2015, നവംബർ 26, വ്യാഴാഴ്‌ച

എന്റെ കാമുകിയെ കാണാനില്ല.

എന്റെ കാമുകിയെ കാണാനില്ല.
നിങ്ങള്ക്ക് സന്തോഷമായിരിക്കും.
അസൂയക്കാരുടെ ലോകം.

ഒരു ദിവസം വരുണ്‍ എനിക്ക് മെസ്സേജ് ചെയ്തു.
"ഞാന്‍ നിന്റെ ഭാര്യ"
അത് അവന്‍ എന്നെ വിളിച്ചു പറയുക അല്ലായിരുന്നു.
അവന്‍ അത് പരസ്യമായി ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തു.
ഈ ലോകം അറിയട്ടെ 
എന്ന മട്ടില്‍.
അവന്‍ കുറച്ചു നാളായി 
എന്നോട് പറയുന്നുണ്ടായിരുന്നു 
അവനു എന്റെ ഭാര്യ ആയി ജീവിക്കണം എന്ന്.
എനിക്കും അത് സന്തോഷം 
അത് ഒരു ദിവസം വിളിച്ചു പറഞ്ഞു 
ഈ ലോകം മുഴുവന്‍ കേള്‍ക്കാന്‍ 
എല്ലാവരും അറിയാന്‍ 
ഒരു ടു ത്രീ ഇയെര്‍സ് 
കാത്തിരിക്കേണ്ടതുണ്ട് 
അവന്‍ ഇപ്പോള്‍ പഠിക്കുന്ന 
കോര്‍സ് കഴിയണം.
അത് കഴിഞ്ഞ് 
അവന്‍ എന്നോടൊപ്പം വരും.
കേരളത്തിനു വെളിയിലേക്ക് 
അവിടെ എന്നോടൊപ്പം താമസിക്കും 
എന്റെ ഭാര്യ ആയി.
ഇതാണ് ഞങ്ങളുടെ പ്ലാന്‍.

എന്നാലിപ്പോള്‍ കുറെ ദിവസങ്ങള്‍ ആയി 
അവന്‍ ഓണ്‍ലൈനില്‍ വരുന്നില്ല.
മൊബൈല്‍ വിളിച്ചിട്ട് കിട്ടുന്നില്ല.
എന്താ സംഭവിച്ചതെന്ന് അറിയുന്നില്ല.
അവനെ തേടി അവന്റെ വീട്ടില്‍ ചെല്ലരുതെന്ന് 
അവന്‍ പറഞ്ഞിരിക്കുന്നു.
അല്ലെങ്കില്‍ അവനെ തേടി അവന്റെ 
വീട്ടില്‍ പോകാമായിരുന്നു.
ഈ ആണ്‍ കുട്ടികളെ പ്രേമിച്ചാല്‍ 
ഇതാണ് കുഴപ്പം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ