എന്റെ ഇപ്പോഴത്തെ കാമുകനെ എനിക്ക് ഇഷ്ടം ആണ്
എന്ത് ചെയ്യാനാ , അവൻ എന്നോട് മിണ്ടുന്നില്ല
ഇതൊക്കെ ഇങ്ങനെയൊക്കെയാണ്
രണ്ടു മനുഷ്യർ തമ്മിൽ എപ്പോഴും
പരസ്പരം മനസ്സിലാക്കുന്നതിൽ
പരാജയപ്പെടുന്നു
പരസ്പരം മനസ്സിലാക്കാൻ
ഒരു താൽപ്പര്യം വേണ്ടേ? അതില്ല
ഓരോ മനുഷ്യനും ഓരോ സ്വിച്ച് പോലെയാണ്
അവനിപ്പോൾ വൈദ്യുതി കടത്തി വിടുമെന്നും
വൈദ്യുതി കടത്തി വിടില്ലെന്നും
ജഗന്നിയന്താവായ ദൈവത്തിനു പോലും അറിയില്ല
എന്ത് ചെയ്യാനാ , അവൻ എന്നോട് മിണ്ടുന്നില്ല
ഇതൊക്കെ ഇങ്ങനെയൊക്കെയാണ്
രണ്ടു മനുഷ്യർ തമ്മിൽ എപ്പോഴും
പരസ്പരം മനസ്സിലാക്കുന്നതിൽ
പരാജയപ്പെടുന്നു
പരസ്പരം മനസ്സിലാക്കാൻ
ഒരു താൽപ്പര്യം വേണ്ടേ? അതില്ല
ഓരോ മനുഷ്യനും ഓരോ സ്വിച്ച് പോലെയാണ്
അവനിപ്പോൾ വൈദ്യുതി കടത്തി വിടുമെന്നും
വൈദ്യുതി കടത്തി വിടില്ലെന്നും
ജഗന്നിയന്താവായ ദൈവത്തിനു പോലും അറിയില്ല
ദൈവം തോട്ടത്തിലൂടെ നടന്നു
ഉം
മനുഷ്യനെ ദൈവം ഉണ്ടാക്കീത് അദ്യത്തിന്റെ രൂപത്തിലാണല്ലോ
അപ്പോൾ ദൈവം പറക്കില്ല ; നടപ്പ് ശരണം
ദൈവം തോട്ടത്തിലൂടെ നടന്നു
മനുഷ്യനെ കണ്ടില്ല
ഉം
ദൈവം മനുഷ്യനെ വിളിച്ചു
ഉം
ഞാൻ നഗ്നനാണെന്നറിയുന്നതിനാൽ
തോട്ടത്തിൽ ഒളിച്ചിരിക്കയാണെന്ന് മനുഷ്യൻ അറിയിച്ചു
ഉം
അപ്പോൾ ദൈവത്തിനു എല്ലാം അറിയാനുള്ള കഴിവൊന്നും ഇല്ല
ഹോ, എന്തൊക്കെയാണ് പറഞ്ഞത് ?
ദൈവം സർവ്വജ്ഞൻ ആണ് !
എല്ലാം അറിയുന്നവൻ എന്തെ മനുഷ്യൻ അറിവിന്റെ കനി ഭക്ഷിച്ചതറിഞ്ഞില്ല?
അപ്പോൾ ദൈവം തുണിയില്ലാതെയാണോ തോട്ടത്തിൽ വന്നത്?
ഉം
ഉം ഉം
പോടാ പുല്ലേ
പോടാ മൈ ...
പോയിനെടാ, ഇവനൊക്കെ ഇതെന്തിന്റെ കേടാ?
എനിക്കെന്റെ ഇപ്പോഴത്തെ കാമുകൻ മതി
എന്ത് ചെയ്യാനാ
അവനിപ്പോൾ എന്നോട് മിണ്ടുന്നില്ല
കാണുമ്പോൾ മുഖം തിരിച്ചു നടന്നു പോകും
വിളിച്ചാൽ കേൾക്കാത്തത് പോലെ നടക്കും
എന്തെങ്കിലും പറഞ്ഞാൽ കേട്ട ഭാവം കാണിക്കില്ല
എന്റെ ഹൃദയം നുറുങ്ങുന്നു
ഒരു ദിവസം രണ്ടു നേരമാണ് കാണാൻ പറ്റുക
രാവിലെ അവൻ കോളേജിൽ പോകുമ്പോൾ
വൈകിട്ട് അവൻ കോളേജിൽ നിന്നും വരുമ്പോൾ
അല്ലാതെ കാണണമെങ്കിൽ അവൻ മനസ്സു വെയ്ക്കണം
ഞങ്ങൾ പ്ലാൻ ചെയ്യണം
എപ്പോൾ
എവിടെ
ഇപ്പോൾ അവൻ എന്നോട് മിണ്ടുന്നില്ല
അവസാനം ഞങ്ങൾ കണ്ടപ്പോഴും
ഒരു പിണക്കവും ഉണ്ടായില്ല
ഞങ്ങൾ സ്നേഹമായി , സന്തോഷത്തോടെ
വീണ്ടും കാണാൻ പ്രതിജ്ഞ എടുത്തു പിരിഞ്ഞു
പിന്നീട് എന്ത് സംഭവിച്ചു എന്നെനിക്കറിയില്ല
അത് പറയാൻ അവനു മാത്രമേ കഴിയൂ
മേരി ലാണ്ടിലെ പെന്റഗൻ നടത്തുന്ന പരീക്ഷണ ശാല
ദീർഘ കാലം ശിക്ഷ അനുഭവിക്കുന്നവർക്ക് പരോൾ നല്കാമെന്നു വാഗ്ദാനം
അവർ ഒരു പരീക്ഷണത്തിനു സമ്മത പത്രം നൽകിയാൽ മതി
തടവുകാർ സന്തോഷത്തോടെ ഫാറങ്ങളിൽ ഒപ്പിട്ടു നല്കി
അവരിൽ കുത്തിവെയ്പ്പുകൾ നടത്തി
ഒരു റിസൾട്ടും കിട്ടിയില്ല
പരീക്ഷണം ഉപേക്ഷിക്കപ്പെട്ടു
മേരി ലാണ്ടിലാണ് എയിഡ്സ് പ്രത്യക്ഷപ്പെട്ടത്
പരോൾ ലഭിച്ച തടവ് പുള്ളികൾ മരിച്ചു വീഴാൻ കാലതാമസം ഉണ്ടായി
പരോളിൽ ഇറങ്ങിയ തടവുപുള്ളികളുടെ മരണ ശേഷം മേരി ലാണ്ടിലെ ജനങ്ങളും മരിച്ചു വീഴാൻ തുടങ്ങി
അമേരിക്കൻ ഐക്യനാടുകളിൽ എയിഡ്സ് മരണങ്ങൾ ഉണ്ടായി
അവിടെ നിന്നും എയിഡ്സ് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും എഷ്യയിലെക്കും വ്യാപിച്ചു
എന്നാലിന്ന് നമ്മോടു പറയുന്നത്
ആഫ്രിക്കൻ കുരങ്ങുകളിൽ നിന്നും മനുഷ്യരിലേക്ക്
എയിഡ്സ് രോഗം പകർന്നു എന്നാണ്
എനിക്ക് വയ്യ
എന്റെ പ്രെമഭാജനമില്ലാതെ ജീവിക്കാൻ എനിക്ക് വയ്യ
അവൻ എന്നോടിപ്പോൾ സംസാരിക്കുന്നില്ല
കഴിഞ്ഞതവണ കണ്ടപ്പോഴും സ്നേഹമായി
സന്തോഷത്തോടെ
വീണ്ടും കാണാമെന്ന ഉറപ്പിൽ പിരിഞ്ഞതാണ് , ഞങ്ങൾ
എന്നാലിപ്പോൾ
അവൻ എന്നെ അറിയുന്ന ഭാവം കാട്ടുന്നില്ല
ഇന്നു ഞാൻ കണ്ടു
എന്റെ പ്രണയ ഭാജനം ഉൾപ്പടെ
അവന്റെ കോളേജിലെ എൻ എസ് എസ് പിള്ളേരെല്ലാം വെയിലത്ത് നടക്കുകയാണ്
ആണ്‍ കുട്ടികളുണ്ട്
പെണ് കുട്ടികളുണ്ട്
ഓരോരുത്തരുടെയും കൈകളിൽ
എയിഡ്സ് ബോധവല്ക്കരണ പ്ലക്കാർഡുകൾ ഉണ്ട്
എയിഡ്സ് വരും , എയിഡ്സ്
എങ്ങനെയാണ് എയിഡ്സ് വരിക?
കോണ്ടം ഉപയോഗിച്ചില്ലെങ്കിൽ എയിഡ്സ് വരും
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ എയിഡ്സ് വരും
അതിലൊരു ചെറുക്കനെ നോക്കി ഞാൻ ഇളിച്ചു കാട്ടി
"ഡാ, തൊടരുത്. വിയർപ്പിലൂടെയും എയിഡ്സ് പകരും"
അവൻ പെട്ടെന്ന് സ്നേഹിതന്റെ കയ്യിൽ നിന്നും പിടിവിട്ടു
ഞാൻ മുന്നോട്ടു നടന്നു
യൂപ്പി സ്കൂൾ കുട്ടികളും എയിഡ്സ് പ്രചാരണം നടത്തുകയാണ്
വെയിലത്ത് നടന്ന് എയിഡ്സ് നെതിരെ മുദ്രാവാക്ക്യം വിളിക്കുന്നു
സാധാരണക്കാരന്റെ കുട്ടികൾ എയിഡ്സ് നെതിരെ മുദ്രാവാക്ക്യം വിളിച്ചാൽ മതി
സാധാരണക്കാരന്റെ കുട്ടികൾ വെയിലും കൊണ്ട് ഉരുകിയ ടാർ റോഡിലൂടെ നടന്നാൽ മതി
ഫീസൊന്നും കൊടുക്കുന്നില്ലല്ലോ
ഫീസ് കൊടുക്കുന്ന കുട്ടികൾ പഠിച്ചാൽ മതി
പണക്കാരന്റെ കുട്ടികൾ പഠിച്ചാൽ മതി
അവർ വെയിൽ കൊള്ളേണ്ട
അവർ ഉരുകിയ ടാറിലൂടെ നടക്കേണ്ടാ
അവർ എയിഡ്സ് നെതിരെ മുദ്രാവാക്ക്യം വിളിക്കേണ്ടാ
ഒരു പക്ഷെ അവനിനി ഒരിക്കലും വരില്ലായിരിക്കാം
അവവനിനി ഒരിക്കലും വരില്ലായിരിക്കാം
ഒരിക്കലും വരില്ലായിരിക്കാം
വരില്ലായിരിക്കാം
ഞാൻ നടന്നു
അവനെ കാണണം എന്ന ആഗ്രഹത്തോടെ
പിന്നെ വിചാരിച്ചു , വേണ്ട അവനെ കാണേണ്ട
അവൻ പിണക്കമല്ലേ ; കാണേണ്ട
ഒരു പക്ഷെ എയിഡ്സ് ഭയന്നാവാം
എങ്കിലിനി അവൻ സമ്മതിക്കില്ല
ഒരു ഐ ടി ഐ ക്കാരൻ ഉണ്ട്
തരക്കേടില്ല
അവനെ ഒന്ന് ട്രൈ ചെയ്യാമെന്ന് വെച്ചു
"ശ് ശ് "
ഞാൻ അങ്ങോട്ടു നോക്കി
അവൻ , എന്റെ പ്രേമഭാജനം
അവൻ ചുറ്റും നോക്കി
എന്റെയടുത്ത് ഓടി വന്നു
മുഖത്ത് പരിഭ്രമം
"മമ്മിയറിഞ്ഞു , എന്നെ കൊല്ലുംന്നു പറഞ്ഞിരിക്കുവാ"
അവൻ ചുറ്റും പകച്ചു നോക്കി
"നാളെ രാവിലെ മമ്മി ഒരിടം വരെ പോകും. ചേട്ടൻ വരണം.
നമ്മൾക്ക് നാളെ ഒരു ദിവസം മുഴുവനും രസിക്കാം
ഇപ്പൊ ഞാൻ പോട്ടെ.നാളെ കാണണേ "
അവൻ ഓടി പ്പോയി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ