2015, ജൂലൈ 6, തിങ്കളാഴ്‌ച

പ്രണയം

പ്രണയമെന്നാൽ എന്താണ് ?
ഇഷ്ടം ആണോ ?
വെറും ഇഷ്ടം ?
ചുമ്മാ ഒരിഷ്ടം ?
ഇഷ്ടം ?
ഇഷ്ടം പലരോടും തോന്നാം 
ഇഷ്ടം പലതിനോടും തോന്നാം 
ഇഷ്ടമാണ് ആപ്പിൾ 
ഇഷ്ടമാണ് അപ്പവും കടലക്കറിയും 
ഇഷ്ടമാണ് ഗീതയെ 
ഇഷ്ടമാണ് അനന്തുവിനെ 
ഇഷ്ടമാണ് , ഇഷ്ടമാണ് 
ഇഷ്ടം പ്രണയമല്ല 
പ്രണയം ഇഷ്ടമല്ല 
എനിക്കിന്നലെ സനിലിനോട്‌ തോന്നിയത് ഇഷ്ടമാണ് ; പ്രണയമല്ല 
എന്താണ് പ്രണയം ?
പ്രണയമെന്നാൽ എന്താണ് ?



പ്രണയത്തിൽ ഇഷ്ടം ഉണ്ട് 
പ്രണയത്തിൽ കാമം ഉണ്ട് 
പ്രണയത്തിൽ കാമം പ്രേമം ദാഹം എല്ലാം ഉണ്ട് 
പ്രണയം കാമമല്ല;പ്രേമമല്ല ;ദാഹമല്ല 


എനിക്ക് ഹരിയോടുള്ളത് ഇഷ്ടം മാത്രമല്ല 
എനിക്ക് ഹരിയോടുള്ളത് പ്രേമം മാത്രമല്ല 
എനിക്ക് ഹരിയോടുള്ളത് കാമം മാത്രമല്ല 
എനിക്ക് ഹരിയോടുള്ളത് ദാഹം മാത്രമല്ല 


ഹരിയെ കണ്ടിട്ട് വർഷങ്ങളാകുന്നു 
എങ്കിലും ഞാനവനെ ഇന്നും ഇഷ്ടപ്പെടുന്നു 
എങ്കിലും ഞാനവനെ ഇന്നും സ്നേഹിക്കുന്നു 
ഹരിയുണ്ട് എന്റെ മനസ്സിൽ ഇപ്പോഴും 
അതാണ്‌ പ്രണയം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ