2015, നവംബർ 22, ഞായറാഴ്‌ച

പ്രീയനെ

പ്രീയനെ,
പ്രേമവുമായി 
പ്രേമാഭ്യര്‍ഥനയുമായ് 
നിന്റെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് 
നാളുകള്‍ എത്രയായി!
ഇനിയെങ്കിലും ഒരു മറുപടി 
പറഞ്ഞു കൂടെ?
നിന്റെ സുന്ദരമായ വദനം.
നിന്റെ സുന്ദരമായ ശരീരം.
നിന്റെ സുന്ദരമായ സ്ത്രൈണ ശബ്ദം.
നിന്നെ എനിക്ക് വേണം.
നീയൊരു പെണ്ണിനെ പ്രേമിക്കുന്നതിനു 
ഞാന്‍ എതിരല്ല.
നീ ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നതിനും 
ഞാന്‍ എതിരല്ല.
എങ്കില്‍ പിന്നെ എന്ത് കൊണ്ട് 
എന്റെ പ്രേമാഭ്യര്‍ഥന 
നിനക്ക് സ്വീകരിച്ചു കൂടാ?
ആരും ഒരിക്കലും അറിയാത്തൊരു പ്രേമം.
അതെ, പ്രേമം.
പ്രേമം 
ഹൃദയത്തെ കൊത്തിവലിക്കുന്ന പ്രേമം.
ഹൃദയത്തെ തകര്‍ക്കുന്ന പ്രേമം.
പ്രേമം.
ഞാനതിന്റെ ഇരയാണ്.
പ്രീയ പറയുമായിരുന്നു 
പണം കൊണ്ട് വാങ്ങാന്‍ കഴിയുമായിരുന്നെങ്കില്‍ 
ഈ ലോകത്തിന്റെ മുഴുവന്‍ പ്രേമവും 
ഞാന്‍ വിലയ്ക്  വങ്ങുമായിരുന്നെന്നു.
വില കൊടുത്തിട്ടു പോലും 
അര്‍ഹിക്കുന്നതിലും അധികം വില കൊടുത്തിട്ടും 
എനിക്ക് പ്രിയയുടെ പ്രേമം പോലും 
ലഭിച്ചില്ല.
അവളുടെ അമ്മയാണ് 
ഓരോ ദിവസത്തെയും 
പ്രേമത്തിന്റെ അളവും വിലയും 
നിശ്ചയിച്ചിരുന്നത്.
അതെ, ഇതെന്റെ 
ആദ്യ പ്രണയമല്ല.
ഓരോ പ്രണയവും 
വിചിത്രമായ ഒരു രീതിയില്‍ 
ആദ്യ പ്രണയമായി മാറുന്നു 
എന്നോട് സദാചാരത്തെ കുറിച്ചും, മാന്യതയെ കുറിച്ചും 
സുഹൃത്തിന് കടം കൊടുക്കേണ്ടാതിനെ കുറിച്ചും 
ഉപദേശിച്ചു പരാജയപ്പെട്ട 
എന്നെ പണത്തിനു വേണ്ടി പ്രേമിക്കേണ്ടി വന്ന 
എന്റെ സുഹൃത്തിനെ കുറിച്ച് ഞാന്‍ പറയുകയുണ്ടായി.
എന്റെ എല്ലാ കാമുകിമാരെ കുറിച്ചും -
ആണ്‍ സുഹൃത്തുക്കളും പെണ്‍ സുഹൃത്തുക്കളും -
ഓരോരുത്തര്‍ക്കും പ്രേമത്തിന്റെ വിലയായി 
നല്‍കേണ്ടി വന്ന പണത്തെ കുറിച്ചും 
ഞാന്‍ പറഞ്ഞു.
അതെല്ലാം പരാജയപ്പെട്ട പ്രേമങ്ങള്‍.
മനസിന്റെ ഉള്ളറകളില്‍ 
ഒരു നിഗൂഡ സ്വപ്നം പോലെ 
ഒളിച്ചു വെയ്കപ്പെട്ട 
ഒരു പ്രണയം 
ഇപ്പോഴും 
എന്റെ 
മനസിലുണ്ട് 
ഒരിയ്കലും 
ആരോടും 
പറയാത്ത 
ഒരു 
പ്രണയ കഥ.
    
   
പ്രീയനെ,
പ്രേമവുമായി 
പ്രേമാഭ്യര്‍ഥനയുമായ് 
നിന്റെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് 
നാളുകള്‍ എത്രയായി!
ഇനിയെങ്കിലും ഒരു മറുപടി 
പറഞ്ഞു കൂടെ?
നിന്റെ സുന്ദരമായ വദനം.
നിന്റെ സുന്ദരമായ ശരീരം.
നിന്റെ സുന്ദരമായ സ്ത്രൈണ ശബ്ദം.
നിന്നെ എനിക്ക് വേണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ