എന്റെ പ്രിയനേ നീ കാണുക
എന്റെ മോഹന ജിത്തിനെ നീ കാണുക
അവൻ വിഗ്ഗ് വെച്ചിരിക്കുന്നു
എനിക്ക് കൂടുതൽ സുഖം കിട്ടാൻ
അവൻ എന്റെ പെണ്ണാണെന്ന് എനിക്ക് തോന്നാൻ
ഞാൻ ഒരു പെണ്ണിന്റെ പിന്നാലെ പോകാതിരിക്കാൻ
നീ കാണുക
എന്റെ പ്രിയനേ നീ കാണുക
അവൻ നെറ്റിയിൽ പൊട്ടു തൊട്ടിരിക്കുന്നു
എന്റെ പെണ്ണാകാൻ
അവൻ പുരികങ്ങൾ കറുപ്പിച്ചിരിക്കുന്നു
എന്റെ പെണ്ണാകാൻ
അവൻ ക്ലീൻ ഷേവ് ചെയ്തിരിക്കുന്നു
എന്റെ പെണ്ണാകാൻ
അവന്റെ പാതി വിടർന്ന അധരങ്ങൾ നീ കണ്ടുവോ
ആസക്തിയുണർത്തുന്ന അവന്റെ അധരങ്ങൾ
എന്നെ ഭ്രാന്തു പിടിപ്പിക്കുന്ന അവന്റെ അധരങ്ങൾ
എന്നെ ഭ്രാന്തു പിടിപ്പിക്കുന്ന അവന്റെ നോട്ടം
അവന്റെ താടിയും കവിളുകളും
അവന്റെ ശരീരത്തിന്റെ ഓരോ അണുവും
എന്നെ ഭ്രാന്തു പിടിപ്പിച്ചു
ഞാനവനെ ഉപേക്ഷിച്ചതല്ല
അവനെന്നെ ഉപേക്ഷിച്ചതല്ല
ജോലി തേടി അവൻ പോയി
അകലങ്ങളിലേക്ക്
പിന്നെയൊരു പെണ്ണിനെ കെട്ടി
അവൻ പോയി
എല്ലാം ഒരു നാൾ അവസാനിക്കും
കുറെ ഓർമ്മകളും ചിത്രങ്ങളും അവശേഷിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ