ഞാൻ പ്രണയത്തിന്റെ പുതിയൊരു ഭൂമികയിലാണ്
ഓരോ പ്രണയവും അഗ്നിയിലൂടെയുള്ള ഒരു നടത്തമാണ്
നീ സംശയിക്കപ്പെടുന്നു
നിന്റെ ഉദ്ദേശങ്ങൾ സംശയിക്കപ്പെടുന്നു
പ്രണയിക്കപ്പെടുന്നയാളിന്റെ സംശയങ്ങൾ മാത്രമല്ല
ആത്മാവിന്റെ വ്യഥകളും
ആത്മഭീതികളും
സുഹൃത്തുക്കളുടെ ഗൂഡ ഉദ്ദേശത്തോടെയുള്ള ഉപദേശങ്ങളും
കൊള്ളി വാക്കുകളും
ഞങ്ങൾക്കിടയിൽ മതിലുകൾ തീർക്കുന്നു
ഈ മതിലുകളെ ഞാനൊറ്റയ്ക് തകർക്കേണ്ടതുണ്ട്
എല്ലാ വഴികളും ഞാനൊറ്റയ്ക് നടക്കേണ്ടതുണ്ട്
പ്രണയം എന്റെ മാത്രം ആവശ്യമായിത്തീരുന്നു
ഈ മുൾവഴികൾ
ഈ കനൽ വഴികൾ
നടന്ന് അവനിൽ എത്തിയാൽ
അവൻ പുഷ്പിക്കും
അവൻ പൂമെത്തയാകും
അവൻ പഴുത്തു പാകമായ ഒരു കനിയായി തീരും
അവന്റെ തണുത്ത ശരീരത്തിന്റെ ഗന്ധവും
അവന്റെ തണുത്ത ശരീരത്തിന്റെ രുചിയും
അവന്റെ തണുത്ത ശരീരത്തിന്റെ സ്പർശവും
അവന്റെ തണുത്ത ശരീരത്തിന്റെ സ്വര മാധുരിയും
അവന്റെ തണുത്ത ശരീരത്തിന്റെ നഗ്ന സൗന്ദര്യവും
എനിക്ക് മാത്രം സമർപ്പിക്കപെട്ട സ്വകാര്യതയായി ത്തീരും
അവൻ എന്റെതായിത്തീരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ