സംഗീതം ഒരിക്കലും അവസാനിക്കുന്നില്ല
വേനലിൻ ചൂടിൽ ഒളിക്കാനൊരു തണൽ തേടുമ്പോൾ
കൂമ്പാള നിറമുള്ള ജിതിൻ രാജ്
കൂട്ടിനെത്തി
ഒരു മെത്തയിൽ
അവനെന്നോടൊപ്പം തളർന്നു കിടന്നു
അഴിഞ്ഞു പോയ വസ്ത്രങ്ങൾ
ലജ്ജയില്ലാതെ ഇണ ചേരുന്നത്
ഞങ്ങളെത്ര നേരം കണ്ടിരിക്കും !
ഞങ്ങളുമതിനാൽ ഇണചേർന്നു രസിച്ചു
സംഗീതം ഒരിക്കലുമവസാനിക്കുന്നില്ല
തണുത്ത ഡിസമ്പറിൽ
കത്തുന്ന അടുപ്പിനരികിൽ ഇരിക്കുമ്പോൾ
ഗോതമ്പ് നിറമുള്ള ദേവലാൽ കൂട്ടിനെത്തി
വസ്ത്രങ്ങൾ തമ്മിലുരഞ്ഞു
പിന്നെയവ നാണമില്ലാതെ ആലിംഗന ബദ്ധരായി
ഞങ്ങളത് എത്ര നേരം കണ്ടിരിക്കും ?
ഞങ്ങൾ വസ്ത്രങ്ങളെ ഇണചേരാൻ വിട്ട്
കമ്പിളി പുതപ്പുകൾക്കടിയിൽ അഭയം തേടി
അവൻറെ ശരീരത്തിൻ ചൂട് എന്നെയും
എൻറെ ശരീരത്തിൻ ചൂട് അവനെയും ആകർഷിച്ചു
ഞങ്ങളുടെ ശരീരങ്ങൾ ഇണചേരുന്നത്
ഞങ്ങളറിയുന്നുണ്ടായിരുന്നു
വേനലിൻ ചൂടിൽ ഒളിക്കാനൊരു തണൽ തേടുമ്പോൾ
കൂമ്പാള നിറമുള്ള ജിതിൻ രാജ്
കൂട്ടിനെത്തി
ഒരു മെത്തയിൽ
അവനെന്നോടൊപ്പം തളർന്നു കിടന്നു
അഴിഞ്ഞു പോയ വസ്ത്രങ്ങൾ
ലജ്ജയില്ലാതെ ഇണ ചേരുന്നത്
ഞങ്ങളെത്ര നേരം കണ്ടിരിക്കും !
ഞങ്ങളുമതിനാൽ ഇണചേർന്നു രസിച്ചു
സംഗീതം ഒരിക്കലുമവസാനിക്കുന്നില്ല
തണുത്ത ഡിസമ്പറിൽ
കത്തുന്ന അടുപ്പിനരികിൽ ഇരിക്കുമ്പോൾ
ഗോതമ്പ് നിറമുള്ള ദേവലാൽ കൂട്ടിനെത്തി
വസ്ത്രങ്ങൾ തമ്മിലുരഞ്ഞു
പിന്നെയവ നാണമില്ലാതെ ആലിംഗന ബദ്ധരായി
ഞങ്ങളത് എത്ര നേരം കണ്ടിരിക്കും ?
ഞങ്ങൾ വസ്ത്രങ്ങളെ ഇണചേരാൻ വിട്ട്
കമ്പിളി പുതപ്പുകൾക്കടിയിൽ അഭയം തേടി
അവൻറെ ശരീരത്തിൻ ചൂട് എന്നെയും
എൻറെ ശരീരത്തിൻ ചൂട് അവനെയും ആകർഷിച്ചു
ഞങ്ങളുടെ ശരീരങ്ങൾ ഇണചേരുന്നത്
ഞങ്ങളറിയുന്നുണ്ടായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ