2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

അവൾ

ഞാൻ കരുതിയത്‌ 
അത് പെണ്ണായിരിക്കും എന്നാണ് 
ഞാനങ്ങനെ വിശ്വസിക്കുകയും ചെയ്തു 
സെൻട്രൽ ലൈബ്രറിയിൽ വായിച്ചു കൊണ്ടിരിക്കവേ 
അവൾ കടന്നു വന്നു 
പുസ്തകം എടുത്തു 
ഒരു ജനാലയുടെ സമീപം ചെന്നിരുന്നു വായന തുടങ്ങി 
അവളുടെ അടുത്തുള്ള പുസ്തക തട്ടിൽ 
ഏറെ നേരം ഇല്ലാത്ത പുസ്തകം ഞാൻ തിരഞ്ഞു 
ഒടുവിൽ നിരാശനായി അവളോട്‌ സഹായം അഭ്യർഥിച്ചു 
അവൾ എഴുനേറ്റു വന്നു കുറെ നേരം എന്നോടൊപ്പം തിരഞ്ഞു 
അവസാനം നിരാശയോടെ ലൈബ്രേറിയന്റെ സഹായം തേടാൻ ഉപദേശിച്ചു 
ഞാൻ പേര് ചോദിച്ചു 
സ്ഥലം, പഠിക്കുന്ന കോളേജ്, കോഴ്സ് ഒക്കെ ചോദിച്ചു 
ഒന്ന് മാത്രം ചോദിച്ചില്ല 
നീ ആണാണോ, പെണ്ണാണോ എന്ന് 
ഒരു പെണ്ണിനോട് ആ ചോദ്യത്തിന്റെ ആവശ്യം ഇല്ലല്ലോ 



അവൾ പോകാനിറങ്ങിയപ്പോൾ 
ഞാനും ഒപ്പമിറങ്ങി 
ഞങ്ങൾ ഒരുമിച്ചു നടന്നു 
ലേക്കിൽ പോയി 
ഐസ് ക്രീം കഴിച്ചു 
സ്വീറ്റ്സ് കഴിച്ചു 
ചായ കുടിച്ചു 
മാറ്റിനി കണ്ടു 
കടല കൊറിച്ചു നടന്നു 
ഞാൻ ആകെ ഹാപ്പിയായി 
ഹാപ്പിയാകുമല്ലോ 
നമ്മൾ മലയാളികൾ അങ്ങനെയാണല്ലോ 
ഞാൻ വീരോചിതമായി ഒരു പരദേശി പെണ്ണിനെ വളച്ചിരിക്കയാണല്ലോ
കുശുമ്പ് കുത്തീട്ട് കാര്യമില്ല 



നാളുകൾ കഴിഞ്ഞു പോയി 
ഞങ്ങൾ വളരെ അടുത്തു 
ഞങ്ങൾ ചർച്ച ചെയ്യാത്ത വിഷയങ്ങളില്ല 
വാസ്തവത്തിൽ ഇത്രയേറെ കാര്യങ്ങൾ എനിക്കറിയാമെന്നതിന് 
അവളോട്‌ ഞാൻ കടപ്പെട്ടിരിക്കുന്നു
അവൾ കാരണം ഞാൻ വായിച്ച പുസ്തകങ്ങൾക്കും വിഷയങ്ങൾക്കും 
കണക്കില്ല 
അവളെന്തെങ്കിലും പറയുമ്പോൾ 
ഞാൻ മൗനമായിരിക്കാൻ പാടില്ലല്ലോ 
എനിക്കറിയില്ലെന്നു പറയാൻ പറ്റുമൊ?
ഞാനും അതെക്കുറിച് അഭിപ്രായം പറയേണ്ടേ 
അങ്ങനെ വായിച്ചും ചർച്ച  ചെയ്തും ഞങ്ങൾ നടന്നു
പലപ്പോഴും അവൾ എന്റെ മുറിയിൽ   വന്നു
ഒന്ന് രണ്ടു തവണ ഞാനവളെ കിസ് ചെയ്യുകയുമുണ്ടായി 
അവളൊരിക്കലും തടയുകയോ, എതിർക്കുകയോ ചെയ്തില്ല 
അങ്ങനെ ആലിംഗനവും കിസ്സും എന്റെ അവകാശമായി 
അതിൽ നിന്നും ഒരു പടി കൂടി മുന്നോട്ടു പോകാൻ 
ഞാനുറച്ചു 
അതിനു സൗകര്യമൊരുക്കി , ഞാൻ 
ഒരുച്ച സമയത്ത് ഞാനവളെ എന്റെ മുറിയിലെത്തിച്ചു 
പുറത്ത് നിന്ന് ആഹാരം കഴിച്ചു 
മുറിയിലെത്തിയ ഉടനെ ബെഡ് ശരിയാക്കി കൊടുത്തു 
അല്പം മയങ്ങിക്കോളാൻ പറഞ്ഞു 
ഞാൻ പത്രം വായിക്കാൻ തുടങ്ങി 
അവൾ മയങ്ങിയെന്നുറപ്പായപ്പോൾ

ഞാനും അവളുടെ അടുത്ത് ചെന്ന് കിടന്നു 
ഞാൻ മെല്ലെ അവളുടെ ചുണ്ടുകൾ ഊറി കുടിക്കാൻ തുടങ്ങി 
അവളുണർന്നു 
അവൾ എതിർത്തില്ല 
ഞാൻ മുന്നോട്ടു പോയി 
ഞാനവളെ എഴുന്നേൽപ്പിച്ചു 
അവളുടെ ജീൻസും ഷർട്ടും ഞാൻ തന്നെ അഴിച്ചു
അടിവസ്ത്രം അഴിച്ചു 
ഞാൻ മിഴിച്ചു നിന്നു 
അവൾ എന്നെ പോലെ ഒരാണാണ് !!
അവൻ എന്നെ നോക്കി ചിരിച്ചു; എന്നിട്ട് എന്റെ മാറിലേക്ക് ചാഞ്ഞു 
കിടക്കയിൽ ഒരു പെണ്ണിനേക്കാൾ സുഖം 
അവനെനിക്ക് നല്കി 
മൂന്നു വർഷത്തോളം നീണ്ടു  നിന്ന ഒരു ബന്ധത്തിന്റെ തുടക്കം ആയിരുന്നു അത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ