2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

അവന്റെ മേൽ എന്റെ പെരെഴുതപ്പെട്ടിരുന്നില്ല

ഒരുത്തൻ തിയെറ്റരിനു മുന്നിൽ ഭിത്തിയും ചാരി നില്ക്കുന്നു 
തനിച്ചാണ് 
ഞാൻ അടുത്ത് ചെന്നു 
"ടികറ്റ് എടുത്തോ?" എന്ന് ചോദിച്ചപ്പോൾ 
"ഇല്ല ", എന്ന് മറുപടി 
"എന്നാൽ വാ , ടികറ്റ് എടുക്കാം" . എന്ന് ഞാൻ 
"എന്റെ കയ്യിൽ പൈസ ഇല്ലെ"ന്ന് അവൻ
ഞാനവന്റെ കയ്യിൽ  പിടിച്ചു നടന്നുകൊണ്ട് പറഞ്ഞു
"ടികറ്റ് ഞാനെടുത്തോളാം "
ടികറ്റ് കൊടുത്തു തുടങ്ങാൻ ഇനിയും സമയം  ഉണ്ട് 
ഞാനൊന്നും കഴിച്ചില്ല 
സിനിമ കാണാൻ ഇറങ്ങിയതല്ല 
വല്ലതും കഴിക്കാൻ ഇറങ്ങിയതാണ് 
അപ്പോഴാണ്‌ ചരക്കിനെ കണ്ടത് 
കളഞ്ഞിട്ടു പോയാൽ തിരിച്ചു വരുമ്പോൾ കാണില്ല 
കൊത്തി നോക്കാം , വീഴുന്നെങ്കിൽ വീഴട്ടെ എന്ന് കരുതി കൊത്തിയതാണ് 
ഞാനവനെ ചായ കുടിക്കാൻ വിളിച്ചു 
അവൻ വന്നു 
ഞങ്ങൾ ചായ കുടിച്ചില്ല  ; ബിരിയാണി കഴിച്ച ശേഷം 
ഫ്രൂട്ട് സാലഡ് കഴിച്ചു 
ഇപ്പോൾ അവൻ ഒരു ഹണ്‍ഡ്രഡ വാട്ട് ബൾബ് കത്തിച്ചത് പോലെയായി 
അവനു ജീവൻ  വെച്ചു 
ഉന്മേഷം വന്നു 
ഞങ്ങൾ പോയി ക്യൂവിൽ നിന്നു 
ടികറ്റ് എടുത്തു 
അകത്ത് കയറി 
ഏറ്റവും പിന്നിൽ ഇരുന്നു 
ലൈറ്റ് അണയാൻ ഞാൻ കാത്തിരുന്നു 
അവൻ എന്തൊക്കെയോ ചിലച്ചു കൊണ്ടിരുന്നു 
അവസാനം ലൈറ്റ് അണഞ്ഞു 








അവർ പറഞ്ഞു :"അവരെ ഞങ്ങൾക്ക് വിട്ടുതരിക "
"ഞങ്ങൾ അവരെ ഭോഗിക്കട്ടെ "
ദൈവം അവരോടു പറഞ്ഞു :" ഞാൻ എല്ലാം നശിപ്പിക്കാൻ പോകുന്നു "
"നിങ്ങൾ ഇവിടം വിട്ടു കൊള്ളുക"
"തിരഞ്ഞു നോക്കരുത്"
അവർ അവിടം വിട്ടു പോയി 
ദൈവം ആ നഗരത്തെ എരിച്ചു കളഞ്ഞു 
അവർ അകലെ എത്തിയപ്പോഴേക്കും 
പിന്നിൽ ദൈവം ആ നഗരം എരിച്ചു കളഞ്ഞു 
ആ സ്ത്രീ തിരഞ്ഞു നോക്കി 
ആ സ്ത്രീ ശിലയായി തീർന്നു




ഞാൻ അവനെ ചേർത്ത് പിടിച്ച് കവിളത്ത് ഉമ്മ വെച്ചു 
അവന്റെ പതിഞ്ഞ ശബ്ദം   ഞാൻ കേട്ടു :"വേണ്ട"
പിന്നെന്നാ കോപ്പിനാ ഇത്രയും പണം മുടക്കി 
ഞാനവനെ സുഖിപ്പിച്ചത് ?
സിനിമ കണ്ടിരിക്കാനുള്ള ക്ഷമയൊന്നും എനിക്കില്ല 
ഈയൊരാവസ്യത്തിനു മാത്രമേ 
ഞാൻ ടികറ്റെടുത്ത് കൊട്ടകയിൽ കയറുകയുള്ളൂ 
കാക്കച്ചി കൊത്തി പോയി 
എന്ന് പറഞ്ഞ അവസ്ഥയിലായി ഞാൻ 
അവൻ ശബ്ദം താഴ്ത്തി ചോദിച്ചു :"പിണക്കമാണോ?"
"എല്ലാർക്കും അകാമെങ്കിൽ നിനക്കെന്താ?"
"എനിക്ക് പേടിയാ"
"എന്ത് പേടി?"
"ആരേലും കാണും"
"എന്റെ കൂടെ വരാമോ?"
"എവിടെ?"
"ഞാൻ താമസിക്കുന്നിടത്ത്?"
"തനിച്ചാണോ?"
"ഉം"
"വരാം"





ആ ജെർമ്മൻകാരൻ  കല്ലൻബാക്ക് 
ആരാ?
അറിയില്ലേ? ആ ജർമ്മൻകാരൻ കല്ലൻബാക്ക് 
ഇല്ല 
സത്യം മാത്രം പറയുന്ന ആ മനുഷ്യന്റെ കഥയിൽ 
കല്ലൻബാക്ക് ഇല്ലാതെ പോയതാന്താണ് ?
ആഭയുടെയും മനുവിന്റെയും നഗ്ന ശരീരങ്ങളിൽ ഒട്ടിക്കിടന്ന ആ മനുഷ്യന്റെ കഥയിൽ 
ആഭയും മനുവും ഇല്ലാതെ പോയതെന്താണ് ?






തിയെറ്റരിനു പുറത്തിറങ്ങി 
അവനെ വിയർത്തു 
അവന്റെ ശരീരം വിറയാർന്നു 
അവന്റെ കണ്ണുകൾ മിഴിച്ചു 
"ഞാൻ പൊയ്ക്കോട്ടേ?"
കരച്ചിലിന്റെ വക്കത്തെത്തിയ സ്വരം 
"ഉം"
അവൻ ചുറ്റും പകച്ചു നോക്കി 
ഭയത്തോടെ ചോദിച്ചു 
"ഒരു നൂറു രൂപ തരുമോ?"
ഞാൻ ഒരു നൂറു രൂപ കൊടുത്തു 
അവനതും വാങ്ങി , ഒരാപത്തിൽ നിന്നും രക്ഷപെടാനെന്ന പോലെ 
അതിവേഗത്തിൽ നടന്നു 
ഇടയ്കൊന്ന് തിരിഞ്ഞു നോക്കി , ആൾക്കൂട്ടത്തിൽ മറഞ്ഞു 




അതെ, അവൻ സുന്ദരനായിരുന്നു 
എന്നാൽ അവന്റെ മേൽ എന്റെ പെരെഴുതപ്പെട്ടിരുന്നില്ല 
  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ