പ്രണയത്തിന്റെ നോവുകൾ
നീയെന്താണീ പറയുന്നത് ?
വേദനയുടെ പർവ്വം
ഭയങ്ങളുടെ ദിനരാത്രങ്ങൾ
ഒക്കെയും ഞാനനുഭവിച്ചതാണ്
അതൊക്കെയും പഴയകാല കഥകൾ
ഇന്നെന്റെ പ്രണയത്തിൽ
വേദനകളില്ല
ഭയങ്ങളില്ല
ആകാംക്ഷകൾ ഇല്ല
ഒരു തരം മോഹനിദ്ര മാത്രമായിരിക്കുന്നു
എന്റെ പ്രണയങ്ങൾ
കിട്ടാത്തതിനെ കുറിച്ചിന്നു ഞാൻ
കിനാവുകൾ കാണുന്നില്ല
കിട്ടുന്നതുമൊത്തു ഏതാനും നിമിഷങ്ങൾ
ചിലർ തിരിച്ചു വരും
ചിലർ തിരികെയെത്തില്ല
ഇന്നാരെയും ഞാൻ മോഹിക്കാതെ
ആയിരിക്കുന്നു
നീയെന്താണീ പറയുന്നത് ?
വേദനയുടെ പർവ്വം
ഭയങ്ങളുടെ ദിനരാത്രങ്ങൾ
ഒക്കെയും ഞാനനുഭവിച്ചതാണ്
അതൊക്കെയും പഴയകാല കഥകൾ
ഇന്നെന്റെ പ്രണയത്തിൽ
വേദനകളില്ല
ഭയങ്ങളില്ല
ആകാംക്ഷകൾ ഇല്ല
ഒരു തരം മോഹനിദ്ര മാത്രമായിരിക്കുന്നു
എന്റെ പ്രണയങ്ങൾ
കിട്ടാത്തതിനെ കുറിച്ചിന്നു ഞാൻ
കിനാവുകൾ കാണുന്നില്ല
കിട്ടുന്നതുമൊത്തു ഏതാനും നിമിഷങ്ങൾ
ചിലർ തിരിച്ചു വരും
ചിലർ തിരികെയെത്തില്ല
ഇന്നാരെയും ഞാൻ മോഹിക്കാതെ
ആയിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ