2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

പ്രണയമോ ?

ആശകളും നിരാശകളും 
മോഹങ്ങളും മോഹഭംഗങ്ങളും 
പ്രണയത്തിന്റെ ഊഷരത 
വയ്യ, എനിക്ക് വയ്യ 


അനന്തമായ കാത്തിരിപ്പുകൾ 
ഒടുങ്ങാത്ത ഭയങ്ങൾ 
നിർലജ്ജമായ യാചനകൾ 
പരിഹാസ്യങ്ങളായ അർത്ഥനകൾ 


എണ്ണി  വാങ്ങുന്ന പണം 
ഔദാര്യത്തിന്റെ മേലങ്കി 
പുശ്ചം കിനിയുന്ന പുഞ്ചിരികൾ 
അസംതൃപ്തമായ കിതപ്പുകൾ 


എന്തായിരുന്നു 
പ്രണയമോ 
എന്തിനായിരുന്നു 
പണത്തിനോ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ