2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

ഇൻഡോ യൂ എസ് ബന്ധങ്ങൾ

അന്നൊരിക്കൽ സോനു വല്ലാതെ ക്ഷുഭിതനായി 
ക്ഷോഭം നിയന്ത്രിക്കാൻ അവനു കഴിഞ്ഞില്ല 
ഫാസിസ്റ്റ് ജെർമ്മനിയുടെ മേൽ 
യൂ എസ് നേതൃത്വത്തിൽ ജനാധിപത്യ ശക്തികൾ നേടിയ വിജയം
അതായിരുന്നു അവനെ വല്ലാതെ ചൊടിപ്പിച്ച വിഷയം 
ഫാസിസ്റ്റ് ജെർമ്മനി ജൂതന്മാരോട് ചെയ്തതിനേക്കാൾ ക്രൂരത 
യൂ എസ് ബ്രിട്ടീഷ് സൈനികർ ഭാരതീയരോട് ചെയ്തിട്ടുണ്ട് 
അവന്റെ കണ്ണുകൾ മിഴിച്ചു വന്നു 
അവന്റെ മുഖപേശികൾ വലിഞ്ഞു മുറുകി
നിങ്ങൾക്കറിയുമോ , ബംഗാൾ ജനതയോട് എത്ര അമാന്യമായാണ് 
അവർ പെരുമാറിയതെന്ന് ?
ബംഗാളികൾ വീടിനു പുറത്തിറങ്ങാൻ ഭയന്നു 
ഇറങ്ങാതെ പറ്റില്ലായിരുന്നു 
അവർ , ബ്രിട്ടീഷുകാർ കൃത്രിമമായി ഭക്ഷ്യ ക്ഷാമമുണ്ടാക്കി 
ഗോഡൌണ്കളിൽ ഭക്ഷ്യ ശേഖരം ഉണ്ടായിരുന്നു 
അതെ സമയം ബംഗാളികൾ ഭക്ഷ്യ ക്ഷാമത്തിനിരയായി 
ജനങ്ങൾ റോഡിൽ മരിച്ചു വീണുകൊണ്ടിരുന്നു 
ഭാരതീയരെ കൊന്നത് ജപ്പാൻകാരല്ല , ബ്രിട്ടീഷ് യൂ എസ്  ജനാധിപത്യ ശക്തികളായിരുന്നു 
ജപ്പാൻ സൈന്യം തടവുകാരായി പിടിക്കുന്ന ഭാരതീയരെ 
കൊന്നു തിന്നുന്നു, എന്നൊരു നുണ പ്രചരിപ്പിക്കുക മാത്രമാണ് 
ബ്രിട്ടീഷ് യൂ എസ് ജനാധിപത്യ വാദികൾ ചെയ്തത് 
വഴിയിൽ  കണ്ട ബംഗാളി സ്ത്രീകളെ   പ്രായം പോലും നോക്കാതെ 
ബ്രിട്ടീഷ് യൂ എസ് ജനാധിപത്യ സൈനികർ മാനഭംഗപ്പെടുത്തി 
ബലം പ്രയോഗിച്ചു പിടിച്ചു കൊണ്ട് പോയ പല സ്ത്രീകൾക്കും എന്ത് സംഭവിച്ചു 
എന്നിതുവരെ ആർക്കും അറിവില്ല 
എതിർത്തവരുടെ ശവങ്ങൾ പോലും വികൃതമാക്കപ്പെട്ടു 
ഈ ക്രൂരതകൾക്കിരയായ ജനതയോട് 
യൂ എസ് ബ്രിട്ടീഷ് ജനാധിപത്യത്തെ കുറിച്ച് 
പറയാതിരിക്കാനുള്ള മാന്യതയെങ്കിലും കാട്ടണം 


ദീപാങ്കുർ ദാസും കോമൾ സെന്നും ദേബാശിഷ് ദാസും 
മൗനമവലംബിചു 
ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തഞ്ചു കാലത്തെ ബംഗാളിനെ കുറിച്ച് 
എനിക്കൊന്നുമറിയില്ലായിരുന്നു 
എന്നാൽ പ്രശ്നം ഇൻഡോ യൂ എസ ബന്ധങ്ങളായിരുന്നു 
ദീപാങ്കുറിന്റെ അങ്കിൾ യൂ എസ്സിലാണ് 
അവനെയും യൂ എസ്സിൽ കൊണ്ട് പോകും 
അവനിപ്പോൾ തന്നെ യൂ എസ് പൗരനെ പോലെയാണ് സംസാരിക്കുക 
ദീപാങ്കുറിന്റെ പരാമർശങ്ങളാണ് 
സോനുവിനെ ചൊടിപ്പിച്ചത് 
വാസ്തവത്തിൽ നാം ചൈനക്കാരെ കണ്ടു പഠിക്കണം 
രണ്ടാം ലോകമഹായുദ്ധത്തിൽ 
തങ്ങളോടു ശത്രുക്കൾ കാട്ടിയ ക്രൂരതയുടെ 
ശരിയായ ചരിത്രം അവർ സൂക്ഷിക്കുന്നു
ജനങ്ങൾ ചരിത്രം പഠിപ്പിച്ച പാഠങ്ങൾ മറക്കുന്നില്ല 
നാം ഭാരതീയർ , ചരിത്രത്തെ മറക്കുന്നു 
ചരിത്രത്തെ മായ്ചു കളയുന്നു 
നാം ഭാരതീയർ അവസര വാദികളാണ് 
ശത്രുവിനോട് ചേർന്ന് ഭാരതത്തെ വഞ്ചിച്ച ജയച്ചന്ദ്രന്മാരുടെ നാടാണ് ഭാരതം
ജയച്ചന്ദ്രന്മാരുടെ ഒത്താശയോടെ ശത്രുക്കൾ നമ്മെ തോൽപ്പിച്ചു
ജയച്ചന്ദ്രന്മാരുടെ ഒത്താശയോടെ ശത്രുക്കൾ നമ്മെ ഭരിച്ചു 
ജയച്ചന്ദ്രന്മാർ നമ്മുടെ ചരിത്രവും മറവിയിലേക്ക് തള്ളിക്കളയുന്നു 


സോനുവിന്റെ ക്ഷോഭത്തിന്  മുന്നിൽ 
ശബ്ദം നഷ്ടപ്പെട്ട് അവർ ഇരുന്നു 
കുറച്ചു നേരം ഇരുന്നിട്ട് 
"നേരം ഏറെയായി ", എന്ന് പറഞ്ഞു കൊണ്ട് 
അവർ മൂവരും യാത്രയായി 
അവർക്ക് പിന്നിലായി ഞാൻ വാതിൽ  അടച്ചു


ഞാൻ സോനുവിനെ നോക്കി ചിരിച്ചു 
അവന്റെ ക്ഷോഭം അപ്പോഴും മാറിയിരുന്നില്ല 
സോനുവിനെ അടുത്ത് പിടിചിരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു 
നീ ഇപ്പോൾ പഠിക്കാൻ നോക്ക് 
ഈ രാജ്യം ജയച്ചന്ദ്രന്മാരുടെതാണ് 
അവരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല 
"സുഭാഷ് ബോസും , ഐ എൻ  എ യും 
  സോവിയത് യൂണിയനും , ഇന്ത്യൻ കമ്മ്യൂനിസ്ടുകളും 
  ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളും ഇല്ലായിരുന്നെങ്കിൽ 
  നാം സ്വതന്ത്രരാകുമായിരുന്നുവോ?
  ഗാന്ധി പട്ടിണി കിടന്നത് കൊണ്ടാണോ 
  നമ്മൾക്ക് സ്വാതന്ത്ര്യം ലഭിച്ചത്?"
അവനോടു എല്ലാവരും ചോദിച്ച അതെ ചോദ്യം ഞാനും ചോദിച്ചു 
"നീ കമ്യൂനിസ്ടാണോ ?"



അവൻ മറുപടി പറഞ്ഞില്ല 
അനുസരണയുള്ള കുട്ടിയെ പോലെ (കാമുകിയെ പോലെ?)
അവൻ എന്നോടൊപ്പം രസോയിയ്കുള്ളിലേക്ക് കയറി 
ഞാനവന്റെ നഗ്നതയിലെക്കിഴഞ്ഞു കയറി 
അവന്റെ സുഗന്ധം 
അവന്റെ മാധുര്യം 
അവന്റെ സൊഫ്റ്റ്നെസ്സ് 
ഞാനെല്ലാം മറന്നു 
അവനും എല്ലാം മറന്നു 
ഞാൻ അവനു മീതെ തളർന്നു വീഴവെ 
അവൻ മന്ത്രിച്ചു
ലവ് യൂ 
ഞാനും മന്ത്രിച്ചു 
ലവ് യൂ 





1 അഭിപ്രായം: