2015, നവംബർ 22, ഞായറാഴ്‌ച

പ്രേമ ഭാജനം

 


എല്ലാം യാന്ത്രികം.
എല്ലാം സമയ ബന്ധിതം.
എന്റെ പ്രേമം പോലും.
എന്റെ പ്രേമം പോലും.
നീയോര്‍ക്കുക.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് 
നീയായിരുന്നില്ല 
എന്റെ പ്രേമ ഭാജനം.
ഒരു മഴയുടെ ആരംഭം 
ഒരു പ്രേമത്തിന്റെ പ്രഖ്യാപനം.
അവളുടെ വിയര്‍പ്പില്‍ നനഞ്ഞ ശരീരം.
അവളുടെ കണ്ണുകളില്‍ സംതൃപ്തി.
കരിമഷിയെഴുതിയ കണ്ണുകളിലെ 
തിളക്കം.
അതാണോ പ്രേമം?
വിയര്‍പ്പിന്റെ നനവാണോ പ്രേമം?
അവളുടെ ശരീരത്തിന്റെ ഗന്ധം.
ഉന്മാദം ഉണര്‍ത്തുന്ന ഗന്ധം.
അവളുടെ ശരീരത്തില്‍ നിന്നും 
ഉറവ കൊള്ളുന്ന കാമം.
അവളുടെ ദാഹാര്‍ത്തമായ 
കണ്ണുകള്‍ എന്തിനു വേണ്ടിയാണ് കേണത് ?
അവളുടെ ശ്വാസം 
എന്തിനു വേണ്ടിയാണ് ദ്രുതമായി തീര്‍ന്നത്?
അതെല്ലാം പഴയ കഥ.
ഇങ്ങിനി വരാത്ത നാളുകള്‍.
ഓര്‍മകളുടെ അടരുകള്‍.
ജീവിതത്തില്‍ ആവര്‍ത്തനങ്ങള്‍ ഇല്ല.
ഇന്നെന്റെ മനസ്സില്‍ നീ മാത്രം.
നിന്റെ മോഹിത രൂപം മാത്രം.
വിടരാന്‍ പൂക്കള്‍ ഇല്ലാത്ത 
നിന്റെ ശരീരം മാത്രം.
അര്‍ഥങ്ങള്‍ ഇല്ലാത്ത ഈ ഒരു 
കഥ കൂടി ഞാന്‍ എഴുതട്ടെ.
അര്‍ഥങ്ങള്‍ ഇല്ലാത്ത ഈ ഒരു 
വസന്തം കൂടി ഞാന്‍ അനുഭവിക്കട്ടെ.
അര്‍ഥങ്ങള്‍ ഇല്ലാത്ത വസന്തം.
നിറങ്ങള്‍ ഇല്ലാത്ത വസന്തം.
പ്രീയനെ, സന്തോഷം മാത്രം 
സമ്മാനിക്കുന്ന വസന്തം.
        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ