2015, ജൂലൈ 2, വ്യാഴാഴ്‌ച

സാബ്

"സാബ് "
ഞാൻ തിരഞ്ഞു നോക്കി 
ഒരിക്കലും കാണില്ലെന്ന് കരുതിയ ബംഗാളി 
ഒരു രാത്രിയിൽ 
ബ്രാണ്ടിയുടെ ബലത്തിൽ 
പീഡനത്തിനിരയായ 
ബംഗാളി 
അവൻറെ കണ്ണുകളിൽ തിളക്കം 
"ഇവിടെയാണോ താമസം?"
"ജസ്റ്റ് മൂന്നു വീട് അപ്പുറത്താണ് ഞങ്ങൾ താമസിക്കുന്നത് "
ആ രാത്രി ഞാൻ കരുതിയത് 
ഇനിയൊരിക്കലും ഞങ്ങൾ കണ്ടു മുട്ടില്ലെന്നാണ് 
അവനിതാ , എൻറെ മുന്നിൽ 
തിളങ്ങുന്ന കണ്ണുകളുമായി നിൽക്കുന്നു 
ജസ്റ്റ് മൂന്നു വീട് അപ്പുറത്തായിരുന്നു 
അവൻ ഇക്കാലമത്രയും താമസിച്ചിരുന്നത് !



ആ രാത്രി എൻറെ  ഓർമ്മയിലൂടെ കടന്നു പോയി
കള്ളും റമ്മും ചേർന്നൊരുക്കിയ കോക്ക് ടെയിൽ ലഹരിയുടെ ഉന്മാദം 
മനപ്പൂർവ്വം അവനെ കുടിപ്പിച്ചു ലഹരിയിൽ ആഴ്ത്തുകയായിരുന്നു 
ഞാൻ നടത്താൻ പോകുന്ന പീഡനത്തിനു എതിർപ്പുണ്ടാകാതിരിക്കാൻ 
പീഡനത്തിൻറെ വേദന അവനപ്പോൾ അനുഭവപ്പെടാതിരിക്കാൻ 
ലഹരിയിൽ പീഡന പർവ്വം കഴിഞ്ഞ് 
ഉറങ്ങിയുനരുമ്പോൾ 
വേദന അനുഭവപ്പെട്ടു തുടങ്ങുമ്പോൾ 
ഞാനുണ്ടാവില്ല , അടുത്ത് 
അജ്ഞാതനായ മലയാളിയെ 
പീഡാനുഭവത്തിൽ ഓർത്തെടുക്കാൻ കഴിയാതെ 
അവൻ വേദനയനുഭവിക്കുന്നത്  
എൻറെ പ്ലാനിങ്ങിൽ ഉൾപ്പെട്ടിരുന്നു 
അവനിൽ വെറുപ്പല്ലാതെ എനിക്കൊന്നും അവകാശപ്പെടാനില്ലെന്ന് 
എനിക്കറിയാമായിരുന്നു 
അതേ , അവൻ തന്നെ 
ജസ്റ്റ് മൂന്നു വീടുകൾക്കപ്പുറത്ത്
തിളങ്ങുന്ന കണ്ണുകളുമായി അവൻ തന്നെ 
അവൻറെ ചുണ്ടുകളിൽ സ്നേഹ പുഞ്ചിരി 
അവൻറെ കണ്ണുകളിൽ സ്നേഹം 
ഞാൻ അവനടുത്തെക്ക് ചെന്നു 
സ്നേഹത്തോടെ കൂട്ടിക്കൊണ്ടു വന്നു 
ചായ കൂട്ടി 
പ്രഭാത ഭക്ഷണം നൽകി 
വേണ്ടെന്നു പറഞ്ഞെങ്കിലും നിർബന്ധിച്ചപ്പോൾ കഴിച്ചു 
ചായ കുടിച്ചു 
നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു സുഹൃത്തിനെ 
തിരികെ ലഭിച്ച സന്തോഷം അവൻറെ കണ്ണുകളിൽ 
അവനു പോകണം , ധൃതിയുണ്ട് 
പണിസ്ഥലത്തെക്ക് പോകുകയാണവൻ 
വൈകിട്ട് വരാമെന്നവൻ പ്രോമിസ് ചെയ്തിട്ടാണ് 
അവൻ പോയത് 
അവന് അന്നു വേദനിച്ചുവോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു 
ചോദിച്ചില്ല 
അവൻ അകന്നകന്നു പോകുന്നതും നോക്കി ഞാൻ നിന്നു 



നാം ഒരുത്തരെയും നോവിക്കരുത് 
ഒരുത്തരെയും വേദനിപ്പിക്കരുത് 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ