2015, നവംബർ 26, വ്യാഴാഴ്‌ച

അവന്‍, വരുണ്‍

അവന്‍ എന്നെ വിട്ടു പോയി എന്നാണ് തോന്നുന്നത്!
അവന്‍, വരുണ്‍ , ഒരു ദിവസം
ഈ ലോകത്തോട് ഫേസ് ബുക്കിലൂടെ
ഉറക്കെ വിളിച്ചു പറഞ്ഞു
അവന്‍ എന്റെ ഭാര്യ ആകുകയാണെന്ന്
ഞാനും അത് ഫേസ് ബുക്കിലൂടെ
ഉറക്കെ വിളിച്ചു പറഞ്ഞു.
അവന്‍ പറഞ്ഞത്
ഞാന്‍ ശരി വെച്ചു .
അതിനു ശേഷം അവനെ
ഫേസ് ബുക്കില്‍ കാണാതെ ആയി.
അസുഖം വല്ലതും?
കഴിഞ്ഞ ദിവസം അവന്‍
ഫേസ് ബുക്കില്‍ വന്നിരുന്നു.
എന്നിട്ട് എന്നോട് ഒന്നും പറയാതെ പോയി.
ഒരു കുറിപ്പും എഴുതിയില്ല.
ഒരു സന്ദേശവും എഴുതിയില്ല.
അവന്‍, വരുണ്‍ , വാക്ക് മാറുകയാണോ?
മാറിക്കോട്ടെ.
വാക്കല്ലേ മാറാന്‍ പറ്റൂ.
ഇത് പോലെ മുന്‍പ് ഒരു അരുണ്‍.
ചിങ്ങവനത്തുകാരന്‍ അരുണ്‍.
അവനു എന്നോട് വലിയ പ്രേമം ആയിരുന്നു.
അവനു എന്റെ ഭാര്യ ആകണം.
അവനു എന്റെ ഭാര്യ ആയി എന്റെ കൂടെ വന്നു താമസികണം.
ഒരു തടസ്സം, അവന്റെ വീട്ടുകാര്‍ സമ്മതിക്കില്ല.
പഠനം കഴിഞ്ഞ്
അവന്‍  കേരളം വിടാന്‍
എന്നോടൊപ്പം വന്ന് 
 ഒന്നിച്ചു താമസിക്കാന്‍ തീരുമാനിച്ചു.
തീവ്രമായ രണ്ടു വര്ഷം നീണ്ട
പ്രണയത്തിനു ഒടുവില്‍
ഒരു ദിനം
അവന്റെ പ്രണയം പൊടുന്നനെ
അവസാനിച്ചു.
അവന്റെ എല്ലാ കാര്യങ്ങളും  എനിക്കറിയാം.
ഒരു കാര്യവും ഞാന്‍ പറയില്ല.
അത് പോലെ ഇപ്പോള്‍ വരുണ്‍
സിരകളില്‍ കാമം കത്തിയോഴുകിയപ്പോള്‍
അവന് എന്നോട് പ്രണയം തോന്നി.
മുഷ്ടി മൈഥുനത്തിലൂടെ ശുക്ലം പുറത്തേക്ക് ഒഴുകിയപ്പോള്‍
എന്നോടുള്ള അവന്റെ പ്രേമവും അതോടൊപ്പം
ഒഴുകി പോയി കാണും.
ഇനിയും ആരെങ്കിലും വരും, വരാതിരിക്കില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ