2015, ജൂലൈ 27, തിങ്കളാഴ്‌ച

എൻറെ ചക്കര

പ്രണയത്തിൻറെ ഈ ഉദ്വേഗം 
എന്നും ഞാനിത് അനുഭവിച്ചിട്ടുണ്ട് 
ഇപ്പോഴത്തെ തലമുറയ്ക്ക് 
എല്ലാം വെറും തമാശകൾ 
എല്ലാം വെറും തമാശകൾ മാത്രം 




എൻറെ പുതിയ കാമുകന് പ്രായം വെറും ഇരുപത്തി രണ്ട് 
സെക്സിൻറെ  ആദ്യാനുഭവത്തിനായി 
എന്നെ തിരഞ്ഞെടുത്ത് 
ഇനിയൊരിക്കലും മറ്റൊരാളുമായി 
ഞാൻ സെക്സിൽ ഏർപ്പെടരുതെന്ന് 
നിർബന്ധം പിടിക്കുന്ന ഒരുവൻ 
എന്താ ചെയ്ക ?
ഞാനെഴുതുന്നത് മുഴുവൻ അവൻ വായിക്കുന്നുണ്ട് 
ഇല്ലെങ്കിൽ അൽപ്പം കള്ളത്തരം ആകാമായിരുന്നു 
അവനറിയാതെ ചില ചുറ്റിക്കളികൾ 
ഗേ സെക്സിൽ ഏർപ്പെടുന്നവർ 
തൻറെ പങ്കാളി മറ്റാരുമായും ഇടപെടരുതെന്ന് 
നിർബന്ധം കാട്ടുന്നതായി അറിയാം 
അങ്ങനെ ഉള്ളവർ പിണങ്ങി പിരിഞ്ഞ കഥകളും അറിയാം 
ഞാനിതു വരെ അങ്ങനെ ഒരു വ്യവസ്ഥ വെച്ചിട്ടില്ല 
എന്നെ സ്നേഹിച്ച ജോസഫും 
ഹരിദാസ് പിള്ളയും 
പ്രസാദും 
മറ്റാരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും അറിയാം 
അത് ഞാനാവശ്യപെട്ടിട്ടല്ല 
ഞങ്ങളുടെ ബന്ധം മുറിഞ്ഞതിനു ശേഷവും 
അവർ ഒരു പക്ഷെ ഗേ ആയിരുന്നിരിക്കില്ല 
അവരുടെ ജീവിതത്തിലെ ഏക ഗേ റിലേഷൻ 
ഞാനുമായി ആയിരുന്നു 
പിന്നെത്രയോ പേർ വന്നു പോയി 
ചിലരുടെ ആദ്യാനുഭവം 
ഞാനുമായി ആയിരുന്നിരിക്കാം 
ചിലരുടെ ശരീരം വഴിയമ്പലങ്ങൾ 
ഞാനും അവിടെ ചെന്നു പാർത്തിട്ടുണ്ടാവാം       
വേറെ ആരും ഉണ്ടാകരുതെന്ന് ഞാനോ അവരോ വാശി പിടിച്ചില്ല 
ചിലർ അനുഭവങ്ങൾ തേടി നടന്നു 
ചിലർ പണം തേടി നടന്നു 
അതെ , ഞാനും പണം നൽകിയിട്ടുണ്ട് 
ആണ്‍ വേശ്യകൾ എവിടെയുമുണ്ട് 
കൊൽക്കൊത്തയിൽ 
ദില്ലിയിൽ 
പൂനയിൽ 
എവിടെയും അവരുണ്ട് 
പരിഹസിച്ചതല്ല 
എനിക്ക് നല്ലതൊന്നിനെ കിട്ടിയാൽ മതി 
അതിൻറെ ചാരിത്ര്യം ഞാൻ അന്വേഷിക്കാറില്ല 
അതേ , ഇവനെ എനിക്കിഷ്ടമാണ് 
അത് കൊണ്ട് അവന്റെ വ്യവസ്ഥകൾ 
ഞാൻ സ്വീകരിക്കുന്നു 
എൻറെ ചക്കര 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ