എന്റെ പ്രണയത്തിനു ആധാനമായിരിക്കുന്നവൻ
അവൻ, എന്റെ മനസ്സിനെ ഇളക്കിയവൻ
അവൻ, എന്നെ തെറി പറഞ്ഞവൻ
അവനിന്നെന്നോട് മിണ്ടിയതേ ഇല്ല
ഒരു പ്രണയാർഥി എന്തെല്ലാം സഹിക്കണം
നിങ്ങൾ അവനോടു പറയൂ
ഇതിൽ അസാധാരണമായൊന്നുമില്ല
എന്നും എല്ലാക്കാലത്തും ഇവിടെ സ്വവർഗ പ്രണയം ഉണ്ടായിരുന്നു
എന്നും എല്ലാക്കാലത്തും ഇവിടെ സ്വവർഗ പ്രണയം ഉണ്ടായിരിക്കുകയും ചെയ്യും
ചെമ്പരുത്തികൾ പൂക്കുന്നില്ലേ? കായ്കാതെ ?
റോസകൾ പുഷ്പിക്കുന്നില്ലേ? ഫലങ്ങളില്ലാതെ?
പുഷ്പിക്കുന്ന താമരകൾ ഏതു പഴങ്ങളാണ് നല്കുക?
നിഷ്ഫലങ്ങലായ പുഷ്പങ്ങളെയും നമ്മൾ ഇഷ്ടപ്പെടുന്നില്ലേ?
അതെ, നീയുമൊരു പുഷ്പമാണ്
ഒരിക്കലും പ്രസവിക്കാത്ത പുഷ്പം
എന്റെ ചെമ്പനീർ പുഷ്പമേ
എന്റെ പ്രീയപ്പെട്ടവനെ
നമ്മുടെ പ്രണയം ഫലശൂന്യമായിരിക്കാം
എങ്കിലും നമ്മൾക്കത് സാർത്ഥകമാക്കാം
ഒരിക്കലും ആരോരുമറിയാത്തൊരു പ്രണയം
പ്രീയനെ, നമ്മൾക്കത് ആസ്വദിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ