2015, ഫെബ്രുവരി 15, ഞായറാഴ്‌ച

വെർജിൻ

നാം അഭിരമിക്കുന്നത് വെർജിൻ എന്ന വാക്കിലാണ്
ആരും തൊട്ടിട്ടില്ലാത്തതു
ഇവിടെ ആണും പെണ്ണും പറയുന്നത്
വെർജിൻ ആണെന്നാണ്‌
അതായത് , സെക്സിൽ ഇതുവരെ
ഏർപ്പെട്ടിട്ടില്ലെന്ന് 
സന്തോഷം 
ബഹു സന്തോഷം 
എന്റെ ജീവിതത്തിലെ ആദ്യ അനുഭവം 
നിന്നോടൊത്താണ് 
എന്നെ നീയും 
നിന്നെ ഞാനും അറിയാത്തിടത്തോളം 
നിന്നെ വഞ്ചിക്കുന്നതിന്റെ സുഖം ഞാനും 
എന്നെ വഞ്ചിക്കുന്നതിന്റെ സുഖം നീയും 
നുണയും 
അതൊരു സുഖാണല്ലേ !


അമേരിക്കയിൽ ഇങ്ങനെയൊരു നുണ ഒരാളും പറയുകയില്ല 
മറ്റൊന്നും കൊണ്ടല്ല 
ജീവിതത്തിലെ ആദ്യത്തെ ആളാകാൻ 
ആരും ആഗ്രഹിക്കുന്നില്ല 
എട്ടു വയസ്സുള്ള പെണ്ണ്  സെക്സിൽ ഏർപ്പെടുന്നതിനു മടിക്കാത്ത നാട് 
ഗർഭ നിരോധന മാർഗങ്ങൾ ഉണ്ടായിട്ടും 
പതിനഞ്ചാം വയസ്സിൽ പെറുന്ന പെണ്‍കുട്ടികളുടെ നാട് 
ചെറുപ്പത്തിൽ തന്നെ അന്യഗൃഹത്തിൽ 
അന്തിയുറങ്ങുന്ന കൌമാരങ്ങളുടെ നാട് 
എന്നെയാരും തൊട്ടിട്ടില്ലെന്നു പറഞ്ഞാൽ 
തൊടാൻ വന്നവൻ തിരഞ്ഞു നോക്കാതെ പോവും 
അന്യ പുരുഷനോടൊപ്പം ഒന്നിച്ചു കഴിയാൻ 
പതിനെട്ടു തികയാൻ കാത്തിരിക്കുന്ന പെണ്‍കുട്ടികളുടെ നാട് 
ഒരുമിച്ചു കഴിയുന്ന കാമുകനോട് വിവാഹം എന്ന 
വാക്കുച്ചരിക്കാൻ ഭയക്കുന്ന പെണ്‍കുട്ടികളുടെ നാട് 
അമേരിക്ക 



ഓ 
വെറുതെ 
ചുമ്മാ 
ഞാൻ ഒരു ചെക്കനെ പ്രേമിച്ച കാലത്ത് 
അവനുമായി സ്വവർഗ ബന്ധത്തിൽ ഏർപ്പെട്ട ശേഷം 
അമേരിക്കയിലും യൂറോപ്പിലും ഇത് സാധാരണയാണെന്നാണ് 
അവനെ ആശ്വസിപ്പിച്ചത്‌ 
അതിന്റെ യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല 
അവനു എന്നെ ഇഷ്ടമായിരുന്നു 
എത്രയോ തവണ ഞങ്ങളത് ആവർത്തിച്ചു 
അമേരിക്കയിലെയും യൂറോപ്പിലെയും കാര്യങ്ങൾ 
അവൻ അന്വേഷിച്ചില്ല 
എന്റെ ആവശ്യം അവനെ ഹരം പിടിപ്പിച്ചു 
അവൻ എപ്പോഴും , ഏതു സമയത്തും തയാറായിരുന്നു 
അവന്റെ ജീവിതത്തിൽ 
ഞാൻ എത്രാമാത്തെതാണെന്നു  
ചോദിക്കാൻ ഞാൻ മറന്നു പോയി 
കാരണം നിസ്സാരം 
അവന്റെ ജീവിതത്തിൽ 
ആദ്യത്തെയാൾ 
ഞാനാണെന്ന് 
ഞാൻ വിശ്വസിച്ചു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ