2015, ഫെബ്രുവരി 25, ബുധനാഴ്‌ച

കോളേജിലെ ഫീസ്‌

കാമം കത്തിയാളുന്ന മനസ്സുമായി ഞാൻ 
അവനുണരും മുൻപേ ഉണർന്നു 
അവനുണരാൻ കാത്തിരുന്നു 
ഉണർന്നപ്പോൾ ചോദിച്ചു 
"എന്തൊരു ഉറക്കമാ?"
അവൻ ചിരിച്ചു 
ഞങ്ങൾ ഒരു പുതിയ ദിവസം ആരംഭിച്ചു 
രൂപാ ആയിരത്തി ഇരുന്നൂറാണ് കൊടുക്കുന്നത് 
തിരിച്ചു തരാം എന്നത് കുറുപ്പിന്റെ ഉറപ്പാണ് 
ആദ്യം കുളി 
അതോളം സുഖം ഉള്ള പണി എന്തുണ്ട് 
കുളി കഴിയും മുൻപേ പണി കഴിഞ്ഞു 
ബ്രേക്ക് ഫാസ്റ്റ് കഴിച്ചു 
രൂപാ ആയിരത്തി ഇരുന്നൂറു കയ്യിൽ കൊടുത്തു 
അവനത് വാങ്ങി പോക്കറ്റിൽ വെച്ചു 
എന്നിട്ട് പോകറ്റിൽ നിന്നെടുത്ത് തിരികെ തന്നു 
"ഞാൻ പറഞ്ഞാരുന്നല്ലോ, തിരികെ തരാമെന്ന് "
"വേണ്ടേ"
"നോ"
"കോളേജിലെ ഫീസ്‌ ?"
"ഇനിയിപ്പോ ഏതു  കോളേജിലെ എന്ത് ഫീസാ? എക്സാം ആയി "
"നീ പറഞ്ഞത്?"
"എന്നോടൊരാൾ പറഞ്ഞത് സത്യമാണോ , എന്നറിയാനാ "
"ആര് പറഞ്ഞു? എന്താ പറഞ്ഞത് ?"
അവനതിനൊന്നും ഉത്തരം പറഞ്ഞില്ല 




എന്നെ കുറിച്ച് ആരാണ് അവനോടു പറഞ്ഞത് ?
എന്നെ കുറിച്ച് എന്താണ് അവനോടു പറഞ്ഞത്?
ഏതായാലും രണ്ടു സംഗതികൾ 
എന്നെ കുറിച്ച് അവനോട് ആരോ പറഞ്ഞിരിക്കുന്നു 
ഞാൻ സ്വവർഗ പ്രേമിയാണെന്ന് 
ഞാൻ പണം നല്കുമെന്ന് 
ഞാൻ പണം നല്കുമെന്ന് പറയുന്നത് അസംബന്ധം ആണ് 
പൊതുവെ 
എനിക്കിഷ്ടം തോന്നുന്ന സുഹൃത്തുക്കൾ 
അവരൊന്നും പണത്തിനു വേണ്ടിയായിരുന്നില്ല 
ഇഷ്ടം മാത്രം 
ഇഷ്ടം തോന്നുന്നവരെ ഞാൻ സുഹൃത്താക്കിയിട്ടുണ്ട് 
അല്ലാതെ പണം ഒരിക്കലും ഒരു ഘടകം ആയിരുന്നിട്ടില്ല 
ഉം 
എന്തെങ്കിലുമാകട്ടെ 
അവൻ പോകുമ്പോൾ നമ്പർ തന്നില്ല 
അവന്റെ പേരു പോലും ശരിയാണോ എന്നറിയില്ല 
"കാണാം ", അവൻ പറഞ്ഞു 
എന്നിട്ട് കൂളായി നടന്നു പോയി 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ