അവൻ എനിക്ക് പ്രണയം ആയിരുന്നു
എൻറെ പ്രണയം
ഞാൻ മന്ത്രിച്ചു
അവൻ എൻറെ മനസ്സിൽ നിറഞ്ഞു നിന്നു
ബസ്സിൽ ഓഫീസിലേക്ക് പോകുമ്പോൾ
ദാസിൻറെ ഹോടലിൽ ചായ കുടിക്കുമ്പോൾ
ജ്യോതി കിന്നാരം പറയുമ്പോൾ
ബാർബറ തുറിച്ചു നോക്കുമ്പോൾ
രാഷ്ട്രീയം പറയാൻ സഖാക്കൾ വരുമ്പോൾ
ഞാനവനെ സ്വപ്നം കണ്ടു
ഞാനവനോട് കിന്നരിച്ചു
ഞാൻ ജ്യോതിയെ കണ്ടില്ല
ഞാൻ ജ്യോതിയെ കേട്ടില്ല
ഞാൻ ബാർബറയെ കണ്ടില്ല
ഞാൻ രാഷ്ട്രീയം കേട്ടില്ല
ഞാൻ കണ്ടത് സനിലിനെ മാത്രം
ഞാൻ കേട്ടത് സനിലിനെ മാത്രം
ഞാൻ തൊട്ടത് സനിലിനെ മാത്രം
എൻറെ കിന്നാരം ആദ്യം മണത്തറിഞ്ഞത് സുനീത ആയിരുന്നു
സുനീത മാധവിക്കുട്ടിയോടു അടക്കം പറഞ്ഞു
ചുമ്മാ ഒരു സംശയം
അത് മാധവിക്കുട്ടി ലളിതയോടു പറഞ്ഞു
ലളിത എന്നും എൻറെ ശത്രു ആയിരുന്നു
എന്ത് കൊണ്ടെന്നെ വെറുക്കുന്നു , എന്ന് പറയാൻ
ഒരിക്കലും ലളിതയ്ക്ക് ആയില്ല
ലളിത പത്മിനിയോടു പറഞ്ഞു
"എനിക്ക് നിങ്ങളെ ഇഷ്ടമല്ല ", അതായിരുന്നു
പത്മിനി എന്നെ വെറുക്കാൻ കാരണം
അത്രയും തുറന്നു പറയാൻ പത്മിനി തയ്യാറായി
നന്ദി
മനുഷ്യ ബന്ധങ്ങൾ അങ്ങിനെയാണ്
ചിലർക്ക് ചിലരെ ഇഷ്ടമല്ല
കാരണം ഇഷ്ടമല്ല എന്നത് തന്നെ
വേറെ കാരണങ്ങൾ ഒന്നുമില്ല
ലളിതയും പത്മിനിയും ചേർന്ന് അതങ്ങു കൊഴുപ്പിച്ചു
സനിൽ വിളറി വെളുത്തു
അവൻ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടു കൂടിയില്ല
അവൻ അങ്ങനെയല്ലെങ്കിൽ അയാളോടു കൂട്ടു കൂടേണ്ട
അതല്ലേ , അതിൻറെ ശരി ?, ലളിത പറഞ്ഞു
അതല്ല , അതിൻറെ ശരി , സനിൽ പറഞ്ഞു
അപ്പൊ അതു നിർത്താനുള്ള ഭാവമില്ല ?
ഞങ്ങൾ തമ്മിൽ അങ്ങനെയൊന്നുമില്ല
ഉണ്ടെങ്കിൽ സമ്മതിക്കുമോ?
അപ്പോൾ അതാണ് കാര്യം
ഞങ്ങൾ തമ്മിൽ സൗഹൃദം പാടില്ല
ഞങ്ങൾ തമ്മിൽ കാണാൻ പാടില്ല
ഞങ്ങൾ തമ്മിൽ സംസാരം പാടില്ല
ഒരു ലളിതമ്മ വിചാരിച്ചാൽ
ഒരു പത്മിനി വിചാരിച്ചാൽ
പോകുന്നതാണ് മാനം എങ്കിൽ
ആ മാനം അങ്ങു പോയ്കൊട്ടെന്നു സനിൽ
സനിൽ ആരോട് കൂട്ടുകൂടണമെന്നു
സനിൽ ആരോട് സംസാരിക്കണമെന്ന്
സനിൽ ആരോട് ചിരിക്കണമെന്ന്
സനിൽ തീരുമാനിക്കും
പ്രണയം ഒരു പീഡയായി തീരുന്നത് ഇങ്ങനെയാണ്
അതെ , അവനെയെനിക്ക് ഇഷ്ടമായിരുന്നു
ആ ഇഷ്ടം ഞാനവനോട് പറഞ്ഞിരുന്നില്ല
ആയിരം വർഷങ്ങൾ കഴിഞ്ഞാലും പറയുമായിരുന്നില്ല
ആയിരം വർഷങ്ങൾ ഒരുമിച്ചു താമസിച്ചാലും പറയുമായിരുന്നില്ല
ഒരു പത്മിനിയും ഒരു ലളിതയും ചേർന്ന്
അവനെ സമ്മർദ്ദത്തിലാക്കി
അവനെൻറെ മാറിൽ വന്നു വീണു
അവൻ കരുതിയത് ഞാൻ വലിയ സമ്മർദ്ദത്തിൽ ആണെന്നാണ്
ഒരു ലളിതയ്ക്കും
ഒരു പത്മിനിയ്കും
എന്നെ സമ്മർദ്ദത്തിലാക്കാൻ കഴിയില്ലെന്ന്
അവനറിയില്ലായിരുന്നു
അതുതന്നെയായിരുന്നു
അവരെന്നെ വെറുക്കാൻ കാരണവും
ഒരു പെണ്ണിൻറെ പിന്നാലെ മണപ്പിച്ചു നടക്കാൻ തയ്യാറല്ലാത്തവനെ
ആരാണിഷ്ടപ്പെടുക ?
അവൻറെ വൈവശ്യം കണ്ട്
ഞാനാരാഞ്ഞു
എന്താ സനിൽ ?
അവരു സാറിനെ കുറിച്ച് --
ആര് ?
ലളിത സാറും , പത്മിനി സാറും
എന്തു പറഞ്ഞു ?
അത് സാറ റിയേണ്ട
അടുത്ത ദിവസം പ്രശ്ന പരിഹാരം
നാല് ലാർജ്
ഉച്ച സമയം , ലഞ്ച് ടൈം
ഒരു ചെറിയ കഥാ പ്രസംഗം
വിളറിയ ലളിത
പത്മിനി മേശമേൽ കമഴ്ന്നു കിടന്നു കരഞ്ഞു
കേൾക്കേണ്ടത് കേട്ടില്ലെങ്കിൽ ഇവളുമാർക്ക് ഉറക്കം വരില്ല
കിട്ടാനുള്ളത് കിട്ടാതെ കൊച്ചാളി കഞ്ഞി വെയ്ക്കില്ല
സനിലിനെ നന്നാക്കാനുള്ള ശ്രമം ലളിത പത്മിനിമാർ ഉപേക്ഷിച്ചു
സനിലിനു സന്തോഷം
സാറെങ്ങനെ അറിഞ്ഞു ?
അവൻറെ വിചാരം , അവൻ പറയാതെ ഞാനറിയില്ലെന്നാണോ?
അവൻ പുതിയ ചെക്കൻ
ഞാനെത്ര നാളായി ഇവളുമാരെ കാണുന്നു
അവൻ പറഞ്ഞു : " നന്നായി "
ഒരു വൈകുന്നേരം ഞാനവനെ വിളിച്ചു
" നീ വരുന്നോടാ , എൻറെ കൂടെ ?"
ലളിതയും പത്മിനിയും അടുത്തുണ്ട്
"വരുന്നു " , അവൻറെ മറുപടി
"ചെറുകെ പറയെടാ , അവരു കേൾക്കും "
ലളിതയും പത്മിനിയും മൗനമായി സ്ഥലം വിട്ടു
അവനെൻറെ കൂടെ വന്നു
"അപ്പോൾ ഇന്നു വീട്ടിൽ പോകുന്നില്ലേ ?"
"ഓ, ഇന്നൊരു ദിവസം പോകുന്നില്ല , ഈ നഗരമൊക്കെ
ഒന്നു ചുറ്റി നടന്നു കാണണം "
അങ്ങനെ അന്ന് വൈകുന്നേരം
ഞങ്ങൾ നഗരം ചുറ്റിനടന്നു കണ്ടു
നഗരത്തിലെ പ്രധാന സ്ഥലങ്ങൾ
പ്രധാന സ്ഥാപനങ്ങൾ
ബാറിൽ നിന്നും ബിയർ
അവൻ വേറൊന്നും കുടിക്കില്ല
കൊച്ചു കള്ളൻ
കള്ളു ഷാപ്പിൽ നിന്നും ഒരു കുപ്പി കള്ള്
ഞണ്ട് , ആമ , വരാൽ , കരിമീൻ
കപ്പ
കാശു ഞാൻ കൊടുത്തു
ആതിഥേയനാണല്ലോ കാശു കൊടുക്കേണ്ടത്
ചെക്കനു വിവരം ഉണ്ട്
എല്ലാം കഴിഞ്ഞ് രാത്രിയിൽ തിരികെയെത്തി
കിടക്ക വിരിച്ചു കിടന്നു
ലൈറ്റ് അണച്ചു
ഞാൻ അവനു നേരെ തിരഞ്ഞു ഇടത് വശം ചരിഞ്ഞു
അവനോടു ചേർന്നു കിടന്നു
അവൻ മലർന്നു കിടക്കുകയാണ്
ഞാനെൻറെ വലത് തുട അവൻറെ തുടയുടെ മീതെ വെച്ചു
വലതു കൈകൊണ്ടു അവൻറെ കൈലി മേലോട്ടു നീക്കി
അവൻ പറഞ്ഞു :" എനിക്കറിയാമായിരുന്നു "
ഞാൻ പിന്നെന്തിനു മടിക്കണം ?
ഞാനവൻറെ തുണിയെല്ലാം വലിച്ചഴിച്ചു ദൂരെയെറിഞ്ഞു
അവൻറെ ചുണ്ടുകളിൽ തുടങ്ങി
"ശ്ശോ , എന്തോ ആർത്തിയാ ? പട്ടിണിയാരുന്നോ ?"
"ഉം "
"നേരത്തേ വിളിക്കാൻ മേലാരുന്നോ?"
"ഞാനെങ്ങനെ അറിയാനാ ?"
"എന്നിട്ട് എനിക്ക് മനസ്സിലായല്ലോ ?"
"എങ്ങനെ?"
"അതിപ്പോൾ അറിയേണ്ട"
എൻറെ പ്രണയം
ഞാൻ മന്ത്രിച്ചു
അവൻ എൻറെ മനസ്സിൽ നിറഞ്ഞു നിന്നു
ബസ്സിൽ ഓഫീസിലേക്ക് പോകുമ്പോൾ
ദാസിൻറെ ഹോടലിൽ ചായ കുടിക്കുമ്പോൾ
ജ്യോതി കിന്നാരം പറയുമ്പോൾ
ബാർബറ തുറിച്ചു നോക്കുമ്പോൾ
രാഷ്ട്രീയം പറയാൻ സഖാക്കൾ വരുമ്പോൾ
ഞാനവനെ സ്വപ്നം കണ്ടു
ഞാനവനോട് കിന്നരിച്ചു
ഞാൻ ജ്യോതിയെ കണ്ടില്ല
ഞാൻ ജ്യോതിയെ കേട്ടില്ല
ഞാൻ ബാർബറയെ കണ്ടില്ല
ഞാൻ രാഷ്ട്രീയം കേട്ടില്ല
ഞാൻ കണ്ടത് സനിലിനെ മാത്രം
ഞാൻ കേട്ടത് സനിലിനെ മാത്രം
ഞാൻ തൊട്ടത് സനിലിനെ മാത്രം
എൻറെ കിന്നാരം ആദ്യം മണത്തറിഞ്ഞത് സുനീത ആയിരുന്നു
സുനീത മാധവിക്കുട്ടിയോടു അടക്കം പറഞ്ഞു
ചുമ്മാ ഒരു സംശയം
അത് മാധവിക്കുട്ടി ലളിതയോടു പറഞ്ഞു
ലളിത എന്നും എൻറെ ശത്രു ആയിരുന്നു
എന്ത് കൊണ്ടെന്നെ വെറുക്കുന്നു , എന്ന് പറയാൻ
ഒരിക്കലും ലളിതയ്ക്ക് ആയില്ല
ലളിത പത്മിനിയോടു പറഞ്ഞു
"എനിക്ക് നിങ്ങളെ ഇഷ്ടമല്ല ", അതായിരുന്നു
പത്മിനി എന്നെ വെറുക്കാൻ കാരണം
അത്രയും തുറന്നു പറയാൻ പത്മിനി തയ്യാറായി
നന്ദി
മനുഷ്യ ബന്ധങ്ങൾ അങ്ങിനെയാണ്
ചിലർക്ക് ചിലരെ ഇഷ്ടമല്ല
കാരണം ഇഷ്ടമല്ല എന്നത് തന്നെ
വേറെ കാരണങ്ങൾ ഒന്നുമില്ല
ലളിതയും പത്മിനിയും ചേർന്ന് അതങ്ങു കൊഴുപ്പിച്ചു
സനിൽ വിളറി വെളുത്തു
അവൻ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടു കൂടിയില്ല
അവൻ അങ്ങനെയല്ലെങ്കിൽ അയാളോടു കൂട്ടു കൂടേണ്ട
അതല്ലേ , അതിൻറെ ശരി ?, ലളിത പറഞ്ഞു
അതല്ല , അതിൻറെ ശരി , സനിൽ പറഞ്ഞു
അപ്പൊ അതു നിർത്താനുള്ള ഭാവമില്ല ?
ഞങ്ങൾ തമ്മിൽ അങ്ങനെയൊന്നുമില്ല
ഉണ്ടെങ്കിൽ സമ്മതിക്കുമോ?
അപ്പോൾ അതാണ് കാര്യം
ഞങ്ങൾ തമ്മിൽ സൗഹൃദം പാടില്ല
ഞങ്ങൾ തമ്മിൽ കാണാൻ പാടില്ല
ഞങ്ങൾ തമ്മിൽ സംസാരം പാടില്ല
ഒരു ലളിതമ്മ വിചാരിച്ചാൽ
ഒരു പത്മിനി വിചാരിച്ചാൽ
പോകുന്നതാണ് മാനം എങ്കിൽ
ആ മാനം അങ്ങു പോയ്കൊട്ടെന്നു സനിൽ
സനിൽ ആരോട് കൂട്ടുകൂടണമെന്നു
സനിൽ ആരോട് സംസാരിക്കണമെന്ന്
സനിൽ ആരോട് ചിരിക്കണമെന്ന്
സനിൽ തീരുമാനിക്കും
പ്രണയം ഒരു പീഡയായി തീരുന്നത് ഇങ്ങനെയാണ്
അതെ , അവനെയെനിക്ക് ഇഷ്ടമായിരുന്നു
ആ ഇഷ്ടം ഞാനവനോട് പറഞ്ഞിരുന്നില്ല
ആയിരം വർഷങ്ങൾ കഴിഞ്ഞാലും പറയുമായിരുന്നില്ല
ആയിരം വർഷങ്ങൾ ഒരുമിച്ചു താമസിച്ചാലും പറയുമായിരുന്നില്ല
ഒരു പത്മിനിയും ഒരു ലളിതയും ചേർന്ന്
അവനെ സമ്മർദ്ദത്തിലാക്കി
അവനെൻറെ മാറിൽ വന്നു വീണു
അവൻ കരുതിയത് ഞാൻ വലിയ സമ്മർദ്ദത്തിൽ ആണെന്നാണ്
ഒരു ലളിതയ്ക്കും
ഒരു പത്മിനിയ്കും
എന്നെ സമ്മർദ്ദത്തിലാക്കാൻ കഴിയില്ലെന്ന്
അവനറിയില്ലായിരുന്നു
അതുതന്നെയായിരുന്നു
അവരെന്നെ വെറുക്കാൻ കാരണവും
ഒരു പെണ്ണിൻറെ പിന്നാലെ മണപ്പിച്ചു നടക്കാൻ തയ്യാറല്ലാത്തവനെ
ആരാണിഷ്ടപ്പെടുക ?
അവൻറെ വൈവശ്യം കണ്ട്
ഞാനാരാഞ്ഞു
എന്താ സനിൽ ?
അവരു സാറിനെ കുറിച്ച് --
ആര് ?
ലളിത സാറും , പത്മിനി സാറും
എന്തു പറഞ്ഞു ?
അത് സാറ റിയേണ്ട
അടുത്ത ദിവസം പ്രശ്ന പരിഹാരം
നാല് ലാർജ്
ഉച്ച സമയം , ലഞ്ച് ടൈം
ഒരു ചെറിയ കഥാ പ്രസംഗം
വിളറിയ ലളിത
പത്മിനി മേശമേൽ കമഴ്ന്നു കിടന്നു കരഞ്ഞു
കേൾക്കേണ്ടത് കേട്ടില്ലെങ്കിൽ ഇവളുമാർക്ക് ഉറക്കം വരില്ല
കിട്ടാനുള്ളത് കിട്ടാതെ കൊച്ചാളി കഞ്ഞി വെയ്ക്കില്ല
സനിലിനെ നന്നാക്കാനുള്ള ശ്രമം ലളിത പത്മിനിമാർ ഉപേക്ഷിച്ചു
സനിലിനു സന്തോഷം
സാറെങ്ങനെ അറിഞ്ഞു ?
അവൻറെ വിചാരം , അവൻ പറയാതെ ഞാനറിയില്ലെന്നാണോ?
അവൻ പുതിയ ചെക്കൻ
ഞാനെത്ര നാളായി ഇവളുമാരെ കാണുന്നു
അവൻ പറഞ്ഞു : " നന്നായി "
ഒരു വൈകുന്നേരം ഞാനവനെ വിളിച്ചു
" നീ വരുന്നോടാ , എൻറെ കൂടെ ?"
ലളിതയും പത്മിനിയും അടുത്തുണ്ട്
"വരുന്നു " , അവൻറെ മറുപടി
"ചെറുകെ പറയെടാ , അവരു കേൾക്കും "
ലളിതയും പത്മിനിയും മൗനമായി സ്ഥലം വിട്ടു
അവനെൻറെ കൂടെ വന്നു
"അപ്പോൾ ഇന്നു വീട്ടിൽ പോകുന്നില്ലേ ?"
"ഓ, ഇന്നൊരു ദിവസം പോകുന്നില്ല , ഈ നഗരമൊക്കെ
ഒന്നു ചുറ്റി നടന്നു കാണണം "
അങ്ങനെ അന്ന് വൈകുന്നേരം
ഞങ്ങൾ നഗരം ചുറ്റിനടന്നു കണ്ടു
നഗരത്തിലെ പ്രധാന സ്ഥലങ്ങൾ
പ്രധാന സ്ഥാപനങ്ങൾ
ബാറിൽ നിന്നും ബിയർ
അവൻ വേറൊന്നും കുടിക്കില്ല
കൊച്ചു കള്ളൻ
കള്ളു ഷാപ്പിൽ നിന്നും ഒരു കുപ്പി കള്ള്
ഞണ്ട് , ആമ , വരാൽ , കരിമീൻ
കപ്പ
കാശു ഞാൻ കൊടുത്തു
ആതിഥേയനാണല്ലോ കാശു കൊടുക്കേണ്ടത്
ചെക്കനു വിവരം ഉണ്ട്
എല്ലാം കഴിഞ്ഞ് രാത്രിയിൽ തിരികെയെത്തി
കിടക്ക വിരിച്ചു കിടന്നു
ലൈറ്റ് അണച്ചു
ഞാൻ അവനു നേരെ തിരഞ്ഞു ഇടത് വശം ചരിഞ്ഞു
അവനോടു ചേർന്നു കിടന്നു
അവൻ മലർന്നു കിടക്കുകയാണ്
ഞാനെൻറെ വലത് തുട അവൻറെ തുടയുടെ മീതെ വെച്ചു
വലതു കൈകൊണ്ടു അവൻറെ കൈലി മേലോട്ടു നീക്കി
അവൻ പറഞ്ഞു :" എനിക്കറിയാമായിരുന്നു "
ഞാൻ പിന്നെന്തിനു മടിക്കണം ?
ഞാനവൻറെ തുണിയെല്ലാം വലിച്ചഴിച്ചു ദൂരെയെറിഞ്ഞു
അവൻറെ ചുണ്ടുകളിൽ തുടങ്ങി
"ശ്ശോ , എന്തോ ആർത്തിയാ ? പട്ടിണിയാരുന്നോ ?"
"ഉം "
"നേരത്തേ വിളിക്കാൻ മേലാരുന്നോ?"
"ഞാനെങ്ങനെ അറിയാനാ ?"
"എന്നിട്ട് എനിക്ക് മനസ്സിലായല്ലോ ?"
"എങ്ങനെ?"
"അതിപ്പോൾ അറിയേണ്ട"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ