2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

എസ് റ്റി ഡി

ക്ഷമിക്കുക 
രാഹുൽ ക്ഷമിക്കുക 
സുഹൃത്തുക്കൾ ക്ഷമിക്കുക 
ക്ഷമിക്കുക 
ഞാൻ ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചില്ല 
രാഹുൽ ഗൽഫുകാരനൊപ്പം പോയപ്പോൾ 
ഞാൻ വേദനിച്ചു 
എന്നത് ശരിയാണ് 
എന്ന് കരുതി അവനു എന്തെങ്കിലും 
സംഭവിക്കണം എന്ന് ഞാനാഗ്രഹിച്ചിട്ടില്ല 
അവനു ദോഷം വരണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല 
അവനു ദുഖമോ വേദനയോ ഉണ്ടാകണമെന്ന് 
ഞാൻ ആഗ്രഹിച്ചിട്ടില്ല 



ഇപ്പോൾ അവൻ എസ റ്റി ഡി എന്നാണ് അറിയപ്പെടുന്നത് 
ഞാൻ കരുതിയത്‌ 
അവൻ ഗൽഫുകാരനുമായി 
ഐ എസ ഡി യിൽ സംസാരിക്കുന്നത് കൊണ്ടാണെന്നായിരുന്നു 
ഇന്ത്യയ്ക് പുറത്ത് വിളിക്കുന്നത്‌ ഐ എസ ഡി യിൽ ആണല്ലോ 
ഇന്ത്യയ്ക്കകത്ത്  എസ് റ്റി ഡിയും 
എസ് റ്റി ഡി എന്ന് പേര് വീണത്‌ കൊണ്ടാണ് 
അവനിപ്പോൾ വീടിനു പുറത്ത് ഇറങ്ങാത്തത് 
ആളുകൾ അവനെ പരിഹസിക്കുന്നു 
കാരണക്കാരനായ ഗൾഫുകാരൻ 
ഗൾഫിലേക്ക് തിരികെ പോയി 
അവനു ഗൾഫിൽ ജോലി വാഗ്ദാനം നല്കിയിരുന്നു 
അവനു പതിനായിരം രൂപ കൊടുത്തിരുന്നു 
എന്നാൽ അവനു  മാനക്കേടുണ്ടാക്കി 
അയാൾ ആ പതിനായിരം രൂപ തിരികെ നേടി 
അവന്റെ അമ്മ പതിനായിരം തിരികെ കൊടുത്ത സ്ഥിതിയ്ക്ക് 
അവന്റെയും അവന്റെ അമ്മയുടെയും മാനം 
അയാൾ തിരികെ നല്കേണ്ടതാണ് 
അയാൾ പോയതിൽ പിന്നെ 
അവനെ വിളിക്കുകയോ, ഒരു കത്തയയ്കുകയൊ ചെയ്തില്ല 
പോകും മുൻപ് അയാൾ അയാളുടെ ചില സിൽബന്ദികളോട് 
പറഞ്ഞുവത്രേ 
അവനും അവന്റെയമ്മയും അഹങ്കാരികളാണെന്നു 
ഗൾഫ്  ജോലി കിട്ടുമെന്ന പ്രതീക്ഷ വേണ്ടെന്നല്ലേ 
അതിന്റെ അർത്ഥം ?


എസ റ്റി ഡി എന്ന് പേരുവരാൻ കാരണം 
ചിലർ ചിരിക്കും , ചിലർ നന്നായി എന്ന് പറയും 
എനിക്കറിയാം 
എന്നാലും പറയണമല്ലോ 
മെഴ്സിയാണ് 
മേഴ്സി ഒരാസ്പത്രിയിലെ നേഴ്സ് ആണ് 
മേഴ്സി പറയുന്നു , മേഴ്സി അങ്ങനെ ഒന്നും ആരോടും പറഞ്ഞിട്ടില്ലെന്ന് 
രാഹുൽ പറഞ്ഞത് 
ശരിയാണ് , അവൻ ആശുപത്രിയിൽ പോയിരുന്നു 
അവൻ കണ്ട ഡോക്ടറുടെ ചികിത്സയിൽ ഉള്ള ഒരാളാണ് 
അവനെ കുറിച്ച് പറഞ്ഞു നടക്കുന്നത് 
എന്നാണ് 
ശരിയാണ് , അവനു എസ് റ്റി ഡിയാണ് 
എസ് റ്റി ഡി എന്നാൽ   
സെക്ഷ്വലി ട്രാൻസ്മിറ്റ്‌ഡ ഡിസീസ് എന്നാണ് 
ലൈംഗിക രോഗം 
തെളിച്ചു പറഞ്ഞാൽ സിഫിലിസ് 
ഗൾഫുകാരൻ ആരും അറിയാതെ ,ആരോടും പറയാതെ 
അവനോടു പോലും പറയാതെ നല്കിയ ഗിഫ്റ്റ് 


അവന്റെ കണ്ണിൽ കണ്ണീരിന്റെ നനവുണ്ടായിരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ