ഇന്നീ ഞായറാഴ്ച
അറപ്പും വെറുപ്പും ആലസ്യവും ഉറക്കവും മാത്രം സമ്മാനിച്ചുകൊണ്ട്
കടന്നു പോകുകയാണ്
ഓ
ഒന്നുമില്ല
അവന്റെ മമ്മി എവിടെയും പോയില്ല
വെറുതെ എന്നെയും അവനെയും കൊതിപ്പിച്ചു
അവന്റെ വീടിനടുത്തുള്ള ഒരു കിളവിത്തള്ള
നൂറു രൂപ ചോദിച്ചു
കൊടുക്കേണ്ടെന്ന് അവൻ
ഞാൻ കൊടുത്തില്ല
ആ വൃദ്ധയാണ് വേല വെച്ചത്
പകൽ സമയത്ത് വാതിലടച്ച് ഞങ്ങൾ എന്ത് ചെയ്യുകയായിരുന്നു ?
അവന്റെ മമ്മി അവനെ കഴുത്തിനു കുത്തിപ്പിടിക്കുകയും
പുറത്തിടിക്കുകയും
പുലഭ്യം പറയുകയും ചെയ്തു
അവനൊന്നും സമ്മതിച്ചു കൊടുത്തില്ല
ഇന്ന് എന്നെ കണ്ടയുടനെ അവർ വിചാരണ ആരംഭിച്ചു
മുറിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു എന്ന് ഞാൻ പറഞ്ഞു
ഫ്രണ്ട് ഡോർ ചാരിയിട്ടു
അടച്ചില്ല
കോളേജിൽ പോകാതിരുന്ന ദിവസത്തെ നോട്സ് പകർത്തി എഴുതുകയായിരുന്നു
അവന്റെ മമ്മി വിശ്വസിച്ചു എന്ന് തോന്നുന്നു
ആ കിളവി നൂറു രൂപ ചോദിച്ചതും
അവൻ കൊടുക്കേണ്ടെന്ന് പറഞ്ഞതും
ഞാൻ കൊടുക്കാതിരുന്നതും
പറഞ്ഞു
അതങ്ങനെ ശുഭ പര്യവസായി ആയി
പക്ഷെ ഞങ്ങളുടെ മോഹം മോഹമായി അവശേഷിച്ചു
അവൻ എന്റേതാണ്
അവനു സമ്മതവുമാണ്
പറഞ്ഞിട്ടെന്താ?
അവനു ഇരുപത്തി രണ്ടു വയസുണ്ട്
പ്രായപൂർത്തി ആയിരിക്കുന്നു
വോട്ടവകാശം ഉണ്ട്
പക്ഷെ
അവന്റെ വീട്ടിൽ അവൻ വെറും അടിമ
ജനിച്ച നാൾ മുതൽ അവൻ അടിമയാണ്
അവന്റെ മമ്മിയുടെ അടിമ
ഷോ കേസിൽ വെയ്ക്കാനുള്ള ഉരുപ്പടി മാത്രം
കൊണ്ടുനടക്കാനുള്ള ചെറു പട്ടിക്കുട്ടി
അവന്റെ ശരീരം എന്താ സ്വർണ്ണം പൂശിയതാണോ?
ഞാനൊന്ന് തൊട്ടാൽ തേഞ്ഞു പോകുമോ?
ഞാനവനോട് ചോദിച്ചു
"എന്താടാ , നീ നിന്റെ മമ്മിയ്ക്ക് ഷോ കേസിൽ വെയ്ക്കാനുള്ള പീസോ?
നീ നിന്റെ മമ്മിയ്ക്ക് തുടലിട്ട് നടത്താനുള്ള ബുൾ ഡോഗോ "
വളിച്ച മുഖത്തോടെ അവനെന്നെ നോക്കി
അവന്റെ നിരാശ വ്യക്തമായിരുന്നു
"നമ്മൾക്ക് കാര്യം നടത്താം "
അവൻ പറഞ്ഞു
എന്നെന്നോ, എപ്പോഴെന്നോ , അവൻ പറഞ്ഞില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ