2015, നവംബർ 22, ഞായറാഴ്‌ച

കാത്തിരിപ്പുകള്‍ മാത്രം


 എല്ലാ പ്രണയങ്ങളും ഒരു നിശ്വാസത്തില്‍ ഒടുങ്ങും..
എല്ലാ പ്രേമഗാനങ്ങളും ഒരു വിരഹ ഗാനത്തില്‍ ഒടുങ്ങും..
എന്റെ ഈ പ്രണയ ഗാനം ഒഴികെ..
എന്റെ ഈ പ്രേമം ഒഴികെ..
എത്ര നാളായി ഞാന്‍ നിന്നോട് 
പ്രേമാഭ്യര്‍ത്ഥന നടത്തുന്നു..
എത്ര നാളായി നീ മൌനം തുടരുന്നു..
ഭൂമി കറങ്ങി കൊണ്ടിരിക്കുന്നു..
നാളുകള്‍ എണ്ണാതെ ആയിട്ടു 
വളരെ കാലമായി..
കാത്തിരിപ്പിലാണ് സുഖം..
ഒരു നാള്‍ നീ എന്നോട്  ചിരിക്കും
 എന്ന വിശ്വാസത്തിലാണ്  സുഖം..
പഞ്ച തന്ത്രത്തില്‍ ഒരു കഥ ഉണ്ട്..
കാളയുടെ വൃഷണങ്ങള്‍ പൊഴിഞ്ഞു വീഴുന്നതും 
കാത്തു കാളയുടെ പിന്നാലെ നടന്ന കുറുക്കന്‍..
നാം എല്ലാം കുറുക്കനെ പോലെ 
എന്തോ പ്രതീക്ഷിച്ച് ,എന്തിന്റെയോ 
പിന്നാലെ നടക്കുകയാണ്!!
കിട്ടുമോ??
കിട്ടുമായിരിക്കാം..
നിന്നെ എനിക്ക് കിട്ടുമായിരിക്കാം..
നീ എന്നെ പ്രേമിച്ചു തുടങ്ങുമായിരിക്കാം..
അതെ ,കാത്തിരിപ്പുകള്‍ മാത്രം..
 കാത്തിരിപ്പുകള്‍ മാത്രം..
കാത്തിരിപ്പുകള്‍ മാത്രം.. 
എല്ലാ പ്രണയങ്ങളും ഒരു നിശ്വാസത്തില്‍ ഒടുങ്ങും..
എല്ലാ പ്രേമഗാനങ്ങളും ഒരു വിരഹ ഗാനത്തില്‍ ഒടുങ്ങും..
എന്റെ ഈ പ്രണയ ഗാനം ഒഴികെ..
എന്റെ ഈ പ്രേമം ഒഴികെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ