എന്റെ ഇപ്പോഴത്തെ പ്രണയം
അവൻ എത്ര സുന്ദരൻ
രാവിലെ കോളേജ് ബാഗുമായി അവൻ വരുന്നു
ചുരുളൻ മുടിയിഴകൾ
മുഖത്തെ തേജസ്സുറ്റ സ്മിതം
ഞാൻ അറിയാതെ ഷർട്ടിനുള്ളിലെക്ക്
പാളി നോക്കുന്നു
അവനു നാണം വരുന്നു
പെണ്ണിനെ പോലെ കുണുങ്ങുന്നു
ഓടിപോകുന്നു
'എന്റെ പൊന്നേ ..', എന്റെ ഹൃദയം തേങ്ങുന്നു
എന്റെ ഇപ്പോഴത്തെ പ്രണയം
അവൻ എത്ര സുന്ദരൻ
വൈകുന്നേരം കോളേജ് ബാഗുമായി അവൻ വരുന്നു
ചുരുളൻ മുടിയിഴകൾ ചിതറി കിടക്കുന്നു
മുഖം ഇരുണ്ടിരിക്കുന്നു
വെയിൽ കൊണ്ടിട്ടാവാം
പൌഡർ മാഞ്ഞു പോയതാവാം
ചുണ്ടുകൾ വരണ്ടിരിക്കുന്നു
കണ്ണുകളിൽ തളർച്ച
എന്റെ നോട്ടം അവനിൽ ഉറയുന്നത്
അവനറിയുന്നു
അവൻ വ്രീളാ വിവശനാകുന്നു
അവൻ എവിടെയ്കൊക്കെയോ നോക്കി
അവസാനം അവന്റെ കണ്ണുകൾ
എന്റെ കണ്ണുകളുമായി ഇടയുന്നു
അവന്റെ ക്ഷീണം മറയുന്നു
അവൻ ഉണരുന്നു
അവൻ വേഗത്തിൽ നടക്കുന്നു
പിന്നിൽ നിന്നും വിളിക്കാൻ
എന്റെ ഹൃദയം മന്ത്രിക്കുന്നു
ഇല്ല, സമയമായില്ല
അവൻ എത്ര സുന്ദരൻ
രാവിലെ കോളേജ് ബാഗുമായി അവൻ വരുന്നു
ചുരുളൻ മുടിയിഴകൾ
മുഖത്തെ തേജസ്സുറ്റ സ്മിതം
ഞാൻ അറിയാതെ ഷർട്ടിനുള്ളിലെക്ക്
പാളി നോക്കുന്നു
അവനു നാണം വരുന്നു
പെണ്ണിനെ പോലെ കുണുങ്ങുന്നു
ഓടിപോകുന്നു
'എന്റെ പൊന്നേ ..', എന്റെ ഹൃദയം തേങ്ങുന്നു
എന്റെ ഇപ്പോഴത്തെ പ്രണയം
അവൻ എത്ര സുന്ദരൻ
വൈകുന്നേരം കോളേജ് ബാഗുമായി അവൻ വരുന്നു
ചുരുളൻ മുടിയിഴകൾ ചിതറി കിടക്കുന്നു
മുഖം ഇരുണ്ടിരിക്കുന്നു
വെയിൽ കൊണ്ടിട്ടാവാം
പൌഡർ മാഞ്ഞു പോയതാവാം
ചുണ്ടുകൾ വരണ്ടിരിക്കുന്നു
കണ്ണുകളിൽ തളർച്ച
എന്റെ നോട്ടം അവനിൽ ഉറയുന്നത്
അവനറിയുന്നു
അവൻ വ്രീളാ വിവശനാകുന്നു
അവൻ എവിടെയ്കൊക്കെയോ നോക്കി
അവസാനം അവന്റെ കണ്ണുകൾ
എന്റെ കണ്ണുകളുമായി ഇടയുന്നു
അവന്റെ ക്ഷീണം മറയുന്നു
അവൻ ഉണരുന്നു
അവൻ വേഗത്തിൽ നടക്കുന്നു
പിന്നിൽ നിന്നും വിളിക്കാൻ
എന്റെ ഹൃദയം മന്ത്രിക്കുന്നു
ഇല്ല, സമയമായില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ