2015, ജൂലൈ 9, വ്യാഴാഴ്‌ച

അവൻ

ഈ സായാഹ്നത്തിൽ പ്രണയം അന്ധമായിരുന്നു 
അത് ഞരങ്ങുകയും കുറുകുകയും ചെയ്തു 
ഞങ്ങൾ പരസ്പരം ഇറുകെ പുണർന്നു 
പിന്നെ അയഞ്ഞു പോയ ശരീരങ്ങൾ നിദ്രയെ പുൽകി 


ഞാനിത് നിങ്ങളെ ഭ്രാമിപ്പിക്കാനായി എഴുതുന്ന കഥയല്ല 
കഥകൾ ഒരിക്കലും ജീവിതമാകുന്നില്ല 
ജീവിതത്തെ കഥയായും കാണരുത് 
എൻറെ ദുഃഖം ഇനി ഞാനവനെ കാണില്ല എന്നതാണ് 
അവൻ കൊറിയയിൽ നിന്നും വന്നു 
വെറുമൊരു സഞ്ചാരി 
സഞ്ചാരികൾ വരും പോകും 
അവർ ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല 
എങ്കിലുമവൻ കുറുകി 
"എന്നിലഗ്നിയായി പടരു 
  ഞാനതിൽ വെന്തുരുകട്ടെ "



അവൻ പോകാനായി എഴുന്നേൽക്കുമ്പോൾ പുഞ്ചിരിച്ചു 
"നിങ്ങൾ കാമശാസ്ത്രത്തിൻറെ നാട്ടിലെ ആളുകൾ 
 നിങ്ങൾ കറമ്പന്മാർ 
 സമ്മതിച്ചു തരണം നിങ്ങളെ "
അവനത്രയെയുള്ളൂ 
ഒരു നിമിഷത്തിന്റെ സുഖം 
ഒരു നിമിഷത്തിന്റെ ഭോഗം 
കൊൽകൊത്തയിൽ നിന്നും അവൻ സന്ദേശ് കഴിക്കുന്നു 
കേരളത്തിൽ നിന്നും മസാല ദോശയും 
പൂനയിൽ നിന്നും , ദില്ലിയിൽ നിന്നും 
അവൻ അവിടെ കിട്ടുന്നത് കഴിക്കും 
അവനോന്നിനോടും ഇഷ്ടമില്ല 
അവൻ കേരളത്തിൽ സന്ദേശ് അന്വേഷിക്കില്ല 
പൂനയിൽ മസാല ദോശ അന്വേഷിക്കില്ല 
കടപ്പുറത്ത് വെച്ചു കണ്ടു 
ഇന്ത്യൻ കോഫീ ഹൌസിൽ നിന്നും കോഫീ കഴിച്ചു 
നഗരത്തിലെ നിരത്തുകളിലൂടെ അലഞ്ഞു 
രമണൻറെ കള്ളുഷാപ്പിൽ നിന്നും കള്ളും കപ്പയും ബീഫും കഴിച്ചു 
ബീഫ് കറിയുടെ എരിവിൽ അവൻ ഉരുകി വിയർപ്പായി ഒഴുകി 
ഊഫ് ! അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി 
എന്നോടൊപ്പം വന്ന് 
പഞ്ചസാര മുഴുവൻ വാരി വായിലിട്ടു 
എരിവോന്നടങ്ങിയപ്പോൾ വീണ്ടും നടന്നു 
ക്ഷേത്രങ്ങൾ കാണാൻ 
ഞാനവനെയും കൊണ്ട് ക്ഷേത്ര നടയിൽ പോയി നിന്നു 
"ഫോട്ടോ എടുക്കരുത് ", ഞാൻ പറഞ്ഞിരുന്നു 
അവൻ ക്യാമറ എടുത്തതെയില്ല 
പെൻ ക്യാം കൊണ്ട് വീഡിയോ എടുത്തതേയുള്ളൂ 
ക്ഷേത്രത്തിൻറെ പിന്നിലെ കാവിൽ 
നാഗ പ്രതിമകളുടെ ചിത്രം പകർത്തുമ്പോൾ 
ഞാനവൻറെ അരയിൽ കയ്യിട്ടു ചേർത്ത് പിടിച്ചു 
അവൻ തിരിഞ്ഞെന്നെ നോക്കി 
അവൻ ചിരിച്ചു ; ഞാനും 
ഞങ്ങൾ അവന്റെ ഹോട്ടൽ മുറിയിലേക്ക് പോയി 
"ഹൌ യൂ ഡൂ ഇറ്റ്‌ , ലെറ്റ്‌ മി സീ "
അവൻ തുണിയഴിച്ച് കിടക്കയിൽ കിടന്നു 
ഇന്ത്യാക്കാർ എങ്ങനെയാണ് സെക്സിൽ ഏർപ്പെടുന്നതെന്നു 
കാണാൻ , അനുഭവിക്കാൻ, മനസ്സിലാക്കാൻ 
ഞാൻ അവനെ തിന്നുകയും കുടിക്കുകയും ചെയ്തപ്പോൾ 
അവനിൽ പ്രണയം ഉണ്ടായിരുന്നു 
അവനിൽ ഉദ്വിഗ്നതയും ആവേശവും ഉണ്ടായിരുന്നു 
നല്ലൊരു മോഹിപ്പിക്കുന്ന കളിപ്പാട്ടമായി 
സുന്ദരിയായ ഒരു പെണ്ണായി 
അവൻ ഒരു പെണ്ണു തന്നെയായിരുന്നു 
സുന്ദരിയായ ഒരു പെണ്ണായി 
അവൻ കിടന്നു 
ഞരങ്ങി 
കുറുകി 
മോഹിപ്പിച്ചു 
ചൂടുപിടിപ്പിച്ചു 
അവസാനം അവനിൽ  സ്കലിച്ചപ്പോൾ 
അവനെ ഇറുകെ പുണർന്നപ്പോൾ 
അവൻ മരച്ചു 
ഒരു ജഡമായി കിടന്നു 
അവന്റെ കണ്ണിൽ തിളങ്ങിയ പ്രണയം അണഞ്ഞു 


"നാളെ രാവിലെ ഞാൻ പോകും " എന്നു പറയുമ്പോൾ 
ഒരു പക്ഷെ അവൻ മനസ്സിൽ പറഞ്ഞത് 
ജസ്റ്റ് അനതർ  സക്കർ , എന്നാവാം 


അവൻ എന്ത് കരുതിയാലും 
ഒരിക്കലും മറക്കില്ലാത്ത 
സുന്ദര നിമിഷങ്ങളാണ് 
അവൻ എനിക്ക് നൽകിയത്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ