2015, ജൂലൈ 17, വെള്ളിയാഴ്‌ച

തമാശ

പ്രണയത്തിൻറെ ഒരു പുതു സന്ധിയിലാണ് ഞാൻ 
പ്രണയം ഭ്രാന്തായി മാറുമ്പോൾ 
അവനോടൊപ്പം എനിക്ക് ശയിക്കണം 
അവൻറെ ശരീരത്തിൻറെ ഗന്ധമറിഞ്ഞ്   
അവൻറെ ശരീരത്തിൻറെ രുചിയറിഞ്ഞ്‌ 
അവൻറെ  ശരീരത്തിൻറെ ചൂടറിഞ്ഞ് 
അവൻറെ ശരീരത്തിൻറെ  സ്നിഗ്ദ്ധത അറിഞ്ഞ് 
അവൻറെ ശരീരത്തിൻറെ ആകാരം അറിഞ്ഞ് 
അവൻറെ ശരീരത്തിൻറെ വളവും തിരിയും അറിഞ്ഞ് 
അവൻറെ  ശരീരത്തിന്റെ ഉയർച്ച താഴ്ചകൾ അറിഞ്ഞ് 
അവൻറെ  ശരീരത്തിലൂടെ ഇഴഞ്ഞ്‌ 
അവന്റെ ശരീരത്തിലൂടെ സഞ്ചരിച്ച് 
സ്വർഗ കവാടങ്ങൾ തള്ളിത്തുറന്ന് 
ഞാനവനെ എൻറെതാക്കും 


അവൻ കിടക്കയിൽ കിടക്കുകയാണ് 
ഡ്രസ് മാറണമെന്ന് 
അവനറിയില്ലേ?  
ഇനി ഞാൻ വേണം ഡ്രസ് അഴിച്ചു കളയാൻ 
ഓരോ രാത്രിയിലും 
അവനീ തമാശ തുടരുന്നു 
              

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ