2015, നവംബർ 24, ചൊവ്വാഴ്ച

പദ്മിനി

അവള്‍ ഇന്ന് ഗോഹാത്തിയില്‍ ജോലി ചെയ്യുന്നു.
ഇനി പതിനൊന്നു വര്‍ഷം കൂടി.
ഇനി പതിനൊന്നു വര്ഷം കൂടി അവള്‍ ജോലി ചെയ്യണം.
പതിനൊന്ന് .
അത് കഴിഞ്ഞാല്‍ സിബസാഗരിലെ തേയില തോട്ടത്തിന് നടുവിലുള്ള
വീട്ടില്‍ ഒരു വീട്ടമ്മ ആയി മരണം കാത്തുള്ള വിശ്രമ ജീവിതം.
അനന്തരാവകാശികള്‍ ഇല്ലാതെ ഉള്ള മരണം.
മിസ്‌.പദ്മിനിയ്ക്ക് അനന്തരാവകാശികള്‍ ഇല്ല.

ഇരുപത്തി ഏഴു വര്‍ഷങ്ങള്‍.
നീണ്ട ഇരുപത്തി ഏഴു വര്‍ഷങ്ങള്‍.

ഇരുപത്തി ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് 
അന്നവള്‍ക്ക് ഇരുപതു വയസ്.
ആശിക്കാനും പ്രതീക്ഷിക്കാനും 
ഒന്നുമുണ്ടായിരുന്നില്ല.
അത് കൊണ്ട് കയ്യില്‍ കിട്ടിയ ഭാഗ്യം 
തട്ടിക്കളയാനും തയ്യാറായിരുന്നില്ല.

അയാള്‍ അവധിക്കു വന്നപ്പോള്‍ 
സ്വപ്നങ്ങളുടെ കൂട്ടുകാരന്‍ ആയിരുന്നു, അയാള്‍.
രാവിലെ കുട്ടികള്‍ സ്കൂളിലേക്ക് പോകുമ്പോഴും 
വൈകിട്ട് കുട്ടികള്‍ സ്കൂള്‍ വിട്ടു മടങ്ങുമ്പോഴും 
അയാള്‍ അവര്കിടയിലൂടെ നടന്നു.
പൂക്കള്‍ക്കിടയിലൂടെ പറക്കുന്ന പൂമ്പാറ്റയെ പോലെ 
അയാള്‍ അവര്‍ക്കിടയിലൂടെ നടന്നു.

അയാള്‍ അവനെ കണ്ടു.
സുന്ദരമായ ഒരു  സൂനം പോലെ അവന്‍.
അയാളുടെ മനസ്സില്‍ അവന്‍ ഒരു ഹരമായി വളര്‍ന്നു.
അയാള്‍ ചിരിച്ചു 
അവനും ചിരിച്ചു.
അവര്‍ പരിചയക്കാരായി.
അയാള്‍ അവധി കഴിഞ്ഞു പോയപ്പോള്‍ 
അവനു കത്തുകള്‍ എഴുതി.
അവനും കത്തുകള്‍ എഴുതി.

അന്ന് അവനു പ്രായം പതിനെട്ടു.
അന്ന് അയാള്‍ക്ക് പ്രായം ഇരുപത്തി എട്ട് 


അവര്‍ തമ്മില്‍ പരിചയ പെട്ടതിന് ശേഷം 
അയാള്‍ വീണ്ടും അവധിയില്‍ നാട്ടില്‍ വന്നു.
അവനു വളരെ സന്തോഷം തോന്നി.
അയാള്‍ അവനായി ഉപഹാരങ്ങള്‍ കൊണ്ട് വന്നു.
അവ അയാള്‍ അവന്റെ വീട്ടില്‍ കൊണ്ട് പോയി കൊടുത്തു.
പിന്നെ മിക്കപ്പോഴും അവനെ അവന്റെ വീട്ടില്‍ പോയി കണ്ടു.

ഒരു ദിവസം അവന്‍ തനിച്ചായിരുന്നു.
അയാള്‍ക്കന്നു ചിരിക്കാന്‍ പോലും കഴിഞ്ഞില്ല.
അവന്റെ ഉല്ലാസം നിറഞ്ഞ വാക്കുകള്‍ അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.
അയാള്‍ അവനെ ചേര്‍ത്ത് പിടിച്ചു.
അവന്‍ അയാളുടെ മുഖത്ത് ഉറ്റു  നോക്കി.
അയാള്‍ വാതില്‍ തഴുതിട്ട ശേഷം 
അവന്റെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി.
അവന്റെ അതി സുന്ദരമായ മേനിയിലൂടെ 
അവന്റെ മോഹന ഗാത്രത്തിലൂടെ 
അവന്റെ നഗ്നതയിലൂടെ 
അയാള്‍ സഞ്ചരിച്ചു.
അവന്റെ ആദ്യത്തെ അനുഭവം.


അന്ന് അവനു പ്രായം ഇരുപതു.
അയാള്‍ക്ക്‌ പ്രായം മുപ്പത് 


അവന്‍ പ്രീ-ഡിഗ്രീ തോറ്റു 
അത് കഴിഞ്ഞ് ടൈപ് റൈറ്റിംഗ് പഠിച്ചു.
എവിടെയെങ്കിലും,  എന്തെങ്കിലും ജോലി.
കത്തുകളില്‍ അവന്‍ അവന്റെ ആഗ്രഹം തുറന്ന് എഴുതി.
അയാള്‍ എഴുതി:" നീ വരൂ".
അവന്‍ അയാള്‍ അയച്ചു കൊടുത്ത പൈസ കൊണ്ട് ടിക്കെറ്റെടുത്ത് 
ട്രെയിനില്‍ കയറി തനിച്ചു യാത്രയായി.
എവിടെ പോകുന്നു എന്ന് ആരോടും പറയാതെ 


അന്ന് കൃഷി വകുപ്പ്  ഡയറക്റ്റര്‍  ഒരു ജോഷി 
ഉത്തര്‍ പ്രദേശ ത്തുകാരന്‍ 
അയാളോട് കാര്യം പറഞ്ഞു.
അയാള്‍ ജോലിയുടെ കാര്യം ഉറപ്പു പറഞ്ഞു.

ജോലിയ്ക് ചേരാന്‍ സര്‍ട്ടിഫികേറ്റ് എടുത്തപ്പോള്‍ 
അവന്റെ സെര്ടിഫികെറ്റ് ഇല്ല.
സെര്ടിഫികെറ്റ് എടുത്തത് മാറി പോയി.
അവന്റെ സഹോദരി പദ്മിനിയുടെ സെര്ടിഫികെറ്റ് ആണ് അവന്റെ കയ്യില്‍!
അവന്‍ ഒരു പെണ്ണിന്റെ വേഷം ധരിച്ചു.
പദ്മിനി ആയി ജോലിക്ക് ചേര്‍ന്നു 

ആര് മാസം ഒരു വര്‍ഷമായി.
ഒരു വര്ഷം രണ്ടു വര്‍ഷമായി.
വീട്ടില്‍ നിന്നും പിണങ്ങി പോന്ന അവന്‍ വീട്ടിലേക്കു കത്ത്തെഴുതിയില്ല.
താല്‍ക്കാലികം ഈനു പറഞ്ഞ ജോലി സ്ഥിരപ്പെട്ടു.
അവന്‍ അങ്ങനെ അവള്‍ ആയി.
അയാള്‍ അവനെ പ്രണയിച്ചു.
അയാള്‍ക്ക്‌ മുന്‍പിലും, ലോകത്തിനു മുന്‍പിലും അവന്‍ പെണ്ണായി ജീവിച്ചു.
മുഖത്തും ശരീരത്ത്തിലും രോമങ്ങള്‍ ഇല്ലാത്ത അവനു 
എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളതായി അയാള്‍ക്ക്‌ തോന്നിയില്ല.


അവനു ഇര്പതി ഏഴ് 
അയാള്‍ക്ക്‌ മുപ്പത്തി ഏഴ് 


അവനു തന്റെ തൊലിയുടെ മിനുപ്പ്‌ നഷ്ടപ്പെടുന്നു എന്ന് തോന്നി.
തന്റെ സൌന്ദര്യം നഷ്ടപ്പെടുന്നു എന്ന തോന്നല്‍.
അയാള്‍ ചെറിയ ആണ്‍ കുട്ടികളോട് സംസാരിക്കുന്നത് കണ്ടാല്‍ 
അവന്‍ ആ കുട്ടികളുടെ മുഖത്ത് തുറിച്ചു നോക്കും.
ആ കുട്ടികളുടെ കണ്ണുകളില്‍ തുറിച്ചു നോക്കും.
അയാള്‍ക്ക് ആ കുട്ടിയുമായി എന്തെങ്കിലും?
അതെ സമയം അയാള്‍ക്ക്‌ ആരുമായും ബന്ധമാകാം എന്ന് 
അവന്‍ പറയുകയും ചെയ്തു.
അയാള്‍ അവനോടൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചു.
അയാള്‍ക്ക്‌ അവനെ അല്ലാതെ ആരെയും വേണ്ടിയിരുന്നില്ല.


അവനു മുപ്പത്തി മൂന്ന് 
അയാള്‍ക്ക്‌ നാല്പത്തി മൂന്ന് 

പതിവ് പോലെ ആ രാത്രിയില്‍ അയാള്‍ അവന്റെ 
ഉദ് തുണി അഴിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ 
തടസ്സ പെടുത്തി.
"എനിക്ക് മുപ്പത്തി മൂന്നു വയസ്സായി"
അവന്‍ പറഞ്ഞു.
"നിന്റെ ജീവിതം ഞാന്‍ നശിപ്പിച്ച് എന്ന് നിനക്ക് തോന്നുന്നുണ്ടോ?"
"ഏട്ടന്റെ ജീവിതം ഞാന്‍ നശിപ്പിച്ച്", അവന്‍ പറഞ്ഞു.
"ഇല്ല. ഞാന്‍ എന്നും നിന്നെ സ്നേഹിച്ചു. നിന്നെ മാത്രം.
 നിനക്ക് നിന്റെ ജീവിതം നഷ്ടമായി. അന്ന് ആ ജോലിക്ക് ചേരാതെ 
 നിന്റെ സര്‍ട്ടിഫികേറ്റ്  വരുത്തിയിട്ട് ജോലിക്ക് 
 കയറിയാല്‍ മതിയായിരുന്നു   "

വീണ്ടും അവന്റെ കുപ്പായം അഴിച്ചു തുടങ്ങിയപ്പോള്‍ അവന്‍ എതിര്‍ത്തില്ല.
അയാള്‍  അവനെ എന്താ ചെയ്യുന്നതെന്ന് അവന്‍ അറിയുന്നുണ്ടായിരിക്കില്ല.


അവനു നാല്പത്തി ഏഴ് 
അയാള്‍ക്ക്‌ അന്‍പത്തി ഏഴ് 
     

 
അവള്‍ ഇന്ന് ഗോഹാത്തിയില്‍ ജോലി ചെയ്യുന്നു.
ഇനി പതിനൊന്നു വര്‍ഷം കൂടി.
ഇനി പതിനൊന്നു വര്ഷം കൂടി അവള്‍ ജോലി ചെയ്യണം.
പതിനൊന്ന് .
അത് കഴിഞ്ഞാല്‍ സിബസാഗരിലെ തേയില തോട്ടത്തിന് നടുവിലുള്ള
വീട്ടില്‍ ഒരു വീട്ടമ്മ ആയി അയാളോടൊപ്പം
മരണം കാത്തുള്ള വിശ്രമ ജീവിതം.
അനന്തരാവകാശികള്‍ ഇല്ലാതെ ഉള്ള മരണം.
മിസ്‌.പദ്മിനിയ്ക്ക് അനന്തരാവകാശികള്‍ ഇല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ