2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

അഴുക്കു പഴം തുണി പോലെ

അടുത്ത കാലം വരെ 
എന്റെ കരവലയത്തിൽ ഒതുങ്ങി നിന്ന അവൻ 
ഇന്ന് എന്നെ സ്പർശിച്ചില്ല 
അതിൽ എനിക്ക് സന്തോഷം ഉണ്ട് 
അവൻ ഷേക്ക്‌ ഹാന്റിനായി 
കൈ നീട്ടുമോ എന്നെനിക്ക് ഭയം ഉണ്ടായിരുന്നു 
എന്റെ ആത്മാർത്ഥ സുഹൃത്തായിരുന്ന അവനെ 
ഇപ്പോഴത്തെ അവന്റെ ദുസ്ഥിതിയിൽ 
സന്ദർശിക്കാതിരിക്കുന്നത്  
ഉചിതമാവില്ലെന്നു തോന്നി 
എന്നെ കണ്ട് അവൻ ഇറങ്ങി വന്നു 
നന്നായി 
അവന്റെ മുറിയിൽ 
അവനുപയോഗിച്ച കസേരയിൽ 
ഇരിക്കാതെ കഴിഞ്ഞല്ലോ 
അവന്റെ കണ്ണിൽ കണ്ണീർ തുളുമ്പി 
അവൻ മുഖം തിരിച്ചു അത് തുടച്ചു കളഞ്ഞു 
എന്റെ നേരെ നോക്കി ചിരിച്ചു 
"ചേട്ടൻ വരുമെന്ന് കരുതിയില്ല "
അവൻ പറഞ്ഞു 
ഞങ്ങൾ മുറ്റത്തിനരുകിൽ നിന്ന 
മാഞ്ചുവട്ടിൽ പോയി ഇരുന്നു 
അവന്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല 
അവൻ ലജ്ജയില്ലാതെ കരഞ്ഞു 
പിന്നെ 
ഗല്ഫുകാരനെ കുറിച്ച് പറഞ്ഞു 
അവനു അയാൾ സമ്മാനിച്ച രോഗത്തെ കുറിച്ച് പറഞ്ഞു 
പണവും ഗൾഫു ജോലിയും വാഗ്ദാനം നല്കി 
നല്കിയത് സിഫിലിസും മാനഹാനിയും 
" ഇനി എന്തിനു ജീവിച്ചിരിക്കണം, ചേട്ടാ ? "
അവൻ ചോദിച്ചു 


ഞങ്ങളുടേത് നല്ല സൌഹൃദമായിരുന്നു 
ഞാൻ അവനെയും 
അവൻ എന്നെയും പ്രേമിച്ചു 
സ്നേഹിച്ചു 
ശാരീരിക ബന്ധത്തിലേക്കും അത് നീണ്ടു 
പണം 
സ്നേഹം 
കാമം 
പ്രേമം 
എല്ലാം ഉണ്ടായിരുന്നു 
ഞങ്ങളുടെ ബന്ധത്തിൽ 
എന്നാൽ 
ഞാനും അവനുമാല്ലാതെ ആരും അറിഞ്ഞില്ല 
ഞങ്ങളുടെ ബന്ധത്തെ കുറിച്ച് 
മറ്റെല്ലാവരെയും സംബന്ധിച്ച് 
മാതൃകാ പരമായ സൌഹൃദമായിരുന്നു 
ഞങ്ങളുടേത് 
ഗൾഫ് പണം കാട്ടി 
ഗൾഫ് മോഹം നല്കി 
അയാൾ 
അവനെ 
എന്നിൽ നിന്നും തട്ടി എടുത്തു 
അയാൾ നല്കിയതോ 
മാനഹാനിയും സിഫിലിസും 



ഇനി ഒരിക്കലും ഞങ്ങൾ തമ്മിൽ സൗഹൃദം 
ഉണ്ടാവില്ല 
ഒരു 
അഴുക്കു 
പഴം തുണി പോലെ 
അവൻ 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ