2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

അവൻ ഇനിയും വരും

ഞങ്ങൾ ഇന്ന് പരസ്പരം കണ്ടു 
ഇരുപത്തി മൂന്നുകാരൻ 
ഫോട്ടോയിൽ കണ്ടതിനേക്കാൾ മനോഹരൻ 
സുന്ദരൻ 

കുട്ടികൾ ഒഴിഞ്ഞ ക്ലാസ് മുറിയിൽ  വെച്ചാണ് 
ഞങ്ങൾ കണ്ടത് 
അവൻ എന്നെ കാണാനായി വന്നു 
കുട്ടികൾ പോയി കഴിഞ്ഞ് 
അവൻ സ്കൂളിലേക്ക് വന്നു 
കുട്ടികളൊഴിഞ്ഞ ക്ലാസ് മുറിയിൽ 
ഞാനവനെ സ്വീകരിച്ചു 
ഞങ്ങൾ സംസാരിച്ചു 



ഞാനവന്റെ കയ്യിൽ  തൊട്ടു 
സത്യം പറഞ്ഞാൽ 
തൊടാൻ മടി തോന്നി 
അത്ര സുന്ദരൻ 
ഞാൻ തൊടുപോൾ 
അവന്റെ സൗന്ദര്യത്തിനു മങ്ങൽ ഏറ്റാലോ ?
തൊടാൻ മനസ്സനുവദിച്ചില്ല 
തൊട്ടില്ലെങ്കിൽ 
അവനിനി വന്നില്ലെങ്കിലോ ?
അത് കൊണ്ട് മനസ്സനുവദിചില്ലെങ്കിലും 
അവന്റെ കയ്യിൽ പിടിച്ചു 


ആദ്യമായി കാണുമ്പോൾ 
അവന്റെ മുഖം പരിഭ്രമത്താൽ വിളറിയിരുന്നു 
അവൻ വന്നെങ്കിലും 
ഒന്ന് ചിരിക്കാൻ പോലും അവനു കഴിഞ്ഞില്ല 
അവനു സംസാരിക്കാനും കഴിഞ്ഞില്ല 
ഞാൻ അവനോടു നിർത്താതെ സംസാരിച്ചു 
അവന്റെ കയ്യിൽ  തൊട്ടു 
ഞങ്ങൾ മാത്രമേ ഉള്ളൂ എന്നുറപ്പായപ്പോൾ 
അവൻ പതറിയ ശബ്ദത്തിൽ 
സംസാരിച്ചു 
അവൻ വരാതിരിക്കാൻ ആലോചിച്ചു 
വാക്ക് തന്നത് കൊണ്ട് വരാൻ തീരുമാനിച്ചു 
വന്നു കഴിഞ്ഞിട്ട് 
സ്കൂളിൽ കയറാതെ തിരികെ പോകാൻ ആലോചിച്ചു 
സ്കൂളിൽ ആരെയും കാണാതിരുന്നത് കൊണ്ട് 
കയറി വന്നു 
ഫോട്ടോ കണ്ടിരുന്നത്‌ കൊണ്ട് 
എന്നെ കണ്ടപ്പോൾ തിരിച്ചറിഞ്ഞു 


അവന്റെ ഹൃദയം ശാന്തമാകുന്നത് വരെ 
ഞങ്ങൾ ആ ക്ലാസ് മുറിയിൽ 
സംസാരിച്ചിരുന്നു 

എന്നിട്ട് ചായക്കടയിൽ പോയി 
ചായ കഴിച്ചു 
എന്റെ മുറിയിലേക്ക് അവനെ കൂട്ടിക്കൊണ്ടു പോയി 
ഇനി എപ്പോൾ വേണമെങ്കിലും 
അവനു എന്റെ മുറിയിൽ  വരാം 
അവനെ ഞാൻ തിരികെ ബസ് കയറ്റി യാത്രയാക്കി 


അവൻ ഇനിയും വരും 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ