2015, ഫെബ്രുവരി 15, ഞായറാഴ്‌ച

പ്രണയത്തിന്റെ ഈ ആഹുതി

പ്രണയത്തിന്റെ ഈ ആഹുതി ഞാൻ സ്വീകരിചോട്ടെ 
ധരം തല്ലയിലെ വീഥികളിൽ 
രക്തത്തിന്റെ നനവുണ്ടായിരുന്നു 
കൊല്ലപ്പെട്ട മനുഷ്യരുടെ ഗന്ധമുണ്ടായിരുന്നു 
അവർ പല ഭാഷകൾ സംസാരിച്ചിരുന്നു 
അവർ പല ദൈവങ്ങളിൽ വിശ്വസിച്ചിരുന്നു 
അവർ പല നിറക്കാരായിരുന്നു 
അവരുടെ ഗന്ധവും ഭിന്നങ്ങളായിരുന്നു 
അവരെ രക്ഷിക്കേണ്ട ദൈവങ്ങൾ 
ആകാശങ്ങളിൽ നിന്നിറങ്ങി വന്നില്ല 
നിറങ്ങൾ നിറങ്ങളെ വെറുത്തു 
സമുദായങ്ങൾ സമുദായങ്ങളെ വെറുത്തു 
ഭാഷകൾ ഭാഷകളെ വെറുത്തു 
എന്തിനെയോ സംരക്ഷിക്കാൻ വേണ്ടി 
അവർ പരസ്പരം കൊന്നു 
എന്തായിരുന്നു, അത്?
ദൈവത്തെയോ 
മതത്തെയോ 
ഭാഷയെയോ 
സംസ്കാരത്തെയോ 
ചത്തത് മനുഷ്യരായിരുന്നു 
ഏതോ ചില ശവങ്ങൾക്കരികിൽ
അവൾ കുന്തിച്ചിരുന്നു കരഞ്ഞു 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ