2015, ഫെബ്രുവരി 12, വ്യാഴാഴ്‌ച

കാത്തിരുന്നാൽ മതി

എന്റെ പ്രണയത്തെ കുറിച്ച് 
ഒരിക്കൽ കൂടി ഞാൻ പറഞ്ഞു കൊള്ളട്ടെ 
അവനിപ്പോഴും മറുപടി പറഞ്ഞിട്ടില്ല 
ഇപ്പോൾ അവനു ദേഷ്യമില്ല 
ഇപ്പോൾ അവൻ തെറി പറയുന്നില്ല 
ഇപ്പോൾ അവൻ അകന്നു പോകുന്നില്ല 
അവൻ സൗഹൃദ ഭാവത്തിൽ ചിരിച്ചു തുടങ്ങിയിരിക്കുന്നു 
ഇന്നലെ ഞാൻ കുശലം ചോദിച്ചു 
മറുപടി പറയാൻ അവൻ തിരിഞ്ഞു നിന്നു 
ഇന്നു ഞാനവനെ ഒന്നുരസി നടന്നു പോയി 
അവൻ എന്നെ നോക്കി ചിരിച്ചു 
സ്വവര്ഗ സൗഹൃദം അവന് 
ഒരു ഭീതിയല്ലാതെ ആയിരിക്കുന്നു 




അങ്ങനെയാണ്, എല്ലാ പ്രണയങ്ങളും 
അവളും ഞാനും നല്ല സൗഹൃദത്തിൽ ആയിരുന്നു 
എന്നിട്ടും , എന്റെ പ്രണയാഭ്യർത്ഥന അവൾ നിരസിച്ചു 
കുറെ നാൾ അകന്നു നിന്നു 
മിണ്ടാതെയായി 
ചിരിക്കാതയായി 
പിന്നെ, ഒരു നാൾ അവൾ സംസാരിച്ചു തുടങ്ങി 
തമാശ പറഞ്ഞു തുടങ്ങി 
സൗഹൃദം തിരികെ വന്നു 
ഒപ്പം പ്രണയവും 
ശരീര സ്പർശവും 
മുലയ്ക് പിടിച്ചു 
അവൾ ചിരിച്ചു 
ചുണ്ടുകളിൽ ചുംബിച്ചു 
അവൾ ചിരിച്ചു 
ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു 
പരിഭവത്തോടെ അവൾ ചിരിച്ചു 




അവനും അങ്ങനെ തന്നെയായിരിക്കും 
ആദ്യം അവൻ പ്രണയം നിരസിച്ചു 
മിണ്ടാതെ നടന്നു 
വെറുപ്പ്‌ കാട്ടി 
അകൽച്ച കാട്ടി 
ഇപ്പോൾ സംസാരിച്ചു തുടങ്ങി 
ചിരിച്ചു തുടങ്ങി 
ശരീര സ്പർശം ആയി    
ഇനി ശരീരത്ത്തിൽ പിടിക്കാം 
മുലയ്ക് പിടിക്കാം 
ചുണ്ടുകളിൽ ചുംബിക്കാം 
ചുണ്ടുകളിൽ കടിക്കാം 
എല്ലാം ആവർത്തനങ്ങൾ 
ആവർത്തനങ്ങൾ 



ഇനി അടുത്തയാളും 
ആദ്യം പ്രണയം നിരസിക്കും 
വെറുപ്പ് കാട്ടും 
അകൽച്ച കാട്ടും 
പിന്നെ സംസാരിച്ചു തുടങ്ങും 
ചിരിച്ചു തുടങ്ങും 
പിന്നെ ....


ആവർത്തനങ്ങൾ മാത്രം 
ആവർത്തനങ്ങളെന്നറിയാവുന്നത് കൊണ്ട് 
റ്റെൻഷനില്ല 
അറിയാമല്ലോ, നാളെയ്കായി കാത്തിരുന്നാൽ മതിയെന്ന്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ