2015, ജൂലൈ 6, തിങ്കളാഴ്‌ച

പ്രണയം

പ്രണയം 
അവനാണെൻ പ്രണയം 
ഈ ചാറ്റൽ മഴയിൽ 
പ്രണയം ഉണരുന്നു 
ഈ ചെറു തണുപ്പിൽ 
പ്രണയം ഉധൃതമാകുന്നു 
ഞരമ്പുകൾ ഉണരുന്നു 
അവൻറെ ശരീരത്തിൻ ഗന്ധം 
ഉന്മാദമുണർത്തുന്നു 
എൻറെ സ്പർശത്തിൽ 
അവനുണരുന്നു 
അവനെന്നോട് അടുത്ത് കിടക്കുന്നു 
അവനെന്നെ പ്രതീക്ഷിക്കുന്നു 
എന്റെ ചുണ്ടുകൾ അവനെ തേടുന്നു 
അവനെൻറെ കരവലയത്തിലേക്ക് അമരുന്നു 
അവനെൻറെ മാറിലെക്കൊട്ടികിടന്നുകൊണ്ട് 
മന്ത്രിക്കുന്നു 
തണുക്കുന്നു 
നിൻറെ തണുപ്പ്‌ ഞാൻ മാറ്റിത്തരാം 
അവൻ ചിരിക്കുന്നു 
അവനെൻറെതാണ് ; എൻറെത് മാത്രം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ