ഇത് എന്റെ പ്രേമ ലേഖനം.
ഇത് ഞാന്‍ നിനക്ക് എഴുതുന്ന പ്രേമ ലേഖനം.
ഇത് ഞാന്‍ നിനക്ക് ആദ്യമായി എഴുതുന്ന പ്രേമലേഖനം.
ഇത് നീ ആദ്യമായി വായിക്കുന്ന എന്റെ പ്രേമ ലേഖനം.
ഇത് ഞാന്‍ നിനക്ക് എഴുതുന്ന പ്രേമ ലേഖനം.
ഇത് ഞാന്‍ നിനക്ക് ആദ്യമായി എഴുതുന്ന പ്രേമലേഖനം.
ഇത് നീ ആദ്യമായി വായിക്കുന്ന എന്റെ പ്രേമ ലേഖനം.
നീ കരുതുന്നത് പോലെ
ഞാന്‍ ഒരായിരം പ്രേമ ലേഖനങ്ങള്‍ എഴുതിയിട്ടില്ല.
ഇത് ഞാന്‍ നിനക്കെഴുതുന്ന ആദ്യ പ്രേമലേഖനം.
ആദ്യ പ്രേമലേഖനം.
സന്ധ്യയ്ക്ക് എഴുതിയത് ജെരിനു വേണ്ടി ആയിരുന്നു.
അവന്‍ എന്റെ നിര്‍ദേശ പ്രകാരം
പ്രണയ ചിത്രങ്ങള്‍ ആലേഖനം ചെയ്ത
ലെറ്റര്‍ ഹെഡ് വാങ്ങി കൊണ്ട് വന്നു.
ഞാനതില്‍ പ്രേമ ലേഖനം എഴുതി.
അവന്‍ അത് കവറില്‍ ഇട്ട്
മേല്‍വിലാസം എഴുതി പോസ്റ്റ് ചെയ്തു.
വെറുമൊരു സൌഹൃദം
പ്രേമമായി, രണ്ടു പേരുടെയും,
രണ്ടു വീട്ടുകാരുടെയും പ്രശ്നമായി തീര്‍ന്നു.
രമണിയ്ക് എഴുതിയത്
കവിതകള്‍ ആയിരുന്നു.
കവിതകള്‍ എഴുതിയിട്ട്
രമണിയ്ക് വായിക്കാന്‍ കൊടുത്തു.
അവള്‍ എന്ത് മനസിലാക്കിയോ, ആവോ!
അവ പ്രേമലേഖനങ്ങള്‍ ആണെന്ന്
അവള്‍ തെറ്റി ധരിച്ചെങ്കില്‍
ഞാന്‍ എന്ത് ചെയ്യാനാണ്?
സുഭദ്രയ്ക്ക് ഒരു കത്ത് പോലും എഴുതിയിട്ടില്ല.
നിയോനിയ്ക്കും കത്തുകളൊന്നും എഴുതിയിട്ടില്ല.
ഇപ്പോള്‍ നിനക്ക് മനസിലായല്ലോ
ഇത് ഞാന്‍ നിനക്കെഴുതുന്ന ആദ്യ പ്രേമ ലേഖനം ആണെന്ന്?
അല്ലെങ്കില്‍ തന്നെ
ഞാന്‍ എന്തിനു നിന്നോട് കള്ളം പറയണം?
സുന്ദരനായ നിന്നോട് ഞാന്‍ എന്തിനു കള്ളം പറയണം?
അതെ
സുഭദ്രയും,രമണിയും,നിയോണിയും
എല്ലാം സ്ത്രീകളാണ്.
നിനക്കറിയാമല്ലോ , എനിക്ക്
സ്ത്രീകളില്‍ താല്പര്യം ഇല്ലെന്നു.
സ്ത്രീകള്‍, അവരുടെ വീട്ടുകാര്‍
അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍
അയല്‍ക്കാര്‍, അപ വാദങ്ങള്‍,
അപമാനങ്ങള്‍, കുട്ടികള്‍
ഒക്കെ തല വേദനകള്‍.
നീയാനെങ്കിലോ, സുന്ദരന്‍.
ഒരു സ്ത്രീയെ പോലെ സുന്ദരന്‍.
നമ്മുടെ സ്വകാര്യതയിലേക്ക് ഒരാളും കടന്നു കയറില്ല.
ഒരാളും അപവാദം പറയില്ല.
ഒരിക്കലും ഒരു കുട്ടി ജനിക്കയും ഇല്ല.
അതുകൊണ്ട്, പ്രീയനെ,നീ വരിക.
എന്റെ പ്രേമത്തിന്റെ സാഫല്ല്യമാകുക.
എന്റെ ശരീരത്തോട് ചേരുക
എന്റെ കരവലയത്തില്‍ അമരുക.
പ്രീയനെ, നീ വരിക.
ഇത് എന്റെ ആദ്യ പ്രണയ ലേഖനം.
ഇത് ഞാന്‍ നിനക്കെഴുതുന്ന ആദ്യ പ്രേമ ലേഖനം.
പ്രീയനെ , വരിക. ഈ പ്രേമ ലേഖനം സ്വീകരിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ