2015, നവംബർ 22, ഞായറാഴ്‌ച

സതീശന്‍ ഒരോര്‍മ്മ

സതീശന്‍ 
ഒരോര്‍മ്മ 
അല്ല, ഓര്‍മകളില്‍ ഒന്ന്.
എഴുതട്ടെ ഞാന്‍.
ജോലി വാഗ്ദാനം ചെയ്യപ്പെട്ടു 
വഞ്ചിക്കപ്പെടുന്ന യുവാക്കള്‍ക്ക് വേണ്ടി 
സതീശന്റെ കഥ എഴുതുന്നു, ഞാന്‍.

ഏതോ ഒരു മലയാളി 
ജോലി വാങ്ങി കൊടുക്കാമെന്നു പറഞ്ഞു 
കൂട്ടികൊണ്ട് വന്നതാണ് , അവനെ.
എന്തിനു?
നാട്ടില്‍ വന്നു പണത്തിന്റെ ഹൂങ്കു കാട്ടിയപ്പോള്‍ 
തിരിച്ചു പോകാനുള്ള ടികെറ്റിന്റെ 
കാശു  പോലും കയ്യില്‍ ഇല്ലാതെ ആയി.

പെട്ടെന്ന് കിട്ടുന്ന ഇരകളാണല്ലോ 
അല്പം പഠിച്ചു ജോലിയില്ലാതെ 
നടക്കുന്ന ചെറുപ്പക്കാര്‍.
അങ്ങനെ വെളിയില്‍ ജോലി ഉള്ള 
ജോലി വാങ്ങി കൊടുക്കാന്‍ കഴിയുന്ന 
ചേട്ടന്‍ പറയുന്നു 
ചെറുക്കനെ കൂടി കൂടെ വിടാന്‍.
ആ തെണ്ടി അങ്ങനെ 
തിരിച്ചു പോകാന്‍ ഉള്ള പണം ഉണ്ടാക്കി.

ചേട്ടന്റെ കൂടെ അന്യ നാട്ടില്‍ 
എത്തി കഴിഞ്ഞാണ് അറിയുന്നത് 
ഈ മനുഷ്യന്‍ പറഞ്ഞത് മുഴുവന്‍ കളവാണെന്ന്!
ഇനി എന്ത് വഴി?

ഇതിനിടയില്‍, ആ മനുഷ്യന്‍ 
ചെക്കനെ പഴിച്ചു കൊണ്ട് 
നാട്ടിലേക്ക് കത്തെഴുതി കഴിഞ്ഞു.

ഇങ്ങനെ സതീശന്‍  വഴിയാധാരമായി.
ഇങ്ങനെയുള്ള അനേകം സതീശ ന്മാര്‍ 
അലയുന്നുണ്ട് വടക്കേ ഇന്ത്യയില്‍.

2

സതീശ നെ ഞാന്‍ കാണുന്നത് 
ഗോപിയുടെ റൂമില്‍ വെച്ചാണ്.
അതൊരു ശീത രാത്രി ആയിരുന്നു.
വല്ലാത്ത തണുപ്പുള്ള രാത്രി.
സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ 
ഒരു ചെറുപ്പക്കാരന്‍ കയറി വന്നു.
ഗോപിയുടെ മുഖം ഇരുണ്ടു.

സംസാരത്തില്‍ അവര്‍ പരിചയക്കാര്‍ 
ആണെന്ന് മനസിലായി.
ഗോപി അവനെ ആട്ടി പുറത്താക്കി.
അവന്‍ പോയി കഴിഞ്ഞപ്പോള്‍ 
ഗോപി അവനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.

3

സതീശ ന്‍  ദീമാപൂരില്‍ ആയിരുന്നു.
ജോലി കിട്ടാതിരുന്നതിനാല്‍ 
നാട്ടില്‍ പോകാന്‍ മലയാളികള്‍ 
പിരിവെടുത്തു ടികറ്റ് കാശു കൊടുത്തു.
അവന്‍ നാട്ടില്‍ പോകുന്നതിനു പകരം 
ദീമാപൂരിലേക്ക് പോയി.
അവിടെയും ഗതി കിട്ടാതെ 
അലഞ്ഞു തിരിഞ്ഞു വന്നിരിക്കയാണ്.
ഇന്നലെ, പൊറി നായരുടെ കൂടെ ആയിരുന്നു.

അവനു ആഹാരം വാങ്ങി കൊടുക്കാംഎന്ന്‍ പറഞ്ഞ് 
പൊറി നായര്‍ അവനെ ഒരിടത്ത് ഇരുത്തി.
കട അടച്ചു കഴിഞ്ഞപ്പോള്‍ 
അവനെ വിളിച്ചു കടയില്‍ കൊണ്ട് പോയി.
നായര്‍ എന്ത് ചെയ്യാനാണ്?
കട അടച്ചു പോയല്ലോ.
രാവിലെ കടയില്‍ നിന്നും 
ഇഷ്ടം പോലെ ആഹാരം വാങ്ങി കൊടുക്കാമെന്നു പറഞ്ഞ് 
നായര്‍ അവനെ നായരുടെ താമസ സ്ഥലത്ത് 
കൊണ്ട് പോയി.

അവിടെ നായരുടെ ശത്രു  ആയ 
വിജയന്‍ ഉറങ്ങി കഴിഞ്ഞിരുന്നു.
വിജയനും നായരും ശത്രുക്കള്‍  ആണ് 
അവര്‍ ഒരു മുറിയില്‍ കഴിയുന്നു.
കഴിഞ്ഞേ പറ്റൂ,അത് കൊണ്ടാണ്.

3

നായരും ശതീസനും നിലത്തു പായ് വിരിച്ചു.
നായരുടെ പായയില്‍ അവര്‍ രണ്ടും കിടന്നു.
നായരുടെ പുതപ്പു കൊണ്ട് രണ്ടു പേരും പുതച്ചു.

നായര്‍ ശതീസനെ ചേര്‍ത്ത് പിടിച്ചു.
ഉമ്മ വെച്ചു 
അടിവസ്ത്രം ഉരിഞ്ഞു.
ശതീസന്‍ എതിര്‍ത്തു 
നായര്‍ വക വെച്ചില്ല.
രാവിലെ അവനു ആഹാരം വാങ്ങി കൊടുക്കാം.
അവനു പോകാനുള്ള വണ്ടിക്കൂലി കൊടുക്കാം 
എന്നെല്ലാം നായര്‍ പറഞ്ഞപ്പോള്‍ 
അവന്‍ എതിര്‍ത്തില്ല.

4

വിജയന്‍ ഉറക്കം ആയിരുന്നില്ല.
രാവിലെ നായര്‍ എഴുന്നേറ്റു 
ശതീസനെയും കൂട്ടി പോയി.
ഒന്നും വാങ്ങി കൊടുത്തില്ല.
ഒരു രൂപയും കൊടുത്തില്ല.
"എടാ ചെക്കാ, എന്റെ കയ്യില്‍ കാശില്ല ,
എവിടാന്നു വെച്ചാല്‍ നീ പോയ്കോ.
തിരിച്ചു ആ റൂമിലോട്ടു ചെല്ലാന്‍ 
വിജയന്‍ സമ്മതിക്കില്ല": നായര്‍ പറഞ്ഞു.

വിജയന്‍ എല്ലാം ശ്രദ്ധിച്ചു.
എല്ലാം അറിഞ്ഞു 
എന്നിട്ട് പരിചയമുള്ള എല്ലാ മലയാളികളെയും 
ഈ വൃത്താന്തങ്ങള്‍ അറിയിച്ചു.

അന്ന് രാത്രിയിലാണ് 
ശ തീസന്‍ ഗോപിയുടെ മുറിയില്‍ വന്നത്.
ഒരു നേരത്തെ ആഹാരത്തിന് 
ഒരു രാത്രി ഉറങ്ങാന്‍.
ഗോപിക്കും അവനെ ഒന്ന് പിടിക്കാന്‍ 
കൊതി തോന്നി.
അന്ന് രാത്രിയില്‍ ഗോപി ഒരു അതിഥിയെ 
പ്രതീക്ഷിച്ചിരുന്നതു കൊണ്ട് 
അവനു ആഹാരം പോലും നല്‍കാതെ 
ആട്ടി ഓടിച്ചു.
അവനെ ഒരു ബാധ്യതയായാണ് 
ഗോപി കണ്ടത്.

5

കഥ എല്ലാം കേട്ട് കഴിഞ്ഞ് 
എന്റെ മുറിയിലേക്ക് പോകാന്‍ ഞാന്‍ ഇറങ്ങി.
തണുപ്പ് വീണ റോഡിലൂടെ നടക്കുമ്പോള്‍ 
ഒരു മനുഷ്യ ജീവിയുടെ ദയനീയവും നേര്‍ത്തതും 
ആയ  നിലവിളി    കേട്ടു 
തണുപ്പ് കാലത്ത് പതിവുള്ള കാഴ്ചയാണെങ്കിലും 
അറിയാതെ നോക്കി.
എതിരെ വന്ന വാഹനത്തിന്റെ വെളിച്ചത്തില്‍ 
കട തിണ്ണയില്‍ കൂനിപിടിചിരിക്കുന്ന 
ആ രൂഅപത്തെ കണ്ടു.
അല്‍പ നേരം മുന്‍പ് ഗോപിയുടെ 
മുറിയില്‍ നിന്നും ഇറക്കി വിടപ്പെട്ട 
ശതീസന്‍ 

ഞാന്‍ അവനെ വിളിച്ചു.
ഞാന്‍ തനിച്ചായിരുന്നു എന്റെ മുറിയില്‍.
അവന്‍ ഒരു പരിചയവും ഇല്ലാത്ത 
എന്റെ കൂടെ വന്നു.
ഒരു തുണി കടയില്‍ നിന്നും 
അവനു ഒരു പാന്റ്സും ഷേര്‍ട്ടും വാങ്ങി.
മുറിയില്‍ ചെന്ന് ചൂട് വെള്ളത്തില്‍ കുളിച്ചു 
പുതിയ ഡ്രസ്സ്‌ ഇടാന്‍ പറഞ്ഞു.
അവന്‍ കുളിച്ചു പതിയ ഡ്രസ്സ്‌ ഇട്ടുവന്നപ്പോള്‍ 
ഹോട്ടലില്‍ പോയി ആഹാരം കഴിച്ചു.

അവന്‍ എന്നോടൊന്നും ചോദിച്ചില്ല.
ഞാന്‍ അവനോടൊന്നും പറഞ്ഞതും ഇല്ല.
ഞാന്‍ രാവിലെ ജോലിക്ക് പോകുമ്പോള്‍ 
അവന്‍ മുറിയില്‍ ഉണ്ടായിരുന്നു.

വൈകിട്ട് ഞാന്‍ വരുമ്പോള്‍ അവന്‍ 
മുറിയില്‍ ഉണ്ട്.
അവന്‍ എനിക്ക് കൂടി ആഹാരം തയ്യാറാക്കി 
അവന്‍ മുറി വൃത്തിയാക്കി.
തുണികള്‍ എല്ലാം കഴുകി ഇട്ടു.

ഒന്നും പറയാതെ എല്ലാ ജോലികളും 
അവന്‍ ചെയ്തു.
അടുത്ത ദിവസം അവനോടു എന്നോടൊപ്പം 
വരാന്‍ പറഞ്ഞു 
അവന്‍ എന്നോടൊപ്പം വന്നു.
പറയുന്നത് അനുസരിക്കയല്ലാതെ 
അവനു എന്ത് ചെയ്യാന്‍ കഴിയും?

6

ശിപായി ആയി ഒരു സ്കൂളില്‍ 
അതായിരുന്നു ഞാന്‍ അവനു കണ്ടെത്തിയ ജോലി.
അവന്‍ അപ്പോഴും ഒന്നും പറഞ്ഞില്ല.

ആറു മാസം കഴിഞ്ഞപ്പോള്‍ സൈന്യത്തില്‍ 
അവന്‍ ചേര്‍ന്നു 

ഇന്ന് അവന്‍ സൈനികന്‍ ആണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ