2015, ഫെബ്രുവരി 11, ബുധനാഴ്‌ച

രുചിക ഗിർഹോത്ര

രുചിക ഗിർഹോത്ര നിലവിളിക്കുന്നു 
രാത്തോർ പൊട്ടിച്ചിരിക്കുന്നു 
രുചികയുടെ നിലവിളി 
രാത്തോരിനു ആനന്ദം നല്കുന്നു 








ഹര്യാനാ ലാണ്‍ ടെന്നീസ് എന്നാൽ 
രാത്തോറിന്  ഇരകളെ കണ്ടെത്താനുള്ള വലയാണെന്ന് 
രുചികയ്ക്കറിയില്ലായിരുന്നു 
വല നെയ്യുന്ന ഒരു ചിലന്തിയും 
'ഇത് ഇര പിടിക്കുന്ന വല '
എന്ന് ബോർഡെഴുതി വെയ്ക്കുന്നില്ല
വലയിൽ വീഴുന്ന ഒരു ഇരയും രക്ഷപെടുന്നില്ല 
എല്ലാ ഇരകളും പിടയ്കുന്നു 
മരിക്കുന്നു 
രുചികയും പിടയ്ക്കുന്നു 
മരിയ്ക്കുന്നു 






അതിനിപ്പോ രാത്തോർ എന്ത് ചെയ്തെന്നാണ്?
വർഷങ്ങൾ എത്രയായി ?
രാതോരിനു എന്തെങ്കിലും സംഭവിച്ചോ?
രുചിക കുറെ പിടഞ്ഞു 
അത് കണ്ടു ബഹളം വെച്ച അവളുടെ സഹോദരന്റെ ഭാവി എന്തായി?
അത് കണ്ടു ബഹളം വെച്ച അവളുടെ തന്തയുടെ ഗതി എന്തായി?
രാതോരിനു എന്തെങ്കിലും സംഭവിച്ചോ?







രാത്തോറിന്  ഒരിക്കലും ഒന്നും സംഭവിക്കുന്നില്ല
ഇത് ഇന്ത്യയാണ് 
ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാർ സ്വാതന്ത്ര്യം ദാനമായി നല്കി 
ഗാന്ധിയുടെ മഹത്വം കൊണ്ട് 
യേശുവിന്റെ പാത പിന്തുടരുന്ന ബ്രിട്ടീഷുകാർ 
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ദാനമായി നല്കി 
മൌണ്ട് ബാറ്റൻ ഡൽഹിയിൽ വന്ന് 
ജവാഹർ ലാലിനെ വിളിച്ച് 
സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ കൈകളിൽ സമർപ്പിച്ചു 
അങ്ങനെ രാത്തോർ മാർ സ്വതന്ത്രരായി 
ഇന്ത്യ അവരുടേതായി 
രുചികമാർ അവരുടെ വിനോദത്തിനായി ജനിച്ചു 
രുചികമാർ അവരുടെ വിനോദത്തിനായി പിടഞ്ഞു 
രുചികമാർ അവരുടെ വിനോദത്തിനായി മരിച്ചു 




ഞാനവന്റെ കണ്ണുകളിൽ നോക്കി 
സത്യം പറയാം 
അവന്റെ രാഷ്ട്രീയം എനിക്ക് മനസ്സിലായില്ല 
എന്റെ പുതിയ സുഹൃത്താണ് 
എനിക്ക് അവനെ അറിയില്ലെന്നത് പോലെ 
അവനു എന്നെയും അറിയില്ല 





അവനെ കണ്ടപ്പോൾ എന്നിൽ മോഹമുദിച്ചു 
ഒരിക്കൽ ഒന്ന് ചിരിച്ചു 
മറ്റൊരിക്കൽ കുശലം ചോദിച്ചു 
ഇനിയൊരിക്കൽ എന്തോ സംസാരിച്ചു 
പേര് ചോദിച്ചു 
പരിചയപ്പെട്ടു 
നിത്യവും കാണാൻ മനസ്സ് വെച്ചു 
നിത്യവും എന്തെങ്കിലും സംസാരിക്കാൻ മനസ്സ് വെച്ചു 
അങ്ങനെ പരിചയക്കാരായി 
ഒരിക്കൽ പാർക്കിൽ ഒരുമിച്ചു കുറച്ച് സമയം 
ഇന്നിപ്പോൾ അവൻ എന്റെ വാസ സ്ഥലത്ത് 





ആകാശം മുകളിൽ തിളച്ചു കിടന്നു 
ദൈവം മനുഷ്യനായി ഒരുക്കിയ അഗ്നിചൂളയെ
നിഷ്പ്രഭമാക്കി കൊണ്ട് 
വൈദ്യുത പങ്ക കറങ്ങിക്കൊണ്ടിരുന്നു 
അവനായി ഞാൻ വിരിച്ച ബെഡ്ഡിൽ ഇനിയും ചുളിവുകൾ വീണില്ല 
"വരൂ, ഈ ബെഡ്ഡിൽ ഇരിക്കൂ,
ഈ ബെഡ്ഡിലേക്ക് കിടക്കൂ "
എന്റെ മനസ്സ് അവനെ ആവാഹിച്ചുകൊണ്ടിരുന്നു 



ഹേമന്ത് 
പത്തൊൻപത് വയസ്സ് 
ഇനിയും കറത്തു തുടങ്ങിയിട്ടില്ലാത്ത നനുത്ത രോമങ്ങൾ 
മേൽച്ചുണ്ടിൽ 
അവനെ ആദ്യം കാണുമ്പോൾ 
കണ്ണുകളിൽ ലജ്ജയുടെ നനവ് 
ചുണ്ടുകളിൽ പകുതി വിടർന്ന സ്മിതം 
കൊതിച്ചു പോയി 
അങ്ങനെയാണ് , അവനായി വല വിരിച്ചത് 




ഹേമന്ത് 
പത്തൊൻപത് വയസ്സ്
അവന്റെ മനസ്സിലെ അഗ്നിയിൽ ഞാൻ വിയർത്തു 
ഫാനിന്റെ വേഗത വർധിപ്പിച്ചു 
എനിക്ക് ഭയമായി 
"ഡാ, നീ രാഷ്ട്രീയമൊക്കെ കളഞ്ഞിട്ടു പഠിക്കാൻ നോക്ക്"
ഞാനവനെ ഉപദേശിക്കാൻ ശ്രമിച്ചു 





അവന്റെ  സുന്ദര വദനം 
എനിക്ക് നയന രതി സുഖമേകി 
അവന്റെ വദന സൌന്ദര്യം 
ഞാനാവോളം പാനം ചെയ്തു 
പഴം സുന്ദരം 
അത് തിന്നാൻ കഴിയില്ലെങ്കിലോ ?
ഇവാൻ സുന്ദരൻ  തന്നെ
എന്നാൽ എന്റെ കിടക്കയെ ഇവാൻ അലങ്കരിക്കാൻ വിസമ്മതിക്കുന്നെങ്കിലൊ ?



എനിക്കറിയാം 
നിങ്ങൾ എന്തിനാണ് എന്നെ സുഹൃത്താക്കിയതെന്നു 
എനിക്കറിയാം 
നിങ്ങൾ എന്തിനാണ് ഇന്നെന്നെ ഇവിടെയ്ക്ക് കൊണ്ടുവന്നതെന്ന് 
അവൻ എന്റെ കണ്ണുകളിൽ തറച്ചു നോക്കി 



എങ്കിൽ 
നടക്കുമോ 
ഇല്ലയോ 
എന്ന് പറയെടാ ,പന്നീ 


അവൻ ഷർട്ടഴിചു ഹാങ്ങറിൽ ഇട്ടു 
ബനിയൻ അഴിച്ചു അയയിലിട്ടു 
"ഭയങ്കര ചൂട് "
അവൻ അഭിപ്രായപ്പെട്ടു 



എന്റെ കണ്ണുകൾ 
ആർത്തിയോടെ അവന്റെ അർദ്ധ നഗ്ന ശരീരം നക്കിത്തുടച്ചു 
സമയം മൂന്നു മണിയാകാൻ പോകുന്നു 
ഉച്ച വെയിലിന്റെ ശക്തി കുറഞ്ഞാൽ 
അവൻ പോകും 
അവൻ 
ഹേമന്ത് 
എന്റെ സുന്ദരക്കുട്ടൻ 




ഞാൻ ഡ്രസ്സ്  മാറി ലുങ്കി ഉടുത്തു 
അവനും ഉടുക്കാൻ ഒരു ലുങ്കി കൊടുത്തു 
അവൻ പാൻസ്‌ അഴിച് അയയിലിട്ടു 
ലുങ്കി ഉടുത്തു 
"കുറച്ചു നേരം കിടന്നോളൂ", ഞാൻ പറഞ്ഞു 
അവൻ കിടക്കയിലേക്ക് കിടന്നു 
ഞാനും അടുത്ത് പോയി കിടന്നു 
"എന്ത്ഹോരു ചൂട് !", ഞാൻ അഭിപ്രായപ്പെട്ടു 
അവൻ ഒന്നും പറഞ്ഞില്ല 
അവൻ മലർന്നു കിടന്നു 
ഞാനവന്റെ വലതു വശത്ത് 
ഇടം ചരിഞ്ഞു വലം കൈ അവന്റെ മേൽ  വെച്ച് കിടന്നു 
"മൂഡ്‌ എല്ലാം പോയി, ഇല്ലേ?", അവൻ ചോദിച്ചു 
"ഇല്ല, നീ എന്തെല്ലാം പറഞ്ഞാലും എന്റെ മൂഡ്‌ പോവില്ല"
"ഞാൻ സമ്മതിചില്ലെങ്കിലൊ ?"
"രുചിക പിടയും "
"ഉം?"
"ഉം"
"അതൊന്നൂല്ലാ"
"നിന്നെ ഇത്രടം കൊണ്ട് വരാൻ അറിയാമെങ്കിൽ 
ബാക്കിയും അറിയാം"
അവൻ ചിരിച്ചു 
ഞാനവന്റെ ചുണ്ടുകളിൽ കൊതിയോടെ കടിച്ചു 
"ങ്ഹാ!"


 
 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ