പ്രണയത്തെ ദുഷ്കരമാക്കുന്നത്
മറ്റുള്ളവരുടെ അസൂയയാണ്
വെറുതെ അവർ എതിർക്കുന്നു
വെറുതെ അവർ പുലഭ്യം പറയുന്നു
അൻവർ ഹുസൈൻ
കറുത്ത് ഉരുണ്ടിട്ടായിരുന്നു
അവനെ ഞാൻ സ്നേഹിച്ചു
ഒരു കറുത്ത ചെക്കനെ പ്രേമിക്കുകയോ ?
ഡാ , ചെക്കാ നീ സൂക്ഷിക്കണം
അവൻ മദ്രാസിയാണ്
മദ്രാസികളെ വിശ്വസിക്കരുത്
നിന്നൊടിഷ്ടം കൂടി നിന്റെ വീട്ടിൽ വരും
സഖിയാ ഹുസൈൻ , അവളിലായിരിക്കും
അവൻറെ കണ്ണ്
സുന്ദരിയായ നിൻറെ സഹോദരിയിൽ
നിങ്ങൾ ആ ബംഗാളി മുസ്ലിം ചെക്കനുമായി
അടുപ്പത്തിലാണ് , അല്ലെ ?
അറിയോ , അവർ യഥാർത്ഥത്തിൽ
ബംഗാളികളല്ല ; ബംഗ്ലാദേശികളാണ്
കുടിയേറ്റക്കാർ
അവർ മുസ്ലീമുകൾ ആണ്
വിശ്വസിക്കാൻ കൊള്ളാത്തവർ
നിങ്ങൾ വഴിയിൽ ഒരു പാമ്പിനെയും
ഒരു ബംഗ്ലാ ദേശി മുസ്ലീമിനെയും കണ്ടാൽ
ആദ്യം കൊല്ലേണ്ടത് പാമ്പിനെയല്ല
മനസിലായില്ലേ ?
ഒരു പാമ്പിനെയും ഒരു മദ്രാസിയെയും കണ്ടാൽ
ആദ്യം കൊല്ലേണ്ടത് പാമ്പിനെയല്ല
എന്ന് അൻവറിനോടും പറഞ്ഞിട്ടുണ്ടാവാം
അത് കൊണ്ടാവാം , ഒരിക്കൽ അവൻ
അത്ഭുതത്തോടെ പറഞ്ഞു
നിങ്ങൾ മദ്രാസിയാണെങ്കിലും
നിങ്ങളെ എനിക്ക് വിശ്വാസമാണ്
ആദ്യമൊക്കെ ചെറിയ വായ്പകൾ
പലപ്പോഴും സമയത്തിനു തിരികെ കിട്ടാത്തവ
അതുകൊണ്ട് തന്നെ അൻവർ മുങ്ങി നടന്നു
അവൻ മുങ്ങി നടക്കുകയാണെന്ന് ഞാനറിഞ്ഞില്ല
"അവർ വായ്പ ചോദിച്ചിട്ടുണ്ടോ?"
അന്വേഷണങ്ങൾ
"ഇല്ല "
"എല്ലാരോടും വായ്പ വാങ്ങും ; തിരികെ കൊടുക്കില്ല "
"എന്നോടിത് വരെ ചോദിച്ചിട്ടില്ല "
"നിങ്ങൾ മദ്രാസിയായത് കൊണ്ടാവും
രക്ഷപെട്ടൂന്ന് കരുതിയാൽ മതി
ചോദിച്ചാൽ കൊടുക്കാൻ നിൽക്കേണ്ട
തിരികെ കിട്ടില്ല "
ഹോ , എൻറെ സ്നേഹിതനായ അൻവറിനേക്കാൾ
എന്നോടെന്തൊരു സ്നേഹം !
അൻവറിനെ കാണാത്തതിനാൽ
അവനെ അന്വേഷിച്ചു ചെന്നതായിരുന്നു
സഖീന പണത്തിനായി ബഹളം കൂടുമ്പോഴാണ് ചെന്നത്
അൻവർ അവിടെ ഒരു മൂലയിൽ നിന്നിരുന്നു
നിശ്ശബ്ദനായി
അവൻ എന്നെ കണ്ടു
ആ കണ്ണുകളിൽ ഒരു തുള്ളിക്കണ്ണീർ
ഭീതി
ഞാനും വായ്പ തിരികെ ചോദിക്കാൻ ചെന്നതാണെന്ന്
അവൻ ഭയന്നു
"എത്രയാ?" ഞാൻ ചോദിച്ചു
അവൻ പറഞ്ഞു
ഒരു ചെറിയ തുക
ഇതിനിത്ര ബഹളം വെയ്ക്കുന്നതെന്തിനെന്നു
എനിക്ക് മനസിലായില്ല
ഞാൻ ആ തുക രഹസ്യമായി അവൻറെ കയ്യിലേക്ക് തിരുകി
"കൊടുത്തേക്ക് "
അവൻ സഖീനയുടെ മുന്നിലെക്കിറങ്ങി ചെന്നു
അവർക്ക് നൽകാനുള്ള തുക
ഒന്നും മിണ്ടാതെ കൊടുത്തു
അവർ കണ്ണു തള്ളി അവൻറെ മുഖത്ത് നോക്കി
ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി
അവർ പോയിക്കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു
"വേണ്ടായിരുന്നു "
" ഈ നാണക്കേടോ ?"
"ഒക്കെ പരിചയമായി "
അവൻറെ വാപ്പ വേറെ നിക്കാഹ് കഴിക്കും വരെ
അവർ നല്ല നിലയിലാണ് ജീവിച്ചത്
ഇപ്പോൾ രണ്ടാം ഭാര്യയോടൊപ്പമാണ്
അവർ നല്ല നിലയിൽ ജീവിക്കുന്നു
അൻവർ പഠിക്കാൻ മിടുക്കനായിരുന്നു
ഇപ്പോൾ പഠിക്കാൻ പോകുന്നില്ല
വാപ്പയുടെ വർക്ക്ഷോപ്പിൽ പണിക്ക് പോകുന്നു
കിട്ടുന്ന കൂലികൊണ്ട് ജീവിക്കുന്നു
സഖിയ പരീക്ഷയെഴുതുന്നില്ലെന്നു കേട്ടു
അൻവർ അതെ കുറിച്ച് ഒന്നും പറഞ്ഞില്ല
അവനെ കാണാൻ അവന്റെ വീട്ടിലേക്ക് ചെന്നു
അവനവിടെ ഉണ്ടായിരുന്നില്ല
എക്സാം ഫീസ് അടച്ചില്ലെന്നാണ്
സഖിയ പറഞ്ഞത്
ഫീസിനുള്ള തുക വാങ്ങാൻ അവൾ തയാറായില്ല
വാപ്പയോടു പറയാൻ അൻവർ പോയിട്ടുണ്ടെന്നാണ്
അവൾ പറഞ്ഞത്
തിരികെ വരുമ്പോൾ അൻവർ എതിരെ വരുന്നു
വാപ്പ പണം നൽകിയില്ലെന്നും , നൽകുകയില്ലെന്നും
അൻവർ പറഞ്ഞു
ഞാൻ അവൻറെ കയ്യിൽ പണം നൽകി
"വാപ്പ തന്നതാണെന്ന് പറഞ്ഞാൽ മതി"
അവൻ ആദ്യം വിസമ്മതിച്ചു
പിന്നെ വാങ്ങി
അവൾ ഫീസടച്ചു
അവൻറെ വാപ്പ കലികൊണ്ട് തുള്ളി
അയാളുടെ പണം അൻവർ മോഷ്ടിച്ചു എന്നാണ്
ആരോപണം
തെളിവ് സഖിയ ഫീസ് അടച്ചു എന്നതും
സഖിയ പറഞ്ഞില്ലേ , വാപ്പ കൊടുത്ത പണമാണെന്ന് ?
അൻവർ എൻറെ മുന്നിലിരുന്നു കരഞ്ഞു
എനിക്കറിയാം
നിങ്ങൾക്കിതൊന്നുമല്ല അറിയേണ്ടതെന്നു
അത് ഞങൾക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നു
അതെ, മദ്രാസികൾ ചീത്തയാണ്
പക്ഷെ, അവൻ പറയുന്നു
ഞാൻ നല്ലവനാണെന്ന്
മറ്റുള്ളവരുടെ അസൂയയാണ്
വെറുതെ അവർ എതിർക്കുന്നു
വെറുതെ അവർ പുലഭ്യം പറയുന്നു
അൻവർ ഹുസൈൻ
കറുത്ത് ഉരുണ്ടിട്ടായിരുന്നു
അവനെ ഞാൻ സ്നേഹിച്ചു
ഒരു കറുത്ത ചെക്കനെ പ്രേമിക്കുകയോ ?
ഡാ , ചെക്കാ നീ സൂക്ഷിക്കണം
അവൻ മദ്രാസിയാണ്
മദ്രാസികളെ വിശ്വസിക്കരുത്
നിന്നൊടിഷ്ടം കൂടി നിന്റെ വീട്ടിൽ വരും
സഖിയാ ഹുസൈൻ , അവളിലായിരിക്കും
അവൻറെ കണ്ണ്
സുന്ദരിയായ നിൻറെ സഹോദരിയിൽ
നിങ്ങൾ ആ ബംഗാളി മുസ്ലിം ചെക്കനുമായി
അടുപ്പത്തിലാണ് , അല്ലെ ?
അറിയോ , അവർ യഥാർത്ഥത്തിൽ
ബംഗാളികളല്ല ; ബംഗ്ലാദേശികളാണ്
കുടിയേറ്റക്കാർ
അവർ മുസ്ലീമുകൾ ആണ്
വിശ്വസിക്കാൻ കൊള്ളാത്തവർ
നിങ്ങൾ വഴിയിൽ ഒരു പാമ്പിനെയും
ഒരു ബംഗ്ലാ ദേശി മുസ്ലീമിനെയും കണ്ടാൽ
ആദ്യം കൊല്ലേണ്ടത് പാമ്പിനെയല്ല
മനസിലായില്ലേ ?
ഒരു പാമ്പിനെയും ഒരു മദ്രാസിയെയും കണ്ടാൽ
ആദ്യം കൊല്ലേണ്ടത് പാമ്പിനെയല്ല
എന്ന് അൻവറിനോടും പറഞ്ഞിട്ടുണ്ടാവാം
അത് കൊണ്ടാവാം , ഒരിക്കൽ അവൻ
അത്ഭുതത്തോടെ പറഞ്ഞു
നിങ്ങൾ മദ്രാസിയാണെങ്കിലും
നിങ്ങളെ എനിക്ക് വിശ്വാസമാണ്
ആദ്യമൊക്കെ ചെറിയ വായ്പകൾ
പലപ്പോഴും സമയത്തിനു തിരികെ കിട്ടാത്തവ
അതുകൊണ്ട് തന്നെ അൻവർ മുങ്ങി നടന്നു
അവൻ മുങ്ങി നടക്കുകയാണെന്ന് ഞാനറിഞ്ഞില്ല
"അവർ വായ്പ ചോദിച്ചിട്ടുണ്ടോ?"
അന്വേഷണങ്ങൾ
"ഇല്ല "
"എല്ലാരോടും വായ്പ വാങ്ങും ; തിരികെ കൊടുക്കില്ല "
"എന്നോടിത് വരെ ചോദിച്ചിട്ടില്ല "
"നിങ്ങൾ മദ്രാസിയായത് കൊണ്ടാവും
രക്ഷപെട്ടൂന്ന് കരുതിയാൽ മതി
ചോദിച്ചാൽ കൊടുക്കാൻ നിൽക്കേണ്ട
തിരികെ കിട്ടില്ല "
ഹോ , എൻറെ സ്നേഹിതനായ അൻവറിനേക്കാൾ
എന്നോടെന്തൊരു സ്നേഹം !
അൻവറിനെ കാണാത്തതിനാൽ
അവനെ അന്വേഷിച്ചു ചെന്നതായിരുന്നു
സഖീന പണത്തിനായി ബഹളം കൂടുമ്പോഴാണ് ചെന്നത്
അൻവർ അവിടെ ഒരു മൂലയിൽ നിന്നിരുന്നു
നിശ്ശബ്ദനായി
അവൻ എന്നെ കണ്ടു
ആ കണ്ണുകളിൽ ഒരു തുള്ളിക്കണ്ണീർ
ഭീതി
ഞാനും വായ്പ തിരികെ ചോദിക്കാൻ ചെന്നതാണെന്ന്
അവൻ ഭയന്നു
"എത്രയാ?" ഞാൻ ചോദിച്ചു
അവൻ പറഞ്ഞു
ഒരു ചെറിയ തുക
ഇതിനിത്ര ബഹളം വെയ്ക്കുന്നതെന്തിനെന്നു
എനിക്ക് മനസിലായില്ല
ഞാൻ ആ തുക രഹസ്യമായി അവൻറെ കയ്യിലേക്ക് തിരുകി
"കൊടുത്തേക്ക് "
അവൻ സഖീനയുടെ മുന്നിലെക്കിറങ്ങി ചെന്നു
അവർക്ക് നൽകാനുള്ള തുക
ഒന്നും മിണ്ടാതെ കൊടുത്തു
അവർ കണ്ണു തള്ളി അവൻറെ മുഖത്ത് നോക്കി
ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി
അവർ പോയിക്കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു
"വേണ്ടായിരുന്നു "
" ഈ നാണക്കേടോ ?"
"ഒക്കെ പരിചയമായി "
അവൻറെ വാപ്പ വേറെ നിക്കാഹ് കഴിക്കും വരെ
അവർ നല്ല നിലയിലാണ് ജീവിച്ചത്
ഇപ്പോൾ രണ്ടാം ഭാര്യയോടൊപ്പമാണ്
അവർ നല്ല നിലയിൽ ജീവിക്കുന്നു
അൻവർ പഠിക്കാൻ മിടുക്കനായിരുന്നു
ഇപ്പോൾ പഠിക്കാൻ പോകുന്നില്ല
വാപ്പയുടെ വർക്ക്ഷോപ്പിൽ പണിക്ക് പോകുന്നു
കിട്ടുന്ന കൂലികൊണ്ട് ജീവിക്കുന്നു
സഖിയ പരീക്ഷയെഴുതുന്നില്ലെന്നു കേട്ടു
അൻവർ അതെ കുറിച്ച് ഒന്നും പറഞ്ഞില്ല
അവനെ കാണാൻ അവന്റെ വീട്ടിലേക്ക് ചെന്നു
അവനവിടെ ഉണ്ടായിരുന്നില്ല
എക്സാം ഫീസ് അടച്ചില്ലെന്നാണ്
സഖിയ പറഞ്ഞത്
ഫീസിനുള്ള തുക വാങ്ങാൻ അവൾ തയാറായില്ല
വാപ്പയോടു പറയാൻ അൻവർ പോയിട്ടുണ്ടെന്നാണ്
അവൾ പറഞ്ഞത്
തിരികെ വരുമ്പോൾ അൻവർ എതിരെ വരുന്നു
വാപ്പ പണം നൽകിയില്ലെന്നും , നൽകുകയില്ലെന്നും
അൻവർ പറഞ്ഞു
ഞാൻ അവൻറെ കയ്യിൽ പണം നൽകി
"വാപ്പ തന്നതാണെന്ന് പറഞ്ഞാൽ മതി"
അവൻ ആദ്യം വിസമ്മതിച്ചു
പിന്നെ വാങ്ങി
അവൾ ഫീസടച്ചു
അവൻറെ വാപ്പ കലികൊണ്ട് തുള്ളി
അയാളുടെ പണം അൻവർ മോഷ്ടിച്ചു എന്നാണ്
ആരോപണം
തെളിവ് സഖിയ ഫീസ് അടച്ചു എന്നതും
സഖിയ പറഞ്ഞില്ലേ , വാപ്പ കൊടുത്ത പണമാണെന്ന് ?
അൻവർ എൻറെ മുന്നിലിരുന്നു കരഞ്ഞു
എനിക്കറിയാം
നിങ്ങൾക്കിതൊന്നുമല്ല അറിയേണ്ടതെന്നു
അത് ഞങൾക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നു
അതെ, മദ്രാസികൾ ചീത്തയാണ്
പക്ഷെ, അവൻ പറയുന്നു
ഞാൻ നല്ലവനാണെന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ