ഓമനയോടു എനിക്കെന്താ?
ഒന്നുമില്ല
അവളുടെ ഇളയവൾ പ്രേമയോട് എനിക്കെന്താ?
പ്രേമം
അത് ഓമനയ്കും അറിയാമായിരുന്നു
അതൊക്കെ അങ്ങനെയൊക്കെയാണ്
ആ പ്രേമം ഞാനങ്ങു മറന്നു
ലജ്ജാലുവായ അഖിലിനോടു തോന്നിയ കമ്പം
പ്രേമയ്ക്കിഷ്ടമായില്ല
പ്രേമയുടെ സാന്നിധ്യത്തിലാണ്
വസന്ത അഖിലിന്റെ കാര്യത്തിൽ അവളുടെ വിയോജിപ്പ് അറിയിച്ചത്
അഖിലുമായി ഇനിയൊരു ഇടപാടും വേണ്ടെന്നു പ്രേമ
അതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങളാണെന്ന് ഞാൻ
അതോടെ പ്രേമ എന്നോട് സംസാരിക്കാതെ ആയി
അഖിലിന്റെ കാര്യത്തിൽ ഞാനും പ്രേമയുമായുള്ള അഭിപ്രായ വ്യത്യാസം
വസന്തയ്ക്കറിയാമായിരുന്നു
അഖിലിന്റെ കാര്യത്തിൽ
അങ്ങനൊന്നും വേണ്ടെന്നു വിയോജിപ്പ് അറിയിച്ച വസന്ത
ഇക്കാര്യത്തിൽ പ്രേമയും ഞാനുമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്നറിഞ്ഞപ്പോൾ
അഖിലിനെ കൂടെ കൂടെ എന്റെയടുത്തേക്ക് അയച്ചു
ഞാനും പ്രേമയുമായുള്ള അകൽച്ച വർധിക്കാനായി ചെയ്തതാണെന്ന്
എനിക്കറിയാമായിരുന്നു.
എന്നാലും ഞാനും അഖിലുമായുള്ള കാര്യങ്ങളിൽ
പ്രേമ ഇടപെടരുതെന്ന നിലപാടിൽ ഞാനുറച്ചു നിന്നു
ഇന്നിപ്പോൾ എന്നോടൊപ്പം അഖിലുമില്ല, പ്രേമയുമില്ല
നമ്മുടെയൊക്കെ ജീവിതം ഇങ്ങനെയൊക്കെയാണ്
പലതും നഷ്ടമായി പോവുകയാണ്
ചെറിയ ചെറിയ ഈഗോകൾ അല്ലാതെ
നാമൊക്കെ എന്താണ് ?
കാരയ്കാമുറി ലേൻ അറിയുമോ നിങ്ങൾക്ക് ?
ഞാനവിടെ പലതവണ പോയിട്ടുണ്ട്
അവിടെയായിരുന്നു മഹാകവി ജി വസിച്ചിരുന്നത്
മഹാകവി ജിയെ കുറിച്ച്
സാഹിത്യ വാരഫലക്കാരൻ എം കൃഷ്ണൻ നായർ എഴുതിയിട്ടുണ്ട്
കോഴിയിറച്ചി കടിച്ചു വലിച്ചു ചവച്ചു തിന്നുന്ന ജിയായിരിക്കും
എം കൃഷ്ണൻ നായരുടെ വായനക്കാരുടെ മനസ്സിൽ
ജിയ്ക് ജാതി ചിന്ത അല്പം കൂടുതൽ ആയിരുന്നു
മനുഷ്യനിൽ ജാതീയമായ വ്യതിരിക്തത ഉണ്ടെന്ന്
മഹാകവി ജി ഉറച്ചു വിശ്വസിച്ചു
ഒരു കാലത്ത് മണ്ണിന്റെ ഉപ്പായിരുന്നു , പുലയൻ
സവർണ്ണ ആധിപത്യത്തിന്റെ തായ് വേര് പുലയൻ ആയിരുന്നു
പുലയന്റെ ചോരയും ശരീരവും ആത്മാവും മണ്ണിലിഴുകി
നെല്ലും ധനവുമായി സവർണ്ണ പ്രഭുക്കളുടെ കോവിലകങ്ങളിൽ തിളങ്ങി
നെല്ല് വിതച്ച് , നെല്ല് വിളയിച്ച് , കോവിലകങ്ങളിലെ പത്തായങ്ങൾ നിറച്ച്
പുലയൻ പട്ടിണി മരണം വരിച്ചു
ഈ നാടിന്റെ ഇതിഹാസം,
ഈ നാടിന്റെ സമ്പന്നതയുടെ ഇതിഹാസം രചിച്ചത്
പുലയനാണ്
ഈ എം ശങ്കരൻ നമ്പൂതിരിപ്പാടിനെ നെഞ്ചിലേറ്റി നടന്ന പുലയന്
ഈ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ചരിത്ര ഗ്രന്ഥങ്ങളിൽ പോലും ഇടം ലഭിച്ചില്ല.
പരശുരാമൻ മഴുവെറിഞ്ഞു നേടിയ കേരളം നമ്പൂരാർക്ക് കാഴ്ച വെയ്ക്കുന്നിടത്താണ്
അദ്ദേഹവും എത്തിയത്
രാജാക്കന്മാരുടെ ചരിത്രമാണ് അദ്ദേഹം എഴുതിയതെങ്കിൽ
ആറ്റിങ്ങൽ റാണിയും , പുലയനാർ കോട്ടയിലെ രാജാവും
അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ വരേണ്ടേ?
ആറ്റിങ്ങൽ റാണിയും, പുലയനാർ കോട്ടയിലെ രാജാവും
പുലയരായത് കൊണ്ട് , നമ്പൂതിരി ഒഴിവാക്കിയതാണോ?
നമ്പൂതിരി ചരിത്രവും സവർണ്ണ ചരിത്രം മാത്രമായി അധപതിച്ചു
നമ്പൂതിരിയുടെ പുസ്തകം വിഡ്യാസുരന്മാരായ കൊണ്ഗ്രസ്സുകാർ കത്തിച്ചത് കൊണ്ട് മാത്രം
അന്യായ വില നല്കി യാതൊരു മൂല്യവുമില്ലാത്ത
ആ പുസ്തകം വാങ്ങിയ മണ്ടന്മാരിൽ ഞാനും ഉണ്ട്
നില്ല് നില്ല്
ചാരപ്രവർത്തനം
ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഒരുത്ത്താൻ നിരീക്ഷിച്ചത് കൊണ്ട്
കുറെ നേരം എഴുത്ത് നിർത്തി വെക്കേണ്ടി വന്നു
ഒരു ജൊലിയുമില്ലെങ്കിൽ വെറുതെ ഇരുന്നോണം
വാരിക വായിച്ചു കൂടാ
എന്തെങ്കിലും എഴുതിക്കൂടാ
വായിക്കുകയാണെങ്കിൽ ഫയൽ ആയിരിക്കണം
എഴുതുകയാണെങ്കിൽ ഫയലിൽ ആയിരിക്കണം
വെറുതെ ഇരിക്കാം
ഇങ്ങനെയൊക്കെ സർവീസ് ചട്ടങ്ങൾ ഉണ്ടോ?
നമ്മടെ രത്നമ്മ ക്ലാർക്ക് ആയിരുന്ന കാലത്ത്
രത്നമ്മ തനിയെ എല്ലാ ഫയലുകളും ക്ലോസ് ചെയ്തു
രത്നമ്മ ജെ എസ് ആയപ്പോൾ ഫയൽ ക്ലോസ് ചെയ്യാൻ
ജെ എസ് രത്നമ്മയ്കായി അധികാരം
രത്നമ്മ എസ് എസ് ആയപ്പോൾ ഫയലുകൾ ക്ലോസ് ചെയ്യാൻ
എസ് എസ രത്നമ്മയ്കായി അധികാരം
ഒരു അധികപ്രസംഗി ചോദിച്ചു
പണ്ട് സാറ് ചെയ്തതോ?
അത് അന്നിരുന്നവരോട് ചോദിക്കണം
എനിക്കധികാരം ഇല്ലായിരുന്നു
അവരതു സമ്മതിച്ചു തന്നു
എന്ന് കരുതി ഞാനത് സമ്മതിച്ചു തരില്ല
ഓ, നാല് മുപ്പത്തഞ്ചായി
പപ്പിനി പോയി
പപ്പിനിക്ക് നാല് മുപ്പത്തഞ്ചിനു പോകാം
തുപ്പൽ വിഴുങ്ങുന്ന ഒരു ജെ എസ് ഉണ്ടെങ്കിൽ പപ്പിനി നാല് മുപ്പത്തഞ്ചിനു പോകും
മുൻപിരുന്ന ജെ എസിന് പലിശയ്ക്ക് പണം കൊടുത്തിരുന്നു
അന്ന് പപ്പിനി വന്നാലായി
വരുന്നതും പോകുന്നതും പപ്പിനിയുടെ ഇഷ്ടം
ജെ എസ് മിണ്ടൂല്ല ; പപ്പിനി കാശു ചോദിക്കും
ചാടിയ മുലകളില്ലാത്ത നമ്മളെ, പണം പലിശയ്ക്ക് കൊടുക്കാനില്ലാത്ത നമ്മളെ
ഏത് ജെ എസ്സിനും വായിൽ വരുന്നതെല്ലാം പറയാം
ഒരു കിളി
ഓ, സോറി . കിളീന്നു കേട്ടാൽ നിങ്ങൾ വിചാരിക്കും പെണ്ണെന്ന്
പെണ്ണല്ല, ഒരു ചരക്ക് സാധനം , ചെക്കനാണ്
ഒന്ന് നോക്കീട്ട് , ഒന്ന് മിണ്ടീട്ടു വരട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ