്റൊരു ജോസ് ഇല്ലല്ലോ



അനന്തു
ഇഷ്ടമാണ് , അവനെ
എന്നാൽ അവനു ഇഷ്ടമല്ലല്ലോ
അവൻ എന്നോട് മിണ്ടുകില്ലല്ലോ
എന്ത് ചെയ്യും ? 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ