2017, ജനുവരി 10, ചൊവ്വാഴ്ച

എനിക്ക് വിശക്കുന്നു

എനിക്ക് വിശക്കുന്നു 
ഇതൊരു വലിയ ശല്ല്യമാണ് 
ഞായറാഴ്ച സ്കൂൾ വേണ്ടെന്നു വെച്ചവൻ 
ദ്രോഹിയാണ് 
അനന്തു അവന്റെ വീട്ടില് പോയിരിക്കുന്നു 
എന്താ അവനു എല്ലാ ഞായറാഴ്ചയും 
വീട്ടില് പോയിട്ട്?
പാല് കുടിക്കണോ?
ദേഷ്യം വരുന്നു 



അവൻ വെള്ളിയാഴ്ച വൈകിട്ട് പൊയ്ക്കളയും 
പിന്നീട് തിങ്കളാഴ്ചയെ തിരികെ വരൂ 
എനിക്ക് അവനെ ഇഷ്ടമാണ് 
അവനെ എനിക്ക് എന്റെയടുത്ത് വേണം 
തിങ്കൾ  മുതൽ വെള്ളി വരെ 
അവൻ കോളേജിൽ ആയിരിക്കും, പകൽ 
തിങ്കള മുതൽ ശനീ വരെ ഞാനും പകൽ  ഇല്ല 
അവൻ വെള്ളിയാഴ്ച വൈകിട്ട് പോയി 
ശനിയാഴ്ച വൈകിട്ട് വന്നാൽ  എന്താ 
പകല ഒന്നും നടക്കില്ല 
വേണ്ട 
കണ്ടുകൊണ്ടിരിക്കാമല്ലോ 
സംസാരിച്ചുകൊണ്ടിരിക്കാമല്ലോ 
അതും ഒരു സുഖമല്ലേ 
അതൊന്നും പറഞ്ഞാൽ 
അവൻ കേട്ട ഭാവം കാണിക്കില്ല 
മണ്ടേ നൈറ്റ് റ്റു തേസ്ഡേ നൈറ്റ് വരെ ഒന്നിച്ചല്ലേ 
അത് മതി എന്ന് അവൻ 
എന്തോന്ന്!
ചില ദിവസങ്ങളിൽ അവൻ എഴുതാനിരിക്കും 
ഉറക്കമില്ല 
ചില ദിവസങ്ങളിൽ പുസ്തകവും വായിച്ചിരിക്കും 
പഠിക്കാൻ ഏറെയുണ്ടെന്ന് പറയും 
എഴുതാൻ ഏറെയുണ്ടെന്ന് പറയും 
ഒന്നും ചെയ്യാനില്ലെങ്കിൽ അവൻ കിടന്നുറങ്ങും 
ഉറങ്ങുന്നുമില്ലെങ്കിൽ 
അവനു തല വേദനയാനെന്നു പറയും 
പിന്നെ 
പറയുമ്പോൾ എല്ലാം പറയണമല്ലോ 
ചില ദിവസങ്ങളിൽ 
അവന്റെ മനമലിയും 
അവനെന്റെ ശരീരത്തോട് ചേർന്ന് കിടക്കും 
എന്റെ എല്ലാ അതിക്രമങ്ങളും 
അറിയാമല്ലോ , പട്ടിണി കിടക്കുന്നവന്റെ വിശപ്പ് 
അവൻ സഹിക്കും 
അവനെ മാന്തി പൊളിച്ച് 
കടിച്ചു കീറി 
വലിച്ചു കുടിച്ച് 
വിശപ്പും ദാഹവും അടങ്ങി 
ആർത്തി നഷ്ടപ്പെട്ട് 
എന്നാലും അവനെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ   
അവൻ ചോദിക്കും 
തൃപ്തിയായോ ?
ഞാനതിനു മറുപടി പറയില്ല 
മനസ്സ് നിറഞ്ഞു 
തൃപ്തിയായി 
പക്ഷെ എന്നും ഇല്ല 
വേണ്ടപ്പോൾ കിട്ടിയില്ലെന്നും വരാം 
എന്നാലും കിട്ടുമ്പോൾ 
അതൊരു സദ്യ തന്നെയാണ് 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ