2015, ജൂലൈ 18, ശനിയാഴ്‌ച

സ്വവർഗ രതി -- ലൈംഗിക രോഗങ്ങൾ

ഞാൻ നിങ്ങളോട് അതെ കുറിച്ച് പറയേണ്ടിയിരിക്കുന്നു 
എന്തെങ്കിലും മറച്ചു വെയ്ക്കുന്നത് ശരിയല്ല 
നിങ്ങളറിയണം , അത് 
നിങ്ങളറിയണം 



നിങ്ങളിൽ പലർക്കും അതെ കുറിച്ച് അറിയാമായിരിക്കും 
സെക്ഷ്വലി റ്റ്രാൻസ്മിറ്റഡ്  ഡിസീസസ് 
ലൈംഗിക രോഗങ്ങൾ 
ലൈംഗിക ബന്ധങ്ങൾ സമ്മാനിക്കുന്ന രോഗങ്ങൾ 
വേശ്യകൾ സമ്മാനിക്കുന്ന രോഗങ്ങൾ 
ഒന്നിലേറെ ആളുകളുമായി ലൈംഗിക ബന്ധത്തിൽ 
ഏർപ്പെടുന്ന ആളുകളുമായി 
ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ 
അവർ നിങ്ങൾക്ക് സമ്മാനിച്ചേക്കാവുന്ന രോഗങ്ങൾ 


എയിഡ്സ് , 
ഒന്നിലേറെ ആളുകളുമായി സെക്സിൽ ഏർപ്പെടുന്നവരുമായി 
സെക്സിൽ ഏർപ്പെടുമ്പോൾ 
കോണ്ടം ഉപയോഗിക്കുക 
ഇത് പകരുന്നത് 
ഓറൽ  സെക്സ് വഴിയും 
ആനാൽ സെക്സ് വഴിയും   
രോഗബാധ ഉള്ളയാളിൽ രോഗലക്ഷണങ്ങൾ 
പ്രത്യക്ഷ പെട്ടില്ലെന്ന് വരാം 
എങ്കിലും അയാളുടെ സ്രവങ്ങൾ രോഗകാരികളായ വൈറസുകളെ 
നിങ്ങളിലേക്ക് സംക്രമിപ്പിക്കും 
അങ്ങനെ സംഭവിക്കാതിരിക്കാൻ 
കോണ്ടം ഉപയോഗിക്കുക 


സിഫിലിസ് തുടങ്ങിയ വേറെയും രോഗങ്ങളെ 
കരുതലോടെ കാണണം 
രോഗങ്ങൾ മാത്രമല്ല 
ഒരു കോണ്ടം കൊണ്ടും  തടയാനാവാത്ത 
ഫംഗസ് ബാധയും 
ശരീരത്തിലെ രോമകൂപങ്ങളിൽ പറ്റിപ്പിടിച്ചിരുന്നു 
വളരുന്ന കൂറകൾ പോലും  
നിങ്ങളെ അലട്ടിയേക്കാം 


നിങ്ങളുടെ പങ്കാളിയെ കുറിച്ച് അറിയില്ലെങ്കിൽ 
നിങ്ങളുടെ പങ്കാളി ഒന്നിലേറെ ആളുകളുമായി 
ബന്ധം പുലർത്തുന്നുണ്ട് എങ്കിൽ 
കോണ്ടം നിർബന്ധമായും ഉപയോഗിക്കുക 
കോണ്ടം പൊതുവെ സുരക്ഷ നൽകുന്നു എന്ന് പറയാമെങ്കിലും 
ഫങ്ങസ് ബാധയെയും കൂറകളെയും കോണ്ടം പ്രതിരോധിക്കുനില്ല 
ബാക്ടീരിയൽ രോഗങ്ങളെ കോണ്ടം ഉപയോഗിച്ച് തടയാം 
എന്നാൽ അയാളുടെ സ്രവങ്ങൾ നിങ്ങളുടെ ശരീരത്തിൽ 
പുരളാതെ ശ്രധിക്കേണം 


ലൈംഗിക രോഗങ്ങളിൽ ചിലത് 
ശുക്ലം മുഖേന പകരുന്നവയാണ് 
എയിഡ്സ്, ഗോനോരിയ എന്നിവ 

എയിഡ്സ് , ഹെപടിടിസ് ബി എന്നിവ 
രക്തത്തിലൂടെയും പകരുന്നു   

ജെനിറ്റൽ ഹെർപ്സ് , സിഫിലിസ് , എച് പി വി 
എന്നിവ ലിംഗങ്ങൾ പരസ്പരം സ്പർശിക്കുന്നതിലൂടെ 
പകരുന്നവയാണ് 


ഗുദ ത്തിൽ ലിംഗം കടത്തിയുള്ള വേഴ്ചയ്ക്ക് വഴങ്ങുന്നവർക്കും 
ബോട്ടം ആയിട്ടുള്ളവർക്കും   ,
ഗുദത്തിൽ ഗോനോരിയ, എച്  പി വി  ബാധ ഉണ്ടാകാൻ സാധ്യത ഉണ്ട് 

ഗുദത്തിൽ ലിംഗം കടത്തുന്നവർക്ക് 
ലിംഗത്തിൽ ഗുനോരിയ, എച് പി വി  ബാധ ഉണ്ടാകാം 

വായിൽ ലിംഗം കടത്തി 
വേഴ്ച നടത്താൻ അനുവദിച്ചവർക്ക് 
തൊണ്ടയിൽ ഗുനോരിയ ബാധയുണ്ടാകാം 


വർഷത്തിൽ ഒരിക്കലെങ്കിലും പരിശോധന നടത്തുകയും 
ഔഷധങ്ങൾ നിർദേശിക്കപ്പെടുന്ന അളവിൽ കഴിക്കുകയും ചെയ്‌താൽ 
ലൈംഗിക രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കുന്നതാണ് 

ഹെർപ്സ് , എയിഡ്സ് എന്നിവയിൽ നിന്നും 
രോഗ മുക്തി ലഭിക്കുന്നതല്ല   


നിങ്ങൾ ചെയ്യേണ്ടത് 

ഹെപടിടിസ് എ , ഹെപടിടിസ് ബി എന്നിവയ്ക്കെതിരെ 
വാക്സിനേഷൻ നടത്തുക 

നിങ്ങൾ 26 വയസിൽ താഴെയാണെങ്കിൽ 
ഹ്യൂമൻ പാപ്പില്ലോമ വൈറസ് വാക്സിനേഷൻ നടത്തുക 


മുൻകരുതലുകൾ 

വാക്സിനേഷൻ എടുക്കുക 

പരിശോധന നടത്തുക 

നിങ്ങളുടെ സുഹൃത്തുമായി സെക്സിൽ എർപ്പെടുന്നതിനു  മുൻപ് 
ലൈംഗിക രോഗങ്ങളെ കുറിച്ചും പരിശോധനകളെ കുറിച്ചും 
വാക്സിനേഷനെ കുറിച്ചും   തുറന്നു സംസാരിക്കുക 

കോണ്ടം ഉപയോഗിക്കുക 

മദ്യവും ലഹരിവസ്തുക്കളും സെക്സിൽ ഏർപ്പെടുമ്പോൾ 
ഉപയോഗിക്കാതിരിക്കുക 
നിങ്ങളുടെ സെക്സിൽ ഉള്ള കഴിവിനെ അത് ബാധിക്കുന്നു 
ലൈംഗിക സുഖത്തെ ബാധിക്കുന്നു 
കോണ്ടം ഉപയോഗിക്കാതെ വേഴ്ചയിൽ ഏർപ്പെടാൻ 
അത് പ്രേരണ ആയേക്കാം 



നിങ്ങളുടെ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ