2015, ജൂലൈ 13, തിങ്കളാഴ്‌ച

സ്വവർഗ രതി 1 കൊമ്പൻ ,പിടി , മോഴ

ചില ആളുകൾ നിങ്ങളെ സ്നേഹിക്കാതെ തന്നെ നിങ്ങളുമായി ലൈംഗിക ബന്ധം പുലർത്താം 
എന്നാൽ ചിലരാകട്ടെ , ശാരീരിക ബന്ധത്തോടൊപ്പം വൈകാരിക ബന്ധവും പുലർത്താം . ഇത് ചിലപ്പോൾ സ്വവർഗ രതിയുടെ ശീലങ്ങൾക്കപ്പുറം , ഇണയെ അസ്വസ്ഥമാക്കുന്ന തരത്തിൽ , ബന്ധങ്ങളെ കലുഷമാക്കുന്ന രീതിയിൽ മാറിയേക്കാം 


നിങ്ങൾക്കറിയാമല്ലോ , ചിലർക്ക് അവരുടെ കാമുകിമാർ മറ്റാരോടെങ്കിലും സംസാരിക്കുന്നത് പോലും സഹിക്കില്ല എന്ന് . ചില ആളുകൾ തങ്ങളുടെ ഇണയോട് അതേ മനോഭാവം പുലർത്താറുണ്ട് . അങ്ങനെയുള്ളവർ സ്വ ജീവിതം മാത്രമല്ല , ഇണയുടെ ജീവിതവും ദുരിതമയമാക്കുന്നു.


സ്വവര്ഗ രതിയിൽ പ്രധാന പെട്ട ചില സംഗതികൾ ഉണ്ട്. നിങ്ങളുടെ ലൈംഗിക അഭിവാഞ്ചകൾ അടിസ്ഥാനമാക്കി , നിങ്ങളെ വർഗീകരിക്കുന്നു . തന്റെ ഇണയെ തന്റെ ഭോഗവസ്തുവായി കാണുന്നയാളെ  നാം ടോപ്‌ ( കൊമ്പൻ   ) എന്നു പറയുന്നു . ഒരു ഭർത്താവിനെ പോലെയാവും അവരുടെ പെരുമാറ്റം . അവരാവും എല്ലാം ചെയ്യുക . നേരെ മറിച്ച് , ഇണയ്ക്ക് തന്റെ ശരീരം നല്കുന്നയാളെ ബോട്ടം ( പിടി   ) എന്നു പറയുന്നു .ഇവർ ഒരു സ്ത്രീയുടെ ഭാഗം പൂർത്തിയാക്കുന്നു . ഇനി ചിലരുണ്ട്. ഞാൻ സമ്മതിക്കാം , പക്ഷെ എനിക്കും ചെയ്യാൻ സമ്മതിക്കണം . ഇവരെ വേഴ്സട്ടയിൽ ( മോഴ  ) എന്ന് പറയുന്നു .ആദ്യം ഒരു റോൾ . അത് കഴിഞ്ഞാൽ റോൾ മാറുകയായി.


പ്രധാന സംഗതി , നിങ്ങൾ ഒരു സ്വവർഗ ബന്ധത്തിൽ എര്പ്പെടുന്നതിനു മുൻപ് തന്നെ പരസ്പരം മനസ്സിലാക്കുക എന്നതാണ്. ഒരു ഭ്രാന്തനോടൊപ്പം കഴിയാൻ നിങ്ങൾ ആഗ്രഹിക്കാത്തിടത്തോളം , വളരെ കരുതലോടെ വേണം ഇണയെ തിരഞ്ഞെടുക്കേണ്ടത്.


വഴിയെ പോകുന്ന വയ്യാവേലി എടുത്തു തോളത്ത് വെയ്ക്കരുത്.




സുനിൽ പൂനയിലേക്ക് പോയി. ആ യാത്രയ്ക് ഒരുദ്ദെശമേ ഉണ്ടായിരുന്നുള്ളൂ. പൂനയിൽ ചെല്ലുക. റൂം എടുക്കുക. പ്ലാനെറ്റ് റോമിയോ എന്നാ സൈറ്റിൽ നിന്നും ഒരാളെ കണ്ടെത്തുക. ഒരു രാത്രി സുഖിക്കുക.അക്കാലത്ത് മാസം ഇരുപതിനായിരം രൂപ ശംബളം പറ്റുന്ന ഒരു സോഫ്റ്റ്‌ വേർ എങ്ങിനീയർ ആയിരുന്നു സുനിൽ .    സുനിൽ  റൂം എടുത്തു. പ്ലാനെറ്റ് റോമിയോ വില നിന്നും ഒരാളെ കണ്ടെത്തി. രാത്രിയിലാണ്. ക്ഷണിച്ചു. അയാൾ  എത്തി. സുനിലിനു കാര്യങ്ങളൊന്നും അറിയില്ലായിരുന്നു , ആദ്യ അനുഭവം . വഴുവഴുപ്പുണ്ടാക്കുന്ന യാതൊന്നും കരുതിയിരുന്നില്ല. വന്നയാളും കൊണ്ടുവന്നില്ല. അയാൾ ഷേവിംഗ് ക്രീം എടുത്ത് സുനിലിന്റെ ഗുദത്തിൽ പ്രയോഗിച്ചു. അത് അലർജിയുണ്ടാക്കി. വല്ലാത്ത ചൊറിച്ചിൽ. അയാൾ സുനിലിന്റെ പരാതികൾ ഒന്നും ശ്രദ്ധിച്ചില്ല. സുനിലിനു വല്ലാതെ വേദനിക്കുകയും പൊട്ടി രക്തം ഒഴുകുകയും ചെയ്തു. അതിനും പുറമേ , സുനിലിനു കക്കൂസിലെക്കും തിരിച്ചും ഓടേണ്ടി വന്നു. കക്കൂസിൽ നിന്നും വന്ന സുനിൽ കാണുന്നതു അയാൾ തന്റെ പെട്ടി പരിശോധിക്കുന്നതാണ്. അയാൾ അഡ്രസ് ബുക്കും  പണവും കൈക്കലാക്കി. എതിര്ത്ത സുനിലിനെ അടിച്ചും തൊഴിച്ചും താഴെയിട്ടിട്ട് അയാൾ സ്ഥലം വിട്ടു. സുനിലിനു തിരികെ പോകാൻ വീട്ടിൽ  നിന്നും പണം വരുത്തേണ്ടി വന്നു. അയാൾ കൂടുതൽ പണം ആവശ്യപ്പെട്ടു. നൽകിയില്ലെങ്കിൽ അനുഭവിക്കും എന്ന് ഭീഷണി പെടുത്തി. സുനിൽ വഴങ്ങിയില്ല.തിരികെ ജോലി സ്ഥലത്ത് ചെന്നപ്പോൾ അയാൾ ഓഫീസിലേക്ക് വിളിച്ച് എന്തൊക്കെയോ പറഞ്ഞിരിക്കുന്നു.ഫലം , സുനിലിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.



വഴിയെ പോകുന്ന വയ്യാവേലി എടുത്തു തോളത്തിടരുത് .


തീർച്ചയായും ഓണ്‍ ലൈൻ ബന്ധങ്ങൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. നിങ്ങൾ ഇടപെടുന്നത് ഒരു ക്രിമിനലിനോടാകാൻ വളരെ സാധ്യത ഉണ്ട്. അയാൾ തരുന്ന ഫോട്ടോ അയാളുടെതാകണം എന്നില്ല. ആകെ വിശ്വാസത്തിലെടുക്കാവുന്നത്   മൊബയിൽ നമ്പർ മാത്രമാണ്. ആദ്യ കൂടിക്കാഴ്ചയിൽ ലൈംഗിക ബന്ധത്തിനു തയ്യാരാകാതിരിക്കുക. ആദ്യ കൂടിക്കാഴ്ച പൊതു സ്ഥലത്ത് വെചായിരിക്കുക. ആദ്യ കൂടിക്കാഴ്ച രഹസ്യ സ്ഥലങ്ങൾ , ഹോട്ടൽ മുറികൾ , കാർ , അയാളുടെ ഇടങ്ങൾ , എന്നിവിടങ്ങളിൽ വേണ്ട. അതെപ്പോഴും ഒരു പൊതു ഇടമായിരിക്കണം. നിങ്ങൾക്ക് സുരക്ഷിതത്വം ഉള്ള ഇടം. നിങ്ങളെ ഭീഷണിപ്പെടുത്താനോ , നിങ്ങളോട് ബലപ്രയൊഗത്തിനൊ സാധ്യത ഇല്ലാത്ത ഒരിടം. ബസ് സ്റ്റാന്റ് , റെയിൽവേ സ്റ്റെഷൻ , തിയേറ്റർ എന്നിവിടങ്ങളിൽ . അങ്ങനെ രണ്ടു മൂന്നു തവണ കണ്ടു സംസാരിച്ചു സൗഹൃദം ഉറപ്പിച്ച ശേഷമേ അയാളുമായി ഒരു ബന്ധത്തിനു തയ്യാറാകാവൂ . അയാൾ നല്ലവൻ ആണെങ്കിൽ അയാൾ ഒരു കാര്യത്തിലും നിർബന്ധം പിടിക്കില്ല. നിങ്ങളോട് അയാൾ സഹകരിക്കും. അതിനു തയ്യാറില്ലാത്ത ആളിനെ മറന്നേക്കുക.



ജേകബ് ഒരു സർക്കാർ ഓഫീസിലെ ശിപായി ആയിരുന്നു. ജേകബ് തെരുവിൽ ഒരാളുമായി പരിചയപ്പെട്ടു. ഒരുമിച്ചു മദ്യപിച്ചു. "കാര്യം നടത്താൻ" സൗകര്യം ഉണ്ടെന്നു അയാൾ പറഞ്ഞപ്പോൾ , ജേകബ് അയാളോടൊപ്പം പോയി. വഴിയിൽ വെച്ച്  പണവും സ്വർണ്ണ മാലയും മോതിരങ്ങളും ഉടുതുണിയും അയാൾ കൈക്കലാക്കി. മർദിച്ചു . എന്നിട്ട് സ്ഥലം വിട്ടു.


(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ