മറവിയുടെ ആഴങ്ങളിൽ നിന്ന്
അവൻ ഉയർന്നു വന്നു
മനസ്സിൽ അവൻ അസ്വസ്ഥതകൾ ഉയർത്തി
സ്വസ്ഥത നഷ്ടപ്പെട്ട് ഞാനലഞ്ഞു
ഒരു കിളുന്ദ് ചെക്കൻ
വെളുത്തു മെലിഞ്ഞിട്ട്
അവനെ തേടി ഞാനലഞ്ഞു
തേടി തേടി ഞാനലഞ്ഞു
അലയവെ ,നഷ്ട ബോധം മനസിലേക്ക്
ഇഴഞ്ഞു കയറി
ഇല്ല, ഒരിക്കലും ഞാനവനെ ഇനി കണ്ടുമുട്ടുകയില്ല
അവൻ
വെളുത്തു മെലിഞ്ഞ അവൻ
അഗ്നിയായി എന്റെ മനസ്സിൽ പടർന്നു
ആ അഗ്നിയിൽ ഞാൻ വെന്തു
ഞാൻ നിലവിളിച്ചു
കടപ്പുറത്തെ വിവാഹ സാഫല്യം നല്കുന്ന പുണ്യാളനെ
അതിനടുത്തുള്ള, മാരിയമ്മയെ
തെക്കുള്ള പള്ളിയിലെ ദൈവത്തെ
വിവാഹ സാഫല്യം നല്കുന്ന പുണ്യാളൻ ഉറക്കമായിരുന്നിരിക്കണം
എന്റെ ആവശ്യം കേട്ടില്ല
മാരിയമ്മ ഉറക്കമായിരുന്നിരിക്കണം
എന്റെ പ്രാർത്ഥന കേട്ടില്ല
തെക്കുള്ള പള്ളിയിലെ ദൈവം ഉറക്കമായിരുന്നിരിക്കണം
എന്റെ പ്രാർത്ഥന കേട്ടില്ല
ഞാനവനെ തേടിയലഞ്ഞു
ഒരിക്കൽ മാത്രം കണ്ടിട്ടുള്ള അവനെ തേടി
ഞാനലഞ്ഞു
നഗരത്തിൽ
ഇടവഴികളിൽ
പിന്നാമ്പുറങ്ങളിൽ
ചേരികളിൽ
മുന്സിസിപ്പൽ സ്റ്റാന്റിൽ
തിരയാവുന്നിടത്തെല്ലാം
ഞാൻ അവനെ തേടിയലഞ്ഞു
ഒരു പ്രഭാതത്തിലാണ് അവനെ ആദ്യമായി കണ്ടത്
അവന് അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പണം വേണമായിരുന്നു
അമ്പത് രൂപ
കൊടുത്തു
അവൻ വീണ്ടും വരുമെന്ന് കരുതി
എന്നാലൊരിക്കലും വീണ്ടുമവനെ കണ്ടില്ല
വായുവിൽ അലിഞ്ഞു പോയത് പോലെ
അവനെ അറിയുന്നവരും ആരുമുണ്ടായില്ല
അങ്ങനെ എത്രയോ പേർ വരുന്നു
എത്രയോ കഥകൾ പറയുന്നു
മലയാളത്തിലെ എറ്റവും നല്ല കഥകൾ എഴുതപ്പെടുകയല്ല
പറയപ്പെടുകയാണ്
എന്റെ പ്രശ്നം അമ്പത് രൂപയല്ല
അവന്റെ അമ്മയല്ല
അവനാണ്, അവൻ മാത്രം
ഒരു പക്ഷെ അവനെയല്ല, അവന്റെ സൗന്ദര്യത്തെയാണ്
ഞാൻ തേടിയലഞ്ഞത്
ഒരു പക്ഷെ ഇനിയൊരിക്കലും ഞാനവനെ കാണുകയില്ല
അവന്റെ സൗന്ദര്യം മനസ്സിൽ കലങ്ങിക്കിടന്നു
അത് പുളിച്ചു
അത് ലഹരിയായി പതഞ്ഞു പൊങ്ങി
എന്റെ ഹൃദയം വിങ്ങി
ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടിൽ തപ്പുന്ന പണി
ഞാനുപേക്ഷിച്ചു
അവൻ എവിടെ നിന്നോ പ്രത്യക്ഷനായി
ഒരു പക്ഷെ അങ്ങനെയൊരു ചെക്കൻ ഇല്ലായിരുന്നിരിക്കാം
എനിക്ക് തോന്നിയതായിരിക്കാം
അവൻ എവിടെയ്കോ പോയി മറഞ്ഞു
എന്റെ വിങ്ങുന്ന ഹൃദയത്തിൽ മാത്രം അവൻ നിറഞ്ഞു നിന്നു
ബാറിലിരുന്നു ബ്രാണ്ടി കുടിച്ചിട്ട്
ഞാൻ ചിറി തുടച്ചു
കാഴ്ച മങ്ങിത്തുടങ്ങി
ഞാൻ പുറത്തേക്കിറങ്ങി നടന്നു
ലക്ഷ്യമില്ലാതെ നടന്നു
നടപ്പാലം കയറി ഇറങ്ങി മാർക്കറ്റിനു നേരെ നടന്നു
ഇടയ്ക്ക് തിരിഞ്ഞു നോക്കി
നടപ്പാലത്തിലെക്ക് കയറുന്ന എന്റെ സുന്ദരൻ !
ഞാൻ മിഴിച്ചു നില്ക്കവേ , അവൻ നടപ്പാലത്തിൽ കയറി മറുവശത്തിറങ്ങി
ആൾ കൂട്ടത്തിൽ മറഞ്ഞു
അവൻ ഉണ്ട്
അവൻ സത്യമാണ്
ഞാനവനെ കണ്ടു
എനിക്കവനെ വേണം
ഞാനൊത്തിരി അലഞ്ഞു
എന്നാലന്നു വീണ്ടും അവനെ കാണാൻ കഴിഞ്ഞില്ല
അടുത്ത ദിവസം വീണ്ടും ഞാൻ
അതെ സമയം നടപ്പാലത്തിലെത്തി
കാത്തു നിന്നു
അവൻ നടപ്പാലത്തിനു നേരെ നടന്നു വന്നു
നടപ്പാലത്തിൽ കയറി
എന്നെ കടന്നു പോകുമ്പോൾ ഞാൻ ചോദിച്ചു
"ഹലോ, അമ്മയ്കെങ്ങനെയുണ്ട്?"
അവൻ കണ്ണുമിഴിച്ചു വായ് തുറന്ന്
അപരിചിതത്തോടെ കടന്നു പോയി
അവന്റെ പാതി തുറന്ന അധരങ്ങൾ മാത്രമേ ഞാൻ കണ്ടുള്ളൂ
ഓറഞ്ചിന്റെ അല്ലിപോലെ
അവന്റെ അധരങ്ങൾ!
അടുത്ത ദിവസം വീണ്ടും നടപ്പാലത്തിൽ
അതേ സമയം ഞാനെത്തി
അവൻ നടന്നു വരുമ്പോൾത്തന്നെ
ഞാൻ പാലത്തിൽ നില്ക്കുന്നത് കണ്ടു
അവന്റെ മുഖം വിളറുന്നതും
അവന്റെ നടപ്പിന്റെ വേഗത കുറയുന്നതും ഞാൻ കണ്ടു
അവൻ അടുത്ത് വന്നു
ഞാനും അവനൊപ്പം നടന്നു തുടങ്ങി
അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി
ഞാനും അവനോടൊപ്പം ആയിരിക്കാൻ വേണ്ടി വേഗത്തിൽ നടന്നു
"അമ്മയ്ക്ക് സുഖാണോ?"
"എങ്ങനെ അറിയാം?"
"കുറെ നാൾ മുൻപ് ആസ്പത്രിയിലായിരുന്നു"
"അമ്മ മരിച്ചു പോയി"
അവൻ നടപ്പിന്റെ വേഗത കുറച്ചു
"എങ്ങനെ?"
"ഡോക്ടർ മരുന്നു വാങ്ങാൻ പറഞ്ഞു
അമ്പത് രൂപ കുറവുണ്ടായിരുന്നു
അമ്പത് രൂപ സാറിനോട് വാങ്ങി മരുന്നുമായി ചെന്നപ്പോൾ
പതിനായിരത്തിന്റെ ഒരു ഇൻജെക്ഷനുള്ള മരുന്ന്
അരമണിക്കൂറിനുള്ളിൽ വാങ്ങിച്ചുകൊണ്ടു ചെല്ലാൻ ഡോക്ടർ പറഞ്ഞു
അമ്പതു രൂപയ്ക്ക് ആയിരം പേരോട് തെണ്ടിയിട്ടു കിട്ടാത്ത ഞാൻ
അമ്മയുടെ മരണം നിസ്സഹായനായി കണ്ടു നിന്നു "
ഞങ്ങൾ സുഹൃത്തുക്കളെ പോലെ നടന്നു
കോഫീ ഹൗസിനു മുന്നിലെത്തിയപ്പോൾ ചായ കുടിക്കാൻ വിളിച്ചു
അവൻ വേണ്ടെന്നു പറഞ്ഞെങ്കിലും
ഞാൻ അവന്റെ കയ്യിൽ പിടിച്ചു കോഫീ ഹൗസിലെക്ക് കയറി
ചായ കുടിച്ച് ഇറങ്ങുമ്പോൾ , ഞാനവനെ എന്റെ താമസ സ്ഥലത്തേക്ക് ക്ഷണിച്ചു
അവൻ വിസമ്മതിച്ചു. അവൻ പോയി
വീണ്ടും വീണ്ടും ഞങ്ങൾ കണ്ടു
വീണ്ടും വീണ്ടും ഞങ്ങൾ കോഫീ ഹൗസിൽ ചായ കുടിച്ചു പിരിഞ്ഞു
ഒരു ദിവസം ഞങ്ങൾ കോഫീ ഹുസിൽ നിന്നിറങ്ങുമ്പോൾ
പതിവുപോലെ ഞാനവനെ എന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു
അവൻ പറഞ്ഞു
"വെറും സൗഹൃദമാണെങ്കിൽ ഞാൻ വരാം. മറ്റെന്തെങ്കിലുമാണെങ്കിൽ ഞാനില്ല "
ഞങ്ങൾ മൗനമായി നടന്നു
"ആളോളൊക്കെ സുഖം കിട്ടുന്ന ഒരു സാധനമായിട്ടാണ് എന്നെ കാണുന്നത്
ഞാനും അവരെ പോലെ ഒരു മനുഷ്യനാണ് "
"ഞാനും നിന്നെ അങ്ങനെയാണോ കണ്ടത്?"
അവൻ എന്റെ കണ്ണുകളിൽ നോക്കി
അവന്റെ കറുത്ത വലിയ മിഴികളിൽ വേദന തിരതല്ലുന്നത് ഞാൻ കണ്ടു
"സാറെന്തിനാ ദിവസോം എന്നെ കാത്ത് നിക്കണത് ?
സാറെന്തിനാ ദിവസോം എന്നെ സാറിന്റെ താമസ സ്ഥലത്തേക്ക്
വിളിക്കുന്നത് ?"
"എന്റെ അമ്മയെ രക്ഷിക്കാൻ ഓടിവന്നു ചോദിച്ചപ്പോൾ
സാറു മാത്രമേ ഒരു മടിയുമില്ലാതെ അമ്പത് രൂപ തന്നുള്ളൂ
നന്ദികേട് പറയുകയാണെന്ന് സാറ് കരുതരുത്
അമ്പത് രൂപ ഞാൻ തിരിച്ചു തരാം , മറ്റെത് എനിക്ക് വയ്യ
ഞാൻ ചെയ്യില്ല."
അവൻ അമ്പത് രൂപ എടുത്ത് നീട്ടി
ഞാനത് വാങ്ങിയില്ല
"സാറിനി എന്നെ കാണാൻ വരരുത്"
"ശരി ", ഞാൻ സമ്മതിച്ചു
"നിനക്ക് എപ്പോഴെങ്കിലും എന്തെങ്കിലും സഹായം വേണമെങ്കിൽ
എന്നോട് പറയാൻ മടിക്കരുത്. ജസ്റ്റ് ഫീൽ , ഐ ആം യുവർ ബ്രദർ "
"ഷുവർ ബ്രദർ", അവൻ ആഹ്ലാദത്തോടെ ബൈ പറഞ്ഞു നടന്നു പോയി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ