അവരെ കുറിച്ച് ഞാനിന്നു പറയാം
1
ജെറിൻ
ഹ , എനിക്കവനോട് അങ്ങനെ ചെയ്യാനായിരുന്നെങ്കിൽ
ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ടായിരുന്നു
ഞാനങ്ങനെയൊന്നും അവനോടു ചെയ്തിരുന്നില്ല
ചെയ്യുന്നതിനെ കുറിച്ച്
ഞാനാലോചിക്കുക പോലും ചെയ്തിരുന്നില്ല
അവൻ എന്റെയടുത്ത് എപ്പോഴും വന്നിരുന്നു
അവൻ വളരെയധികം സമയം എന്നോടൊത്ത് ചിലവഴിച്ചു
ഞങ്ങൾ തമ്മിൽ വളരെ സ്നേഹമായിരുന്നു
അങ്ങനെ സ്നേഹമായിരുന്ന കാലത്ത്
അവൻറെയപ്പൻ വൈദികനെ കൊണ്ടുവന്നു
ഒരു ദിവസം എന്റെയടുത്ത് നിന്നും അവൻ അവന്റെ വീട്ടിൽ എത്തിയപ്പോൾ
വീട്ടിൽ അവൻറെ അപ്പനോടൊപ്പം വൈദികൻ ഉണ്ട്
അവൻ ചെന്നയുടനെ വൈദികൻ അവനെ പിടികൂടി
അവനോടു സാത്താനെ കുറിച്ചും
ദൈവത്തിൻറെ മഹത്വത്തെ കുറിച്ചും ബോധിപ്പിച്ചു
അവനെ കുമ്പസരിപ്പിക്കാൻ തുടങ്ങി
കുമ്പസാരം വന്നു വന്ന്
ഞാനും അവനുമായുള്ള ബന്ധത്തെ കുറിച്ചായി
അവന്റെ ലൈംഗിക അനുഭവങ്ങളെ കുറിച്ചായി
അവൻ കുമ്പസാരിക്കണം
ഞാനും അവനുമായുള്ള ബന്ധത്തെ കുറിച്ച്
അവൻ കുമ്പസാരിക്കണം
അവൻറെ ലൈംഗിക അനുഭവങ്ങളെ കുറിച്ച്
അവൻറെയപ്പൻ അവിടെനിന്നും എഴുന്നെറ്റു പോയി
അടുത്ത ദിവസം
അവൻ കുമ്പസാരിച്ചു
വൈദികനു മുന്നിലല്ല
എന്നോടു കുമ്പസാരിച്ചു
"ശ്ശെ ശ്ശെ " , അവൻ പറഞ്ഞു കൊണ്ടിരുന്നു
"അയാള് എന്തൊക്കെയാ ചോദിച്ചത് "
അയാള് എന്തൊക്കെയാണ് ചോദിച്ചതെന്ന്
അവനെന്നോട് പറഞ്ഞു
ഞാൻ ചോദിക്കാതെ തന്നെ
അവൻറെ അപ്പൻറെ പെരുമാറ്റം അവനിഷ്ടമായില്ല
അതും അവനെന്നോട് പറഞ്ഞു
ഞാൻ അവന്റെ കണ്ണുകളിൽ നോക്കി
അവന്റെ ചുണ്ടുകളിൽ നോക്കി
അവൻറെ കവിളുകളിൽ നോക്കി
അവന്റെ നാസികയിൽ നോക്കി
അവൻറെ മാറിൽ നോക്കി
അവനെ കൊള്ളാമെന്നു കണ്ടു
"ഉം , അയാൾക്ക് സംശയം തോന്നും
കാരണം നീ അത്രയ്ക്ക് നല്ല ചരക്കാ "
ഞാൻ പറഞ്ഞു
അവൻ എന്നെ നോക്കി ചിരിച്ചു
ഞാൻ പറഞ്ഞു
"നീ ചിരിക്കേണ്ട, അടുത്ത പ്രാവശ്യം
അയാൾ ചോദിക്കുമ്പോൾ പറയാനേറെ കാര്യങ്ങൾ
ഞാൻ നിനക്ക് സമ്മാനിക്കാൻ പോകുകയാണ് "
"ഞാൻ പറഞ്ഞില്ലെങ്കിലോ ?" , അവൻ ചോദിച്ചു
അയാൾ വീണ്ടും വന്നില്ല
ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ സംശയവുമായി
അവനെ കുമ്പസാരിപ്പിക്കാൻ
അയാൾ പിന്നെ വന്നില്ല
1
ജെറിൻ
ഹ , എനിക്കവനോട് അങ്ങനെ ചെയ്യാനായിരുന്നെങ്കിൽ
ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ടായിരുന്നു
ഞാനങ്ങനെയൊന്നും അവനോടു ചെയ്തിരുന്നില്ല
ചെയ്യുന്നതിനെ കുറിച്ച്
ഞാനാലോചിക്കുക പോലും ചെയ്തിരുന്നില്ല
അവൻ എന്റെയടുത്ത് എപ്പോഴും വന്നിരുന്നു
അവൻ വളരെയധികം സമയം എന്നോടൊത്ത് ചിലവഴിച്ചു
ഞങ്ങൾ തമ്മിൽ വളരെ സ്നേഹമായിരുന്നു
അങ്ങനെ സ്നേഹമായിരുന്ന കാലത്ത്
അവൻറെയപ്പൻ വൈദികനെ കൊണ്ടുവന്നു
ഒരു ദിവസം എന്റെയടുത്ത് നിന്നും അവൻ അവന്റെ വീട്ടിൽ എത്തിയപ്പോൾ
വീട്ടിൽ അവൻറെ അപ്പനോടൊപ്പം വൈദികൻ ഉണ്ട്
അവൻ ചെന്നയുടനെ വൈദികൻ അവനെ പിടികൂടി
അവനോടു സാത്താനെ കുറിച്ചും
ദൈവത്തിൻറെ മഹത്വത്തെ കുറിച്ചും ബോധിപ്പിച്ചു
അവനെ കുമ്പസരിപ്പിക്കാൻ തുടങ്ങി
കുമ്പസാരം വന്നു വന്ന്
ഞാനും അവനുമായുള്ള ബന്ധത്തെ കുറിച്ചായി
അവന്റെ ലൈംഗിക അനുഭവങ്ങളെ കുറിച്ചായി
അവൻ കുമ്പസാരിക്കണം
ഞാനും അവനുമായുള്ള ബന്ധത്തെ കുറിച്ച്
അവൻ കുമ്പസാരിക്കണം
അവൻറെ ലൈംഗിക അനുഭവങ്ങളെ കുറിച്ച്
അവൻറെയപ്പൻ അവിടെനിന്നും എഴുന്നെറ്റു പോയി
അടുത്ത ദിവസം
അവൻ കുമ്പസാരിച്ചു
വൈദികനു മുന്നിലല്ല
എന്നോടു കുമ്പസാരിച്ചു
"ശ്ശെ ശ്ശെ " , അവൻ പറഞ്ഞു കൊണ്ടിരുന്നു
"അയാള് എന്തൊക്കെയാ ചോദിച്ചത് "
അയാള് എന്തൊക്കെയാണ് ചോദിച്ചതെന്ന്
അവനെന്നോട് പറഞ്ഞു
ഞാൻ ചോദിക്കാതെ തന്നെ
അവൻറെ അപ്പൻറെ പെരുമാറ്റം അവനിഷ്ടമായില്ല
അതും അവനെന്നോട് പറഞ്ഞു
ഞാൻ അവന്റെ കണ്ണുകളിൽ നോക്കി
അവന്റെ ചുണ്ടുകളിൽ നോക്കി
അവൻറെ കവിളുകളിൽ നോക്കി
അവന്റെ നാസികയിൽ നോക്കി
അവൻറെ മാറിൽ നോക്കി
അവനെ കൊള്ളാമെന്നു കണ്ടു
"ഉം , അയാൾക്ക് സംശയം തോന്നും
കാരണം നീ അത്രയ്ക്ക് നല്ല ചരക്കാ "
ഞാൻ പറഞ്ഞു
അവൻ എന്നെ നോക്കി ചിരിച്ചു
ഞാൻ പറഞ്ഞു
"നീ ചിരിക്കേണ്ട, അടുത്ത പ്രാവശ്യം
അയാൾ ചോദിക്കുമ്പോൾ പറയാനേറെ കാര്യങ്ങൾ
ഞാൻ നിനക്ക് സമ്മാനിക്കാൻ പോകുകയാണ് "
"ഞാൻ പറഞ്ഞില്ലെങ്കിലോ ?" , അവൻ ചോദിച്ചു
അയാൾ വീണ്ടും വന്നില്ല
ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ സംശയവുമായി
അവനെ കുമ്പസാരിപ്പിക്കാൻ
അയാൾ പിന്നെ വന്നില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ