2015, ഫെബ്രുവരി 14, ശനിയാഴ്‌ച

മറ്റൊരു പൂവ് വിടരും

ഇന്ന് പ്രണയ ദിനം 


എന്താണ് പ്രണയം 
ഇഷ്ടം ആണോ?
വെറും ഇഷ്ടം?
വഴിയിൽ കാണുമ്പോൾ തോന്നുന്ന ഇഷ്ടം?
ബസ്സിലെ തീരക്കിൽ ഒരം  ചേർന്ന് നില്ക്കാൻ കൊതിപ്പിക്കുന്ന ഇഷ്ടം?
അതോ ,പ്രേമമാണോ?
പ്രേമലേഖനങ്ങൾ കൈമാറി 
കുറെ കണ്ണീർ ഒഴുക്കി 
മറന്നു കളയുന്ന പ്രേമം ?
അല്ലെങ്കിൽ ഒരു ഒളിച്ചോട്ടത്തിൽ തുടങ്ങി 
പരസ്പരം ശപിച്ച് 
പഴിച്ച് 
ആത്മഹത്യയിലോ 
കുടുംബ കോടതിയിലോ 
അവസാനിക്കുന്ന പ്രേമം?
എന്നോട് പറയൂ, എന്താണ് പ്രണയം ?



ഞാനും പ്രണയത്തിലാണ് 
ഇതെത്രാമത്തെ പ്രണയമെന്ന് 
എനിക്കറിയില്ല 
ഓരോരുത്തരെയും ഞാൻ 
തീക്ഷണമായി പ്രണയിച്ചു 
അവനതിൽ ആഹ്ലാദിച്ചു 
അവനതിൽ അഭിമാനിച്ചു 
ഞാനവനിൽ ആഹ്ലാദിച്ചു 
ഞാനവനിൽ അഭിമാനിച്ചു 
അപ്പോഴും എനിക്കറിയാം 
റോസാപ്പൂക്കൾ പെട്ടെന്ന് വാടിക്കൊഴിഞ്ഞു പോകും 
പുതിയ പുതിയ പൂക്കൾ ഉണ്ടായിക്കൊണ്ടിരിക്കും 
അതെ , ഒരു പൂവ് കൊഴിയുമ്പോൾ 
മറ്റൊരു പൂവ് വിടരും 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ