2015, നവംബർ 24, ചൊവ്വാഴ്ച

ഞാനും വരുണും

ഞങ്ങള്‍
ഞാനും  വരുണും

ഞാന്‍ ഒരാളെ മുന്‍പ് പ്രേമിച്ചിരുന്നു.
ഞാന്‍ അവനോടു എന്റെ കൂടെ വരാന്‍ പറഞ്ഞു.
അന്ന് അവന്‍ അതിനു തയ്യാറായില്ല.
എന്നാലും അവനെ എപ്പോള്‍ വിളിച്ചാലും 
അവന്‍ ഒരു മടിയും ഇല്ലാതെ വരുമായിരുന്നു.
ചുമ്മാ ഓടി വരുകയല്ല.
അവന്‍ പോയി കുളിച്ചു, മുടി ചീകി,പൌഡര്‍ ഇട്ട് 
കണ്ണാടിയില്‍ നോക്കി 
തൃപ്തി വരുത്തി 
അവന്‍ വരും.
അവന്‍ ഒരിക്കലും എന്നോട് ഒന്നും ആവശ്യ പെട്ടില്ല.
അവനു എന്നെ ഇഷ്ടം ആയിരുന്നു.
എനിക്ക് അവനോടു പ്രേമം ആണെന്ന് അവനു അറിയാമായിരുന്നു.
അഞ്ചു  വര്‍ഷം ഞാന്‍ അവനെ പ്രേമിച്ചു.
അവനോടു ശാരീരിക ബന്ധം പുലര്‍ത്തി. 

വരുണ്‍ മുന്‍പ് ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ 
എന്ന് എനിക്കറിയില്ല.
ഞാന്‍ പ്രേമിച്ചിട്ടുണ്ട് 
വരുണിനു മുന്‍പ് ആരോടെങ്കിലും ബന്ധം ഉണ്ടായിരുന്നോ 
എന്ന് എനിക്കറിയില്ല.
എനിക്ക് അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നു.

പ്രേമത്തോടെയുള്ള ബന്ധവും 
അല്ലാത്ത ബന്ധവും തമ്മില്‍ വളരെ വ്യത്യാസം ഉണ്ട്.
മോഹനും ജയനും തമ്മില്‍ വളരെ വ്യത്യാസം ഉണ്ട് 

പണ്ട് ഞാന്‍ എന്റെ ചെറുപ്പത്തില്‍ 
എന്റെ സ്വപ്ന സൌന്ദര്യത്തെ 
എന്റെ ജീവിതത്തിലേക്ക് വിളിച്ചു 
അവന്‍ വന്നില്ല.
അവനു എന്നെ ഇഷ്ടം ആയിരുന്നെങ്കിലും 
അവന്‍ വന്നില്ല.
അന്ന് അത് അചിന്ത്യം ആയിരുന്നു.
ഇന്ന് വരുണ്‍  ഒരു മടിയും കൂടാതെ 
എന്റെ ജീവിതത്തിലേക്ക് വരാന്‍ തയ്യാറാണ്.
അവന്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നു.
കോര്‍സ് കഴിഞ്ഞു 
പരീക്ഷ എഴുതി കഴിഞ്ഞാല്‍ 
അവന്‍ എന്നോടൊപ്പം 
കേരളം വിടും.
ഞങ്ങള്‍ ഒരുമിച്ചു താമസിക്കും  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ