ഓമന മരിച്ചു പോയോ ?
ഓമന മരിച്ചു പോയിരിക്കാം
വാസുദേവൻ പിള്ള പറയുന്നു
ഓമന മരിച്ചു എന്ന്
മരിച്ചിരിക്കാം
അതെൻറെ പ്രശ്നം അല്ല
ഓമന എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല
ഓമന മറ്റു പലരെയും ഇഷ്ടപ്പെട്ടിരുന്നു
വാസുദേവൻ പിള്ളയെയും , വിശ്വനാഥൻ ആചാരിയെയും
ഓമന ഇഷ്ടപ്പെട്ടിരുന്നു
അങ്ങനെയാണ്
ചിലർ ചിലരെ ഇഷ്ടപ്പെടും
ചിലർ ചിലരെ ഇഷ്ടപ്പെടുകയില്ല
ഞങ്ങൾ അന്ന് ഡിഗ്രി വിദ്യാർഥികൾ ആയിരുന്നു
വിശ്വനാഥൻ ആചാരി ലതയുടെ പിന്നാലെ
പ്രണയാഭ്യർത്ഥനയുമായി നടക്കുമ്പോൾ
വാസുദേവൻ പിള്ള ഓമനയുടെ പിന്നാലെ
പ്രണയാഭ്യർത്ഥനയുമായി നടക്കുമ്പോൾ
കൊച്ചു സൂസി എന്നെയായിരുന്നു പ്രണയിച്ചത്
ഒക്കെയും കടംകഥകൾ ആയി ഒടുങ്ങും
ഓരോരുത്തരും വന്നവഴിയെ മടങ്ങും
ഒരു കാതം മാത്രം കൂടെ നടന്ന്
ഒത്തിരിയൊത്തിരി സ്വപ്നങ്ങൾ കണ്ട്
കണ്ണീർ ഏറെ ഒഴുക്കി പിരിയുമ്പോൾ
എനിക്കൊരു രഹസ്യം ഉണ്ടായിരുന്നു
ഒരു പ്രീ ഡിഗ്രി വിദ്യാർഥി -- മധു
വെളുത്തു മെലിഞ്ഞ ഒരു ചെക്കൻ
രാവിലെ ഞങ്ങൾ ഒരുമിച്ചു കോളെജിലേക്ക് പോയി
വൈകിട്ട് ഞങ്ങൾ ഒരുമിച്ചു കോളേജിൽ നിന്നും മടങ്ങി
അത്രേയുള്ളൂ ?
അല്ല.
ഞങ്ങൾ പ്രണയത്തിലായിരുന്നു
അത്രേയുള്ളൂ ?
അല്ല
ഞങ്ങൾ വിവാഹിതരായിരുന്നു
ഞങ്ങൾ രഹസ്യമായി രണ്ടു മാലകൾ
ക്ഷേത്രത്തിൽ നിന്നും പൂജിച്ചു വാങ്ങി
കോളെജിനു പിന്നിൽ സഹപാഠികൾക്കൊപ്പം
താമസിച്ചിരുന്ന വീട്ടിലെ
ഒരു മുറിയിൽ വെച്ച്
മാല്യങ്ങൾ പരസ്പരം ചാർത്തി
ഞങ്ങൾ വിവാഹിതരായി
ആ മുറി ഞങ്ങളുടേത് മാത്രമായിരുന്നു
ആ രാത്രി ഞങ്ങളുടെ ആദ്യ രാത്രിയായി
കൊച്ചു സൂസി ഇതൊന്നും അറിഞ്ഞില്ല
കൊച്ചു സൂസിയെ ഇതൊന്നും അറിയിച്ചില്ല
കോളേജ് ലവ് എന്ന് പറഞ്ഞാൽ
ചുമ്മാ ഒരു പ്രേമം
ഒരു ടൈം പാസ്
ഒരിക്കലും പൂക്കാത്ത പൂമരം പോലെ
എന്നാൽ ഞങ്ങളുടെ പ്രേമം പൂത്തുലഞ്ഞു
എന്റെയും മധുവിൻറെയും പ്രേമം പൂത്തുലഞ്ഞു
ഇലഞ്ഞി മരം പോലെ
കായുണ്ടായില്ലെങ്കിലും
ഓമന മരിച്ചു പോയിരിക്കാം
വാസുദേവൻ പിള്ള പറയുന്നു
ഓമന മരിച്ചു എന്ന്
മരിച്ചിരിക്കാം
അതെൻറെ പ്രശ്നം അല്ല
ഓമന എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല
ഓമന മറ്റു പലരെയും ഇഷ്ടപ്പെട്ടിരുന്നു
വാസുദേവൻ പിള്ളയെയും , വിശ്വനാഥൻ ആചാരിയെയും
ഓമന ഇഷ്ടപ്പെട്ടിരുന്നു
അങ്ങനെയാണ്
ചിലർ ചിലരെ ഇഷ്ടപ്പെടും
ചിലർ ചിലരെ ഇഷ്ടപ്പെടുകയില്ല
ഞങ്ങൾ അന്ന് ഡിഗ്രി വിദ്യാർഥികൾ ആയിരുന്നു
വിശ്വനാഥൻ ആചാരി ലതയുടെ പിന്നാലെ
പ്രണയാഭ്യർത്ഥനയുമായി നടക്കുമ്പോൾ
വാസുദേവൻ പിള്ള ഓമനയുടെ പിന്നാലെ
പ്രണയാഭ്യർത്ഥനയുമായി നടക്കുമ്പോൾ
കൊച്ചു സൂസി എന്നെയായിരുന്നു പ്രണയിച്ചത്
ഒക്കെയും കടംകഥകൾ ആയി ഒടുങ്ങും
ഓരോരുത്തരും വന്നവഴിയെ മടങ്ങും
ഒരു കാതം മാത്രം കൂടെ നടന്ന്
ഒത്തിരിയൊത്തിരി സ്വപ്നങ്ങൾ കണ്ട്
കണ്ണീർ ഏറെ ഒഴുക്കി പിരിയുമ്പോൾ
എനിക്കൊരു രഹസ്യം ഉണ്ടായിരുന്നു
ഒരു പ്രീ ഡിഗ്രി വിദ്യാർഥി -- മധു
വെളുത്തു മെലിഞ്ഞ ഒരു ചെക്കൻ
രാവിലെ ഞങ്ങൾ ഒരുമിച്ചു കോളെജിലേക്ക് പോയി
വൈകിട്ട് ഞങ്ങൾ ഒരുമിച്ചു കോളേജിൽ നിന്നും മടങ്ങി
അത്രേയുള്ളൂ ?
അല്ല.
ഞങ്ങൾ പ്രണയത്തിലായിരുന്നു
അത്രേയുള്ളൂ ?
അല്ല
ഞങ്ങൾ വിവാഹിതരായിരുന്നു
ഞങ്ങൾ രഹസ്യമായി രണ്ടു മാലകൾ
ക്ഷേത്രത്തിൽ നിന്നും പൂജിച്ചു വാങ്ങി
കോളെജിനു പിന്നിൽ സഹപാഠികൾക്കൊപ്പം
താമസിച്ചിരുന്ന വീട്ടിലെ
ഒരു മുറിയിൽ വെച്ച്
മാല്യങ്ങൾ പരസ്പരം ചാർത്തി
ഞങ്ങൾ വിവാഹിതരായി
ആ മുറി ഞങ്ങളുടേത് മാത്രമായിരുന്നു
ആ രാത്രി ഞങ്ങളുടെ ആദ്യ രാത്രിയായി
കൊച്ചു സൂസി ഇതൊന്നും അറിഞ്ഞില്ല
കൊച്ചു സൂസിയെ ഇതൊന്നും അറിയിച്ചില്ല
കോളേജ് ലവ് എന്ന് പറഞ്ഞാൽ
ചുമ്മാ ഒരു പ്രേമം
ഒരു ടൈം പാസ്
ഒരിക്കലും പൂക്കാത്ത പൂമരം പോലെ
എന്നാൽ ഞങ്ങളുടെ പ്രേമം പൂത്തുലഞ്ഞു
എന്റെയും മധുവിൻറെയും പ്രേമം പൂത്തുലഞ്ഞു
ഇലഞ്ഞി മരം പോലെ
കായുണ്ടായില്ലെങ്കിലും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ