2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

പ്രണയത്തിന്റെ ആഘോഷം

പ്രണയത്തിന്റെ  ആഘോഷം എന്നാൽ എന്തെന്ന് എനിക്കറിയാം
അവനാണ് അതെന്നെ പഠിപ്പിച്ചത്
അതെ , നമ്മൾ പഠിച്ചിട്ടില്ലാത്തതായി പലതും  ഉണ്ട് 
അതെ , നമ്മൾ പഠിക്കേണ്ടതായി പലതും ഉണ്ട് 

  
ഒരു പെണ്ണിന്റെ പ്രണയ കുരുക്കിൽ നിന്ന് 
അല്പ പ്രാണനായാണ്  ഞാൻ രക്ഷ പെട്ടത് 
രക്ഷ പെട്ടു എന്ന് പറഞ്ഞാൽ മതി 
ആത്മഹത്യയുടെ വക്കിലായിരുന്നു, ഞാൻ 


ഓൾഡ്‌ ഗോൾഡ്‌ വിസ്കിയുടെ ലഹരിയും 
റീജന്റ് കിങ്ങിന്റെ പുകയും 
തീർത്ത മാസ്മരികതയിൽ 
ഞാൻ കണ്ടു , അവനെ 


അവൻ എന്നെ നോക്കി ചിരിച്ചു 
കൈ ഉയർത്തി വിഷ് ചെയ്തു 
ഞാൻ ചിരിച്ചു 
കൈ ഉയർത്തി വിഷ് ചെയ്തു 


അവൻ എന്റെ അടുത്ത് വന്നിരുന്നു 
ലഹരി നല്കുന്ന ചില സൌകര്യങ്ങൾ ഉണ്ട് 
നമ്മൾ ലഹരിയിലാനെന്നു കരുതി 
നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ക്ഷമിക്ക പെടും 


ഞങ്ങൾ ഒന്നിച്ചിറങ്ങി 
അവന്റെ മുറിയിലേക്ക് പോയി 
അന്നവിടെ താമസിച്ചു 
അടുത്ത ദിവസം അവൻ ചോദിച്ചു :
ഇന്നലെ എന്തെല്ലാം പറഞ്ഞെന്നും ചെയ്തെന്നും 
വല്ല ഓർമ്മയും ഉണ്ടോ ? 
എല്ലാം വ്യക്തമായി അറിയാമെങ്കിലും 
ഒന്നും ഒര്മ്മയില്ലാത്തത് പോലെ 
ഞാൻ ഇളിച്ചു 


എന്നാൽ ഞാൻ വീണ്ടും വീണ്ടും 
അവന്റെ മുറിയിലേക്ക് പോകാനാരംഭിച്ചു 
അവൻ എതിരൊന്നും പറയാതെ 
കിടക്ക വിരിച്ചു 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ