പറയുക..
നീ പറയുക..
എന്താ നിനക്ക് വേണ്ടത്??
എന്തിനു വേണ്ടിയാണ് നിന്റെ ഈ കാത്തിരിപ്പ്??
ആര്‍ക്ക് വേണ്ടി,, എന്തിന് വേണ്ടി ?
നീ പറയുക..
എന്താ നിനക്ക് വേണ്ടത്??
എന്തിനു വേണ്ടിയാണ് നിന്റെ ഈ കാത്തിരിപ്പ്??
ആര്‍ക്ക് വേണ്ടി,, എന്തിന് വേണ്ടി ?
ഭൂമി അതിന്റെ കറക്കം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു..
അര്‍ത്ഥ രഹിതമായ കറക്കം..
എന്നാലും അതിന് ഒരര്‍ത്ഥം ഉണ്ടായിത്തീരുന്നു..
ദിവസവും,,മാസങ്ങളും,,വര്‍ഷങ്ങളും
രാത്രികളും,,പകലുകളും
ജനനം,,വളര്‍ച്ച,,മരണം
അര്‍ഥം ഇല്ലാത്ത പ്രക്രിയകള്‍
എന്നാലും അര്‍ഥങ്ങള്‍ ഉണ്ടായിത്തീരുന്നു
നീ കാത്തിരിക്കുന്നു
എന്തിനു വേണ്ടി?
ആര്‍ക്കു വേണ്ടി?
അര്‍ഥം നഷ്ടപ്പെട്ട ചോദ്യങ്ങള്‍ക്ക് നീ പുറം തിരിഞ്ഞു നില്‍ക്കുമ്പോഴും
നീ സ്വയം ചോദിച്ചു മടുത്ത ചോദ്യങ്ങളാണിവയെന്നു
എനിക്കറിയാം..
എന്നിട്ടും നീ മൌനി ആയിരിക്കുന്നു..
മൌനത്തിന്റെ വാല്മീകങ്ങള്‍ പൊളിച്ചു നീ പുറത്തു വരൂ..
അപരാഹ്നമെങ്കിലും നീ സ്വന്തമാക്കൂ
എനിക്ക് നിന്നോടുള്ള പ്രേമ വായ്പാണ്
ഈ വാക്കുകള്‍ക്കു പിന്നില്‍..
അത് സത്യമാണ്..
നിഷേധിക്കുന്നില്ല,,ഞാന്‍..
നഷ്ടപ്പെടാതെ ഒന്നും നേടാന്‍ ആവില്ല..
നഷ്ടപ്പെടുന്നത് മൂഡ വിശ്വാസം ആണെങ്കില്‍
അത് നഷ്ടപ്പെടുന്നതല്ലേ നല്ലത്?
ജീവിതത്തില്‍ പലതും പൊഴിച്ച് കളയണം,,
പാമ്പുകള്‍ പടം പൊഴിച്ച് കളയും പോലെ..
നിനക്ക് സ്നേഹം വേണം,അത് ഞാന്‍ തരാം..
നിനക്ക് സഹായം വേണം,അത് ഞാന്‍ തരാം..
പകരം എനിക്ക് വേണ്ടത് നിന്റെ സുന്ദര മേനി..
പകരം ഞാന്‍ ചോദിക്കുന്നത് നിന്റെ സുന്ദര മേനി..
ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ചുടലയില്‍ വെയ്കാനുള്ള
നിന്റെ സുന്ദര മേനി..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ