2015, നവംബർ 22, ഞായറാഴ്‌ച

പ്രണയാഭ്യര്‍ത്ഥന

പ്രീയനെ, ഇത് നിനക്കുള്ള കത്താണ്.
ഈ കത്ത് മറ്റാരും കാണില്ല.
ഈ കത്ത് മറ്റാരും വായിക്കില്ല.
നിന്റെ ഇ-മെയില്‍ മേല്‍വിലാസം 
അറിയില്ലാത്തതുകൊണ്ടാണ് 
ഈ കത്ത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത്.
ഈ കത്ത് നീ മാത്രമേ കാണുകയുള്ളൂ.
ഈ കത്ത് നീ മാത്രമേ വായിക്കുകയുള്ളൂ.


എത്രയോ നാളായി ഞാന്‍ നിന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു.
നീയോ, ഒരു ബാധിരനെ പോലെ 
ഒരു വാക്കും മറുപടി പറയാതെ 
നിശ്ശബ്ടന്‍ ആയിരിക്കുന്നു.
നിശ്ശബ്ദത ഒരു മറുപടി ആകുന്നില്ല,ഉവ്വോ?
എന്ത് കൊണ്ടാണ് ഞാന്‍ നിന്നോട് 
പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്?
എന്ത് കൊണ്ട് മറ്റൊരാളോടല്ല?  
പ്രേമം വൈയക്തികമാണ് 
ഒരാളോട് തോന്നുന്ന വികാരം 
ആ ഒരാളോട് മാത്രമേ തോന്നൂ.
മറ്റാരോടും ആ വികാരം തോന്നില്ല.

ഞാന്‍ നിന്നോട് ആദ്യമായി 
പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ 
ശലഭങ്ങള്‍ പൂക്കളില്‍ നിന്നും തേന്‍ നുകരുകയായിരുന്നു.
വരണ ഭംഗിയുള്ള പൂക്കള്‍.
നിന്നെ പോലെ ഭംഗിയുള്ള പൂക്കള്‍.
നിന്റെ അധരങ്ങള്‍ പോലെ 
ഭംഗിയുള്ള പൂക്കളില്‍ നിന്നും 
ശലഭങ്ങള്‍ തേന്‍ നുകരുന്നത് 
വികാര വായ്പോടെ ഞാന്‍ കണ്ടു നിന്ന്.
നിന്റെ അധരങ്ങളില്‍ ചുംബിക്കാന്‍ 
ഞാന്‍ കൊതിച്ചു.
ഞാന്‍ അന്ന് ആദ്യമായി നിനക്കെഴുതി.
എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്.
നീ മറുപടി തന്നില്ല.
കാലം കാത്തു നിന്നില്ല.
പൂക്കള്‍ കൊഴിഞ്ഞു പോയി.
ശലഭങ്ങള്‍ മറഞ്ഞു പോയി.
വസന്തോന്മാദത്തിന്റെ 
ഓര്‍മ്മക്കൂട്ടില്‍ 
മയങ്ങിയ പൂക്കള്‍ 
ഗര്‍ഭം ധരിച്ചു ഫലങ്ങളെ പ്രസവിച്ചു.
സഫലമാകാത്ത മോഹങ്ങളുമായി 
എന്റെ കാത്തിരിപ്പ്‌ തുടര്‍ന്നു 
അണ്ണാറ കണ്ണന്മാര്‍ 
പാകമായ പഴങ്ങള്‍ക്ക് വേണ്ടി 
കലഹിക്കുമ്പോള്‍ 
ഞാന്‍ എന്റെ അടുത്ത കാമ ലേഖനം 
എഴുതുകയായിരുന്നു.
എന്റെ പ്രണയാഭ്യര്‍ത്ഥനകള്‍ 
നിനക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല.
നീ നിന്റെതായ ലോകത്ത് 
എന്തോ തേടുകയായിരുന്നു.
ആരെയോ തേടുകയായിരുന്നു.        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ